Sunday, July 12, 2009

ഒരു വീട്ടമ്മയുടെ വനരോദനം

ഇന്നലെ പാല് വാങ്ങാന്‍ പോയി.

മില്‍മ (മില്‍മ എന്ന് ഞാന്‍ പറയും, പക്ഷെ ശരിക്കും അത് നന്ദിനി പാല്‍ ആണ്)യ്ക്ക് വില 8. പക്ഷെ, 8.50 കൊടുക്കണം. വൈകിട്ടായാല്‍ അത് 9 ആകും! Heritage മില്‍ക്ക്- വില 10, പക്ഷെ 11 കൊടുക്കണം കടയില്‍..പാക്കറ്റില്‍ എഴുതിയിരിക്കുന്നതിലും വില കൂടുതല്‍. അതെന്താ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം വേണേല്‍ എടുത്തോണ്ട് പോ, ഇല്ലേല്‍ വാങ്ങാന്‍ വേറെ ആളുണ്ട് എന്നായിരുന്നു- എനിക്ക് വേണ്ട. അങ്ങനെ, എന്റെ ചിലവില്‍ ആരും കൈ നനയാതെ മീന്‍ പിടിക്കണ്ട. പാല്‍ വാങ്ങല്‍ ഇപ്പോള്‍ നില്ഗിരിസ്-ല്‍ നിന്നാക്കി. പാക്കറ്റില്‍ എഴുതിയ വില കൊടുത്താല്‍ മതി. റിച്ച്, ടോണ്‍്, ലൈറ്റ് - ഏതു വേണേല്‍ വാങ്ങാം.

നല്ല പച്ച മീന്‍ കിട്ടും എന്നുള്ളത് കൊണ്ട് സ്പാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എല്ലാ ആഴ്ചയും പോകും. അമ്മച്ചിയും അച്ചാച്ചനും വന്നിട്ടുണ്ട്- നാട്ടിലെ പോലെ മീന്‍ ഇവിടെയും കിട്ടും എന്നതൊക്കെ അവര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. സാധനം വാങ്ങി കഴിഞ്ഞപ്പോള്‍ ബില്‍ 1360രൂപ 53 പൈസ. ബില്ലില്‍ റൌണ്ട് ഓഫ്‌ ചെയ്തിട്ടുണ്ട് -47 പൈസ. പക്ഷേ, കാര്യം മൈനസ് ആണെങ്കിലും, ടോട്ടല്‍ ബില്‍ 1361 രൂപ. ഒരാള്‍ടെ കയ്യില്‍ നിന്ന് 47 പൈസ്‌ എ വച്ച്,അവിടെ 1000 പേര്‍ ഒരു ദിവസം വന്നാല്‍, മിനിമം 470 രൂപ ദിവസം ലാഭം- മാസം, ഏകദേശം 15000 രൂപ. ഒന്നും ചെയ്യാതെ.

നില്ഗിരിസ് -ന്റെ പാല്‍ വാങ്ങിയത് പോലെ, സ്പാറില്‍് പോകണ്ട എന്ന് വയ്ക്കാന്‍ പറ്റില്ല. എല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി എന്ന് മാത്രം മനസ്സില്‍ പറഞ്ഞു.

Tuesday, May 26, 2009

മനോരമ ലേഖനത്തില്‍ തെറ്റോ?

മനോരമയില്‍ ഈയിടെയായി കുറെയേറെ തെറ്റുകള്‍ കടന്നു കൂടുന്നോ എന്നൊരു സംശയം.

മനോരമ വീക്കിലി യില്‍ കോപ്പിയടിക്കാര്‍ കൂടുന്നു. പണ്ട്, സിഡ്നി ഷെല്‍ഡന്‍ ന്റെ "if tomorrow comes " നെ അതേപടി മലയാളീകരിച്ചു ഒരു നോവല്‍ ഉണ്ടാക്കി മനോരമ വീക്കിലി യില്‍ പ്രസ്സിദ്ധീകരിച്ചു. ഇപ്പോള്‍, പുതിയ നോവലില്‍ ഡാവിഞ്ചി കോഡിനെ മലയാളീകരിക്കുന്നു.

കുറച്ചു നാള്‍ മുന്നേ, outskirts എന്നതിന് പുറം പാവാടകള്‍ എന്ന വിവര്‍ത്തനം കണ്ടു- അങ്ങനെ ഒരു വാക്ക് ആദ്യമായാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു വാക്കുണ്ടോ ആവോ. കാണുമായിരിക്കും!

ഇന്ന്, ഓണ്‍‌ലൈന്‍ ല് കയറി "റോസപൂവിനു എത്ര അര്‍ഥങ്ങള്‍" എന്ന ഒരു ലേഖനം(http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=0&programId=1073774994&BV_ID=@@@&contentId=2248569&contentType=EDITORIAL&articleType=Malayalam%20News) വായിച്ചപ്പോള്‍ അതില്‍ ലേഖകന്‍ അവസാനം ഒരു വിശ്വ പ്രസിദ്ധമായ വരി ഉദ്ധരിച്ചിട്ടുണ്ട്- എന്നിട്ട് പറയുന്നു അതി ക്രിസ്ടീന റോസെട്ടി എഴുതിയതാണെന്ന്.

ഞാന്‍ കരുതിയിരുന്നത്, അത് Shakespeare ന്റെ ആണെന്നാണ്. ഉറപ്പു വരുത്താന്‍ wiki യില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു. വിക്കിക്കാര് പറയുന്നു, അത് Gertrude Stein എഴുതിയതാണെന്ന്(http://en.wikipedia.org/wiki/Rose_is_a_rose_is_a_rose_is_a_rose). ഇത്ര ഫേമസ് ആയ ഒരു ഉദ്ധരണി പ്രയോഗിക്കുമ്പോള്‍, അതിന്റെ ആധികാരികത ഒന്ന് ഉറപ്പു വരുത്തേണ്ട ചുമതല ലേഖകനില്ലെ?

എന്തിനു പറയുന്നു, വര്‍ഷങ്ങള്‍ക്കു മുന്നേ, അവരുടെ പത്രാധിപര്‍ തന്നെ ഒരു ലേഖനത്തില്‍ എഴുതിയതാണ്, നോബല്‍ പ്രൈസിന്ടെ ന്റെ ഉള്ളുകളികളെ കുറിച്ച് വിവരിക്കുന്നു ഇര്‍വിംഗ് വാല്ലസിന്റെ prizes എന്ന നോവല്‍ എന്ന്..prizes എഴുതിയത് ഇര്‍വിംഗ് വാല്ലസ് അല്ല, ഏറിക്ക് സീഗാള്‍് ആണ്. ഇനി ഇര്‍വിംഗ് വാല്ലസ് അതേ പേരില്‍, അതേ ഉള്ളടക്കത്തോട് കൂടിയ ഒരു നോവല്‍ എഴുതിയിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞു കൂടാ..

Thursday, May 14, 2009

ആലപ്പുഴ മാടി വിളിക്കുന്നു

മോഹം..അതി മോഹം.

ഒരു പൂച്ചയെ വളര്ത്താന്‍്
അതെന്നെ മുട്ടികുറുങ്ങുന്നത് കണ്ട് അസൂയപ്പെട്ടു തള്ളിമാറ്റാന്‍് ഒരു പട്ടിയെയും

ഒരു ചുവടു രാമത്തുളസി, അല്പം തൃത്താവും
പടര്‍ന്നു കയറുന്ന പിച്ചിയും മുല്ലയും നടാന്‍്..

ആട്ടിന്‍ കുട്ടിക്ക് തിന്നാന്‍ രാവിലെ പ്ലാവില പെറുക്കാന്‍
അതിന്റെ തള്ളയോട് കഥയും പറഞ്ഞു പുല്ലു തീറ്റാന്‍ കൊണ്ട് പോകാന്‍..

കോഴിക്കൂട്ടിലെ മുട്ട പെറുക്കാന്‍..
താറാവിനെ നിര നിരയായി ഓടിച്ചു കൂട്ടില്‍ കയറ്റാന്‍...

നൊസ്റ്റാള്‍ജിയ തലയ്ക്കു പിടിച്ചു. 5 ഏക്കര്‍ സ്ഥലം വാങ്ങിത്തരാം എന്ന് കുറൂറു പറഞ്ഞിട്ടുണ്ട്.
എന്നിട്ട് വേണം എനിക്കെന്റെ ഫാം ഹൌസ് തുടങ്ങാന്‍.

Monday, May 4, 2009

ഇങ്ങനെയും ഒരാള്‍!

ഏപ്രില്‍ മെയ്‌ മാസങ്ങള്‍ കല്യാണ മാസങ്ങളാണു ഞങ്ങള്‍ക്ക്. വലിയ നോയമ്പ് കഴിയാന്‍ കാത്തിരിക്കും ആളുകള്‍..പിന്നെ കല്യാണത്തിന്റെ ബഹളമായി. ഹിന്ദുക്കളില്‍ ആണെങ്കിലും ഈ മാസങ്ങള്‍ കല്യാണ മാസങ്ങള്‍ തന്നെ.

അത് കൊണ്ട് ഞാനും കുറൂറുവും, കഴിഞ്ഞ കുറെ ആഴ്ചകളായി ബാംഗ്ലൂര്‍-ആലപ്പുഴ-കോഴിക്കോട് ഷട്ടില്‍ സര്‍വീസ് ആണ്.ഈസ്റ്റര്‍ നു ആലപ്പുഴയില്‍, പിന്നെ വിഷു കോഴിക്കോട്. അതുകഴിഞ്ഞ് ഏപ്രില്‍ 25th നു കുറൂറുവിന്റെ അച്ഛന്‍ പെങ്ങള്ടെ മകന്റെ കല്യാണം. കുറൂറുവിനു വലിയ ജോലി തിരക്കും. അതുകൊണ്ട്, വെള്ളിയാഴ്ച രാത്രി ഇവിടെ നിന്ന് യാത്ര തിരിച്ചു, ശനിയാഴ്ച നിലമ്പൂര്‍ എത്തി, കല്യാണം കൂടി, അന്ന് തന്നെ മടങ്ങാം എന്ന് വച്ചു. SKS-ല്‍ ടിക്കറ്റും ബുക്ക്‌ ചെയ്തു.

ബാംഗ്ലൂരില്‍ നിന്ന് നിലമ്പൂര്‍ക്ക് ആകെ ഒരു ബസ്‌ മാത്രേ സര്‍വീസ് നടത്തുന്നുള്ളൂ. അതാണ് SKS.വെള്ളിയാഴ്ച ദിവസങ്ങളിലെ ടിക്കറ്റ്‌, നേരിട്ട് SKS ഓഫീസില്‍ പോയി എടുക്കണം. ഏജെന്ട് വഴി പറ്റില്ല. ഇനി, SKS ഓഫീസ് ആണെങ്കിലോ, അങ്ങ് ഗോകര്ണത്തും.(കലാശിപാളയം എന്ന് വിവക്ഷ:)ബസ്‌ പുറപ്പെടുന്നതും അവിടെ നിന്ന് തന്നെ.ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് അങ്ങോട്ട്‌ നല്ല ദൂരമുണ്ട്..സാധാരണ ഓട്ടോക്കാരൊന്നും അങ്ങോട്ട്‌ വരില്ല.ഇനി വരുന്നവര്ക്കാണെങ്കല് ഓട്ടോ യുടെ വില കൊടുക്കുവേം വേണം..

ഏപ്രില്‍ 25 വെള്ളിയാഴ്ച ദിവസം എത്തി. നേരം ഉച്ചയായി, സായാഹ്നമായി, ഓഫീസ് കാബ്‌ എന്നെയും വഹിച്ചു കൊണ്ട് യാത്രയായി.

എം ടിയുടെയും മറ്റും ഭാഷയില്‍ പറഞ്ഞാല്‍, ആകാശം ഭൂമിയിലേക്കിറങ്ങാന്‍് വെമ്പുന്ന പോലെ മഴ. കാബ്‌ നിര്‍ത്തിയതും, ഞാന്‍ ഇറങ്ങി, ഡോര്‍ അടയ്ക്കാന്‍ മിനക്കെടാതെ ഓടി. ആകെ നനഞ്ഞു കുതിരുമ്പോഴും, മനസ്സില്‍ ഒരേ ഒരു വിചാരം മാത്രേ ഉണ്ടായിരുന്നുള്ളു- ഈശ്വരാ- ഇനി ഓട്ടോക്കാര്ക്ക് വീടിന്റെ ആധാരം കൂടി കൊടുക്കേണ്ടി വരുമല്ലോ!

ഓഫീസില്‍ നിന്ന് നനഞ്ഞ കോഴിക്കുഞ്ഞിനെ പോലെ കുറൂറുവും എത്തി. ബാഗില് എല്ലാം കുത്തി നിറച്ചു.കോരിച്ചൊരിയുന്ന മഴയത്ത് എങ്ങനെ ഓട്ടോ കിട്ടും? സമയത്ത് കലാശിപാളയത്ത് എത്തിയില്ലെങ്കില്‍, കല്യണം ഗോപി. ചോദിക്കുന്ന പൈസ കൊടുക്കാം, നീ തര്‍ക്കിക്കല്ലേ മോളേ എന്ന് കുറൂറു. കുറെ ഓട്ടോയ്ക്ക് കൈ കാണിച്ചു. ആരും നിര്‍ത്തിയില്ല. അവസാനം, കുറൂറു റോഡിന്റെ ഒരു സൈഡിലും ഞാന്‍ എതിര്‍ സൈഡിലും നിന്ന് കാന്‍്വാസിംഗ് തുസങ്ങി..കുറച്ചു കഴിഞ്ഞപ്പോ തന്നെ കുറൂറുനു ഓട്ടോ കിട്ടി..ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു-" എത്രയായി?" "ചാര്ജൊന്നും പറഞ്ഞില്ല മീറ്ററാ..കലാശിപാളയം വരെ പോവില്ല..അള്‍്സൂരോ മറ്റോ കൊണ്ട് വിടും."(അള്‍്സൂരില്‍ നിന്ന് മാര്ക്കറ്റിലേയ്ക്ക് വലിയ ദൂരമില്ല.ഓട്ടോ കിട്ടനാണെങ്കഇല ഇത്തിരി കൂടെ എളുപ്പമാണ്.)

ജീവന്‍ ഭിമാ നഗര്‍ എത്തിയപ്പോഴേയ്ക്കും കാണാം., ആകെ ട്രാഫിക്‌ ബ്ലോക്ക്. ഓട്ടോക്കാരന്‍ പറഞ്ഞു, സാര്‍ ഇനി മുന്നോട്ടു പോകില്ല..ആകെ ബ്ലോക്കാണ്..ഞങ്ങള്‍ പറഞ്ഞു, "ഭയ്യ, ഇവിടെ നിന്നാല്‍ ഒരു ഓട്ടോയും കിട്ടില്ലല്ലോ...കുറച്ചു കൂടെ മുന്നില്‍ കൊണ്ട് വിടൂ.."(ഇതുവരെ ഭാഷ ഹിന്ദി ആയിരുന്നു) ഉടനെ അയാള്‍, നല്ല മനോഹരമായ ഇംഗ്ലീഷില്‍ പറഞ്ഞു, sir you dint understand- see the vehicles- how you will reach there on time? പിന്നെ, അയാള്‍ തന്നെ പറഞ്ഞു, ശരി നമുക്ക് വേറെ വഴി നോക്കാം..ഞങ്ങള്‍ വന്ന വഴിയെ വണ്ടി തിരിച്ചു, ഏതൊക്കെയോ ഊട് വഴികള്‍ താണ്ടി, ഏകദേശം അള്സൂര് അടുക്കാറായി. ഇടയ്ക്ക് ഞങ്ങള്‍ "എന്താ ഇത് വഴി പോകാത്തത്" എന്ന് ചോദിച്ചു(ഇനി ലോങ്ങ്‌ റൂട്ട് എടുത്തു പോകുകയാണോ എന്ന് അറിയില്ലല്ലോ )അപ്പോഴും അയാള്‍ ഞങ്ങളെ അതിശയപ്പെടുത്തി. സര്‍ അവിടെ മെട്രോ പണി നടക്കുകയാണ്,ആകെ ബ്ലോക്ക്‌ ആയിരിക്കും.തീര്‍ന്നില്ല അതിശയങ്ങളുടെ നിര. അള്സൂര്‍ അടുത്തപ്പോഴെയ്ക്കും അയാള്‍ വഴിയില്‍ നിര്‍ത്തിയിട്ട പല ഓട്ടോക്കാരോടും കലാശി പാളയം പോകുമോ എന്നൊക്കെ ചോദിച്ചു, ഞങ്ങളെ കയറ്റി വിടാന്‍ നോക്കി.പക്ഷേ ആരും വന്നില്ല.

അള്സൂരില്‍ നിന്നും കുറച്ചു മാറി അയാള്‍ ഓട്ടോ നിര്‍ത്തി. എന്നിട്ട് കുറച്ചു ദൂരെയുള്ള ഒരു പോയിന്റ്‌ കാണിച്ചിട്ട്, അവിടെ നിന്നാല്‍ ഓട്ടോ കിട്ടും, നിങ്ങള്ക്ക് ദാ, ആ ഡയറക്ഷനില്‍് ആണ് പോകേണ്ടത് എന്ന് പറഞ്ഞു. മീറ്റര്‍ ചാര്‍ജ് 56 രൂപ. കുറൂറു 60 കൊടുത്തപ്പോല്‍, അയാള്‍ ബാക്കി ചില്ലറയ്ക്ക് പോക്കറ്റില്‍ തിരയുന്നു! ബാക്കി വേണ്ട എന്ന് കുറൂറു പറഞ്ഞു.ഞങ്ങള്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങി, അപ്പോള്‍, അയാള്‍ പിന്നില്‍ നിന്ന് വിളിച്ചിട്ട് പറഞ്ഞു, ഞാന്‍ കുറച്ചു കൂടി മുന്നേ ഇറക്കാം എന്ന്. ഒരു 10-15 അടി ദൂരം കൂടി ഞങ്ങളെ ഓട്ടോ യില്‍ കൊണ്ട് വിട്ടു. പോകേണ്ട ഡയറക്ഷന്‍് എല്ലാം ഒന്ന് കൂടി പറഞ്ഞിട്ടു അയാള്‍ പോയി.

ബാംഗ്ലൂരില്‍ ഇങ്ങനെയും ഒരു ഓട്ടോക്കാരന്‍!

PS: കല്യാണത്തിന് ഞങ്ങള്‍ സമയത്ത് തന്നെ എത്തി..

Monday, April 20, 2009

അമ്മക്കിളികൂട്..

കിളികുഞ്ഞുങ്ങള്‍ ഒക്കെ വലുതായി. ഞാന്‍ വീട്ടില്‍ ചെന്നപ്പോഴേയ്ക്ക് എല്ലാവരും പോയി.

കൂട്ടത്തില്‍ ഒരെണ്ണം, പറന്നു മതിലിന്റെ പുറത്തു പോയി. പറക്കാന്‍ അത്ര വശമൊന്നുമുണ്ടായിരുന്നില്ല അതിന്..റോഡില്‍ ചെന്നു വീണു. വണ്ടി ഇടിച്ചാലോ എന്ന് കരുതി അച്ചാച്ചന്‍ ഓടി ചെന്നപോഴേയ്ക്കും ഏതോ ഒരു ദുഷ്ടന്‍ അതിനെ എടുത്തു...അച്ചാച്ചന്‍ പറഞ്ഞു , അത് തീരെ കുഞ്ഞാണ്, തീറ്റ തേടി പോകാന്‍ ആയിട്ടില്ല , അത് കൊണ്ട് തിരിച്ചു കൂട്ടില്‍ വയ്ക്കണം എന്ന്...അവന്‍ ഓടി കളഞ്ഞു. ഒരു കുഞ്ഞിനു വന്ന ദുരവസ്ഥ കണ്ടിട്ടാകണം, അമ്മക്കിളി ബാക്കി കുഞ്ഞുങ്ങളെയും കൊണ്ട് പോയി.

ഒന്നിനെയും കാണാന്‍ ഭാഗ്യമുണ്ടായില്ല എനിക്ക്. എന്നാലും സാരമില്ല. ഒരു കിളിക്ക് അഭയമായി തോന്നിയല്ലോ , ഞങ്ങളുടെ കൊച്ചു ബ്രൈഡല്‍് ബൊക്കെ .അത് തന്നെ വലിയ കാര്യം.കൂട് വയ്ക്കാനും മാത്രം വലിപ്പമോ , മറവോ ഒന്നുമില്ലാത്ത ഒരു കൊച്ചു ചെടി . അതിന്റെ ജന്മം സാര്‍്ത്ഥകമായി കാണും. (മഞ്ഞു തുള്ളി എന്ന ഒരു കവിത വായിച്ചിട്ടുണ്ട് , പണ്ടെപ്പഴോ . സൂര്യനെ കാത്തിരിക്കുന്ന മഞ്ഞു തുള്ളി...സൂര്യ രശ്മി പതിച്ചു വെട്ടി തിളങ്ങാന്‍ കാത്തിരിക്കുന്നു അത്. വെട്ടി തിളങ്ങലും അലിഞ്ഞില്ലാതാകലും ഒന്നിച്ചാവും, പക്ഷെ, ജീവിതം സഫലമാകുന്നത് അപ്പോഴാണെന്നതിനറിയാം .)


ഞങ്ങളുടെ മാവ്.

മാങ്ങാ ഒന്നും പറിച്ചെടുക്കുന്നില്ല...മാവില്‍ മാങ്ങാ ഉണ്ടായാലല്ലേ, കിളികളും അണ്ണാറക്കണ്ണനും വിരുന്നു വരൂ..പഴയ വീട്ടിലായിരുന്നപ്പോഴും ഇങ്ങനെയായിരുന്നു..കുറച്ചു മാങ്ങാ എപ്പഴും കാണും
മാവില്‍...കിളികള്‍ക്കും അണ്ണാറക്കണ്ണന്മാര്ക്കും വേണ്ടി.കിളികള്‍ വന്ന്, അവര്‍ക്ക് സന്തോഷമായി പോയാല്‍, അടുത്ത കൊല്ലവും മാവ് നിറയെ പൂക്കും.കിളികള്‍ വീണ്ടും വരും എന്ന് മാവിനറിയാം..അവരെ നിരാശപ്പെടുത്തരുതല്ലോ..


ഇതാണ് ആ ചെടി.


ഇതാണ് കിളിക്കൂട്..തംമ്പ് നെയില്‍ വെര്‍ഷന്‍ ആണ് ;)




Monday, April 6, 2009

പ്രഥമം മധുരം...

ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം :)

കുറൂറു ഔദ്യോഗികമായി എന്റെ സ്വന്തമായിട്ട് ഒരു വര്‍ഷം തികഞ്ഞു- കോഴിക്കോട് ശാസ്താപുരി ഓഡിറ്റോറിയത്തില്‍് വച്ച്, ചുരുങ്ങിയ സദസ്സിനെ സാക്ഷിയാക്കി.

എല്ലാം ഇന്നലെ എന്ന പോലെ.

തിരിഞ്ഞു നോക്കുമ്പോള്‍,കൊള്ളാം..അടി ഇടി ബഹളം എല്ലാം മുറയ്ക്ക്‌ നടക്കുന്നുന്ടെന്കിലും, ഞങ്ങള്‍ സന്തുഷ്ടരാണ്. (കൊച്ചു പിള്ളാരല്ലേ, കുറച്ചു ബഹളം ഒക്കെ വേണ്ടേ, അല്ലെ? )

ഞങ്ങള്‍...


ഇതാണെന്റെ കുറൂറു.



ഞാനും കുറൂറൂം.

Thursday, March 19, 2009

ഇരുളും വെളിച്ചവും മാറി മാറി..

കുറച്ചു സന്തോഷങ്ങള്‍...

രാവിലെ ചട്ണി ഉണ്ടാക്കി. മിച്ചം വന്ന തക്കാളി കളയണ്ട എന്ന് കരുതി അതും ഇട്ടു. രാവിലെ ഓഫീസില്‍ വന്നു കഴിച്ചു നോക്കിയപ്പോള്‍...ആഹാ..എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. കുറുറു നെ വിളിച്ചു ചോദിച്ചു ചട്ണി ഇഷ്ടമായോ എന്ന്. കുറുറുവും സര്‍ട്ടിഫിക്കറ്റ് തന്നു.

വീട്ടില്‍ വിളിച്ചു.രാവിലെയും വൈകിട്ടും വിളിക്കും വീട്ടില്‍. സാംസങില്‍് ജോലി ചെയ്തോണ്ടിരുന്നപ്പോള്‍ തുടങ്ങിയ ശീലമാണ്. താമസിച്ചിരുന്ന ഹോസ്റ്റലില്‍് നിന്നും അര മണിക്കൂര്‍ DRDO യുടെ ഉള്ളിലൂടെ നടന്നാലേ ഓഫീസില്‍ ഏത്തൂ.ആ സമയം നഷ്ടപ്പെടുത്താതിരിക്കാന്‍് വേണ്ടി, ഹോസ്റ്റലില്‍് നിന്ന് ഇറങ്ങിയാല്‍ ഉടന്‍ അമ്മച്ചിയെ വിളിക്കും. ഓഫീസില്‍ സ്വെപ് ചെയുന്ന സ്ഥലം എത്തുന്നത് വരെ അങ്ങനെ ഞങ്ങള്‍ കത്തി വയ്ക്കും. വൈകിട്ട് ഓഫീസില്‍ നിന്ന് ഇറങ്ങി, ഹോസ്റ്റല്‍ എത്തുന്നത്‌ വരെ വീണ്ടും അമ്മച്ചിയോട്‌ സല്ലാപം..


ഇന്ന് വീട്ടില്‍ വിളിച്ചപ്പോള്‍ അച്ചാച്ചന്‍ പറഞ്ഞു, വീട്ടിലെ ബ്രൈഡല്‍് ബൊക്കൈ യുടെ താഴത്തെ ചില്ലയില്‍ ഒരു കിളി കൂട് വച്ചു എന്ന്.എന്നും വിളിക്കുമ്പോള്‍ പറയണം എന്ന് ഓര്‍ക്കും, പക്ഷെ പറയാന്‍ വിട്ടു പോകുമത്രേ.ആ കിളി മുട്ടയിട്ടു.(കൂട്ടരേ നോക്കുവിന്‍ അമ്പഴ ക്കൊമ്പത്തെ കൂട്ടിലെ പൊന്‍ കിളി മുട്ടയിട്ടു, എന്ത് മിനുമിനുപ്പെന്തു മുഴു മുഴുപ്പെന്തൊരു കൊച്ചു രസകുടുക്ക...ഈ പാട്ടു നിങ്ങള്‍ പഠിച്ചിട്ടുണ്ടോ?? ഞാന്‍ പഠിച്ചിട്ടുണ്ട്.മൂന്നിലോ, രണ്ടിലോ മറ്റോ...) കുഞ്ഞുങ്ങളും വിരിഞ്ഞു.മൂന്നു കുഞ്ഞുക്കിളികള്‍.ചുവന്ന ചുണ്ടൊക്കെയായിട്ടു.വീട്ടിലെ പൂച്ച അതിനെ കാണാതിരിക്കാന്‍ വേണ്ടി, ആ വശത്തെ ജനല്‍ ഇപ്പോ തുറക്കാറില്ല.ജനല്‍ തുറന്നു കിടക്കുമ്പോ, അതിനു ജനല്‍ പടിയിലൂടെ ഒരു ചാട്ടം, പടിയില്‍ കിടന്നു ഒരു ഉറക്കം ഒക്കെ പതിവാണ്.

എനിക്കെന്തോ, വീട്ടിലേയ്ക്ക്‌ ഓടി ചെല്ലാന്‍ തോന്നി...

പിന്നെ, വീട്ടില്‍ വഴി തെറ്റി ഒരു കുഞ്ഞു പട്ടിക്കുട്ടി വന്നു കയറി.നല്ല ഭംഗിയുള്ള പട്ടിക്കുട്ടി.അച്ചാച്ചനു അതിനെ വളര്‍ത്തിയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു.അമ്മച്ചി കുറച്ചു കൂടെ പ്രാക്ടിക്കല്‍് ആയി.അവര്‍ ഇടയ്ക്കിടയ്ക്ക് ബാംഗ്ലൂരില്‍ വരാറുണ്ട്.അപ്പൊ പട്ടിയെ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞു അച്ചാച്ചന്റെ മനസ്സ് മാറ്റി. പട്ടിക്കുഞ്ഞിനെ വേറെ ആരോ കൊണ്ട് പോയി. എനിക്ക് കേട്ടപ്പോള്‍ ഇത്തിരി സങ്കടം തോന്നി.അതിനെ വളര്ത്താമായിരുന്നു...


തക്കാളി ചട്ണി ഉണ്ടാക്കിയത് ഇങ്ങനെയാണ്:

തേങ്ങ ചിരവിയത്: 2 സ്പൂണ്‍
തക്കാളി -ഇടത്തരം ഒന്നിന്റെ പകുതി.
മല്ലി ഇല- കുറച്ചു
ചുവന്ന മുളക്- ഒന്ന്
ഉള്ളി- രണ്ടു മൂന്നെണ്ണം
ഉപ്പു
എല്ലാം കൂടെ മിക്സിയില്‍് ഇട്ടു ചെറുതായി അടിച്ചെടുത്തു.

Thursday, March 12, 2009

ഇതു വളരെ കഷ്ടമായി പോയി!


ഇതു വളരെ കഷ്ടമായി പോയി!

ഗ്രീന്‍ പീസില്‍ നിന്നുള്ള മെയില്‍ താഴെ. എന്റെ ബ്ലോഗ് അത്ര പോപ്പുലര്‍ ആയ ഒന്നൊന്നുമല്ല. എങ്കിലും വായിക്കുന്ന അഞ്ചു പേര്‍ എങ്കില്‍ അഞ്ചു പേര്‍ ഇതു ഫോര്‍വേഡ് ചെയ്താല്‍, എന്റെ ഉദ്ദേശ്യം സഫലമായി.

നമമള്‍ ജീവിക്കുന്ന, നമ്മളെ നില നിര്‍ത്തുന്ന പ്രകൃതിയോടു നമ്മള്‍ക്ക് തീര്ച്ചയായും ഒരു കടപ്പാടുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. കുറെ പണം കയ്യില്‍ ഉണ്ടെന്നു വച്ചു ആര്‍ക്കും ആരോടും എന്തും ആകാം എന്നാണോ?? ഗ്രീന്‍് പീസ്‌ എന്ന സംഘടനയില്‍ എനിക്ക് വിശ്വാസം ഉണ്ട്. ചുമ്മാ പബ്ലിസിറ്റി കൂട്ടാന്‍ വേണ്ടി നടക്കുന്ന ഒരു സ്ഥാപനം അല്ല അത്.

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധങ്ങള്‍ ഇറങ്ങുന്നുണ്ട് ടാറ്റ ബ്രാന്‍ഡില്‍ നിന്നും.പാവങ്ങള്‍ക്ക് മഴ നനയാതെ സഞ്ചരിക്കാന്‍ കാര്‍ ഇറക്കുമെന്ന് വാഗ്ദാനം ചെയ്ത ടാറ്റ, നിങ്ങള്‍ക്ക് എന്തെങ്കിലും സാമൂഹ്യ പ്രതി ബദ്ധത ഉണ്ടോ???


Dear Supporter,
At 9:30am on 5th March, a group of journalists, accompanied by Greenpeace activists, set out to document the construction operations at the Tata port in Dhamra. At 9:35am, we were surrounded by thugs and goons, threatened with grave consequences and physically prevented from going ahead. We wonder why, and who could be behind this? Is someone afraid of public scrutiny?

A couple of days earlier, in a desperate and unethical smear campaign against Greenpeace, thousands of our cyberactivists and supporters (you might be among them!) started getting spurious emails claiming to be from the addresses of Greenpeace employees. The mails accused us of being foreign-funded, anti-development, and even in bed with terrorists. We wonder who it could be.

The next day, our head office in Bangalore came under a massive virus attack that disabled most of our machines and put our supporter and cyberactivist data at risk of exposure. We wonder who it could be.

And then, FaxMyWay, the company that's providing the fax service that many of you have used to get in touch with Mr. Ratan Tata, suddenly pulled the plug on its service, saying 'someone' had threatened them not to collaborate with Greenpeace. We wonder who it could be. As Gandhi once said, "first they ignore you, then they laugh at you, then they fight you, and then you win!"

I believe the Tatas have gone beyond ignoring us or laughing at us. And 'someone' is definitely fighting us. Could we be far from winning ?You can decide that. Forget emails and faxes, it's time now to call Mr. Ratan Tata directly and tell him to live up to the legacy that the TATAs are so proud of, by suspending construction, commissioning a new study, and protecting the turtles. To let him know that Greenpeace and its 100,000 cyberactivists will not be threatened into submission, simply click here. It's just another phone call for you, but it could be the call the
Olive Ridleys are waiting for.


Ashish FernandesOceans Campaigner,
Greenpeace India

Monday, March 9, 2009

ഏത്തപ്പഴം ചിക്കന്‍



ഇന്നലെ ഞാന്‍ ചിക്കന്‍ വരട്ടിയത് ഉണ്ടാക്കി.ഞാന്‍ തന്നെ ഇട്ട പേരാണ്. തനിയെ മസാല ഉണ്ടാക്കി. മസാല ഉണ്ടാക്കിയത് ഇങ്ങനെയാണ്:

മല്ലിപൊടി- 2- 21/2 സ്പൂണ്‍
മുളകുപൊടി - 1 സ്പൂണ്‍.എരിവു അനുസരിച്ച്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
കുരുമുളക്- ഒരു വലിയ സ്പൂണ്‍ നിറയെ
കറുവ പട്ട- 2 ഇടത്തരം കഷണങ്ങള്‍
ഗ്രാമ്പൂ- 4
പെരും ജീരകം- ഒരു നുള്ള്

തക്കോലം, ഏലയ്ക്ക ഇത് ചേര്‍ക്കണം എന്നുണ്ടാരുന്നു. കുറുറു നു ഇത് രണ്ടും ഇഷ്ടമല്ല. അത് കൊണ്ട് ചേര്‍ത്തില്ല.

എല്ലാം കൂടെ വറുത്തു പൊടിച്ചെടുത്തു.

ഇന്ചി, വെളുത്തുള്ളി, കറിവേപ്പില, തക്കാളി ഇത്രയും അരച്ചെടുത്തു. മസാലപ്പൊടിയും ഈ അരപ്പും പിന്നെ ഉപ്പും ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വച്ചു.

ഉരുളകിഴങ്ങ് ഇടത്തരം കഷണളാക്കി മുറിച്ചതും ചിക്കനും നന്നായി വേവിച്ചെടുത്തു.ഇതിലേയ്ക്‌ സവാള എണ്ണയില്‍ വഴറ്റിയതും ചേര്‍ത്ത് ഇളക്കിയെടുത്തു.നന്നായി ഡ്രൈ ആകുന്നതു വരെ അടുപ്പില്‍ വച്ചു. ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിച്ചു.

എനിക്ക് കഴിക്കാന്‍ ഞാന്‍ ഒരു ഏത്തപ്പഴം പുഴുങ്ങി എടുത്തു.കുറുറു നു കൊടുത്തില്ല.നെയ്യും പഞ്ചസാരയും ഒക്കെ ഇട്ടു ചൂടോടെ കഴിച്ചു :))

Wednesday, February 25, 2009

പരിസ്ഥിതി തകര്‍ക്കാന്‍ തന്നെയോ ടാറ്റായുടെ തീരുമാനം??




ഗ്രീന്‍ പീസ്‌ എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയില്‍ അംഗമാകുന്നത് ഏകദേശം ഒന്നര വര്ഷം മുന്‍പാണ്. മരങ്ങളെയും മണ്ണിനെയും സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് ആ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഞാന്‍ പിന്താങ്ങുന്നു,

റ്റാറ്റായുടെ ഒറിസ്സയിലെ പോര്‍ട്ട്‌ കണ്‍സ്ട്രക്ഷന്‍, വംശ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഒലിവ് റിഡ് ലി ആമകളുടെ ശവപെട്ടിയില്‍ അടിക്കാവുന്ന അവസാനത്തെ ആണി ആകും എന്നാണ് ഗ്രീന്‍ പീസിന്റെ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.

ഈ വര്‍ഗ്ഗത്തില്‍ പെട്ട ആമകള്‍ അവിടെ വരുന്നതിനു തെളിവുന്ടെന്കില്‍, അതല്ല, തങ്ങളുടെ തുറമുഖം ഈ ആമകള്‍ക്ക് ഭീഷണി ആകുമെന്കില്‍ തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കും എന്നാണ് ടാറ്റാ ഇത് വരെ പറഞ്ഞിരുന്നത്. എന്നാല്‍, ആവര്‍ത്തിച്ചുള്ള എല്ലാ മുന്നറിയിപ്പുകളെയും, മാസ്സ് മെയിലറുകളെയും എല്ലാം തൃണവത്ഗണിച്ചു കൊണ്ട് ടാറ്റാ മുന്നേറുകയാണ്.

ഗ്രീന്‍ പീസില്‍് നിന്നും വന്ന ഇമെയില്‍ ആണ് താഴെ. അതിലെ ലിന്കില്‍ ക്ലിക്ക് ചെയ്താല്‍, നമുക്ക് വേണ്ടി ഗ്രീന്‍ പീസ്‌ റ്റാറ്റയ്ക്ക്, ഒരു ഫാക്സ് അയയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ ഗ്രീന്‍ പീസ്‌ സൈറ്റില്‍ ഉണ്ട്. ഒന്ന് പോയി നോക്കുമല്ലോ.

അമ്മച്ചിയെ തിരുവനന്തപുരത്ത്, ഡോക്ടറിനെ കാണിക്കാന്‍ കൊണ്ട് പോയി. ലീവിലായിരുന്നു. ഇന്നലെ എത്തിയതെ യുള്ളു. ഓഫീസിലും വീട്ടിലും പിടിപ്പതു പണി. ഞങ്ങള്‍ വേറെ ഒരു വാടക വീട് അന്വേഷിക്കുകയാണ്, ഇവിടെ CV രാമന്‍ നഗറില്‍ അടുത്തെവിടെയെന്കിലും. എല്ലാം കൂടെ ആകെ തിരക്ക്. അതാണ്, വിശദീകരണം ഒന്നും ഇടാതെ ആ മെയില്‍ കോപ്പി പേസ്റ്റ് ചെയ്തത്. ദാ, ഇപ്പോള്‍ കൈതമുള്ള് പറഞ്ഞ പോലെ വിശദീകരണം ഇട്ടിരിക്കുന്നു :)




Dear Supporter,
Last year, thanks to all your hard work, the Tatas agreed to talk to Greenpeace. Then they repeated their promise of stopping the port if there's evidence that it could harm the endangered Olive Ridley turtles. Then they committed to an independent study of their port's environmental impacts.But last week, something happened. The Tatas point-blank refused to stop construction while the study gets underway.

This is shocking.

Shocking because 98% of Tata's own customers polled recently think the port should stop now.

Shocking because nearly 1,00,000 of Tata's own customers have already written to Mr. Ratan Tata saying the port should stop now.

Shocking because over 200 scientists (25 of them from the Marine Turtle Specialist Group) say the port must stop now.

Shocking because while the turtles have already arrived to mate and lay eggs in the area, the port construction continues day and night.

Shocking, most of all, because the Tatas have not lived up to their promise to Greenpeace and their own customers.

It's February, and the turtles are here. How many will survive? How many will lay eggs? How many will come back again? It's all up to you.Send a fax directly to Mr. Ratan Tata and tell him that the port must stop now.

Ashish Fernandes
Oceans Campaigner,
Greenpeace India
You're reading this email because you want the Tata port relocated. If for any reason you want the turtles relocated instead, we can understand. Just Just click here to unsubscribe.
If you have issues, questions or comments, click here to write to us.

Wednesday, January 7, 2009

കോളിഫ്ലവര്‍് ഡ്രൈ ഫ്രൈ

ഒരു ചെറിയ പാചകം.


PPF അക്കൌണ്ട് തുറക്കാന്‍ പോയി തിരിച്ചു വരും വഴിയാണ്, അയ്യോ..വീട്ടില്‍ പച്ചക്കറി ഒന്നും ഇല്ലാ എന്ന് കുറുറു നോട് പറഞ്ഞതു. ഉടനെ ബൈക്ക് തിരിക്കാന്‍ തുടങ്ങി. തിരിച്ചു പോകണ്ട, പോകും വഴി ജീവന്‍ ഭിമ നഗറില്‍ "സഫല്‍" ഉണ്ടല്ലോ..അവിടെ നിന്നു വാങ്ങാം എന്നായി ഞാന്‍.(ഗ്രീന്‍ പീസ്‌ അംഗമാണ് എന്ന് മറക്കണ്ട ,ഇന്ധനം ലാഭിക്കണം എന്നൊക്കെ വീണ്ടും ഓര്‍മിപ്പിച്ചു ;) )


കുറച്ചു മുന്നോട്ടു പോയപ്പോള്‍ "ഫ്രെഷ്" കണ്ടു. എന്നാല്‍ പിന്നെ ഈ കട ഒന്നു പരീക്ഷിക്കാം എന്ന് വച്ചു. കയറിയപ്പോള്‍ തന്നെ കിട്ടി "ഓഫര്‍ ലെറ്റര്‍". 99 രൂപയ്ക്ക് പച്ചക്കറി അല്ലേല്‍ പഴങ്ങള്‍് വാങ്ങിയാല്‍ ഒരു കോളിഫ്ലവര്‍് ഫ്രീ.കാര്യം, ചീയാന്‍ തുടങ്ങിയ കോളിഫ്ലവര്‍് വിറ്റഴിക്കാന്‍ ഉള്ള സൂത്രമാണെന്നു മനസ്സില്‍ തോന്നിയെന്കിലും, സഹജ വാസന അങ്ങനെ വിട്ടു പോകുമോ. എന്നാല്‍ പിന്നെ ഇതു കൈക്കലാക്കിയിട്ടു തന്നെ കാര്യം എന്ന് കരുതി. ഒരാഴ്ചത്തേയ്ക്ക് വേണ്ട പച്ചക്കറി, പിന്നെ പഴങ്ങള്‍ ഒക്കെ വാങ്ങി. 176 രൂപ. ബില്‍ ചെയ്യാന്‍ ചെന്നപ്പോള്‍ അവിടെ ഇരുന്ന കുട്ടി ഒരു പുഴുക്കുത്തേറ്റ കോളിഫ്ലവര്‍് എടുത്തു തന്നു. വേറെ ഒരെണ്ണം തരാമോ പ്ലീസ് എന്ന് താഴ്മയോടെ ചോദിച്ചു നോക്കി. അവസാനം ഞാന്‍ തെന്നെ ഒരെണ്ണം സെലക്റ്റ് ചെയ്തെടുത്തു..നല്ലതും, വലുതും ആയ ഒരെണ്ണം.


വീട്ടില്‍ കൊണ്ടു വന്നു അതിനെ രണ്ടു ദിവസം ഫ്രിഡ്ജില്‍് വച്ചു. ഇന്നലെ കുറ്റബോധം മനസ്സിനെ വല്ലാതെ മഥിക്കാന്‍ തുടങ്ങി...വെറുതെ കിട്ടിയതാണെങ്കിലും, അങ്ങനെ ചീത്തയാക്കി കളയാന്‍ പാടില്ലല്ലോ..


ഇയിടെയായി ഒരുനേരമേ ചോറുള്ളൂ. രാത്രി ചപ്പാത്തി, ഗോതമ്പ് പുട്ട്, ദോശ, അങ്ങനെ എന്തെങ്കിലും ഒന്നുണ്ടാക്കും.കുറുറു നു കൂട്ടുകാര്‍ ഗണപതി എന്ന് പേരിട്ടതില്‍ പിന്നെയാണ്ഈ മാറ്റം.


എന്നാല്‍ പിന്നെ നമ്മുടെ കോളി കുട്ടനെ അങ്ങ് ശരിപ്പെടുത്തിയേക്കാം ഇന്നു തന്നെ എന്ന് കരുതി. രാത്രി കുറുറു പതിവുപോലെ തളര്‍ന്നു കയറി വന്നു. കാപ്പിയിട്ടു കൊടുത്തു. എന്നിട്ട് കോളിഫ്ലവര്‍് കറിക്കുള്ള വട്ടം കൂട്ടാന്‍ തുടങ്ങി...ഉടന്‍ വന്നു അശരീരി: .. "എനിക്ക് നീണ്ടിരിക്കുന്ന കറി വേണ്ട...മടുത്തു..ഡ്രൈ മതി"..

അങ്ങനെ, കൂട്ടുകാരെ, ഞാന്‍ കോളിഫ്ലവര്‍് ഡ്രൈ ഫ്രൈ ഉണ്ടാക്കി!

നടന്ന കാര്യങ്ങള്‍ താഴെ വിവരിക്കുന്നു:

കോളിഫ്ലവര്‍്: 1 ചെറുത്‌

ഉപ്പ്: പാകത്തിനു

മുളക് പൊടി: പാകത്തിന്. ഞാന്‍ ഒരു ചെറിയ സ്പൂണ്‍ എടുത്തു.

മഞ്ഞള്‍ പൊടി: കാല്‍ ടീ സ്പൂണ്‍

പച്ചമുളക്: രണ്ടെണ്ണം

വെളുത്തുള്ളി: 10 എണ്ണം

ഇഞ്ചി : ഒരു കഷണം

കറിവേപ്പില : 10 എണ്ണം

മല്ലി ഇല: ഒരു തണ്ട്

സവാള : ഒരു ഇടത്തരം

തക്കാളി: ചെറുത്‌, ഒന്നു

കശുവണ്ടി: ഒരു പിടി.

നെയ്യ് : ഒരു ചെറിയ സ്പൂണ്‍.

എണ്ണ: ആവശ്യത്തിന്

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി,കറിവേപ്പില ഇത്രയും ചതച്ച് വയ്ക്കുക.

കശുവണ്ടി വെള്ളത്തിലിട്ടു കുതിര്‍തത്തിനു ശേഷം നന്നായി അരച്ചെടുക്കുക.

കോളിഫ്ലവര്‍് ഓരോ ഇതള്‍ ആയി അരിഞ്ഞെടുക്കണം. എന്നിട്ട് വിനാഗിരി & ഉപ്പ് കലക്കിയ വെള്ളത്തില്‍ കുറച്ചു സമയം വയ്ക്കുക. ഉള്ളില്‍ പുഴുക്കള്‍ ഉണ്ടെങ്കില്‍ പൊങ്ങി വരും.നന്നായി കഴുകി വൃത്തിയാക്കി എടുക്കണം.പാകത്തിന് ഉപ്പും, മുളക് പൊടി യും മഞ്ഞള്‍ പൊടിയും ഇട്ടു ചെറുതായി വേവിച്ചെടുക്കുക. വെന്തു കുഴഞ്ഞു പോകരുത്.

സവാള നീളത്തില്‍ നേര്‍്മയായി അരിഞ്ഞെടുക്കണം. പാകത്തിന് എണ്ണ ഒഴിച്ച് നന്നായി വഴറ്റുക. തക്കാളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വഴറ്റുക.ഇതിലേയ്ക്ക് ഇഞ്ചി, പച്ചമുളക്, വെള്ളുത്തുള്ളി,കറിവേപ്പില ഇത്രയും ചതച്ചത് ചേര്‍ത്ത് വഴറ്റുക.ഒരു ഒന്നര സ്പൂണ്‍ ഈസ്റ്റേണ്‍ ചിക്കന്‍ മസാല ചേര്‍ത്ത് നന്നായി വഴറ്റണം.( എനിക്ക് മസാല പൊടി കടയില്‍ നിന്നു വാങ്ങി ഉപയോഗിക്കുന്നത് ഇഷ്ടമില്ല. എന്നാലും സമയം ലാഭിക്കാന്‍ വേണ്ടി വാങ്ങി വച്ചു. ചിലപ്പോളൊക്കെ ഉപയോഗിക്കും. മസാല പൊടി സ്വന്തമായി ഉണ്ടാക്കാം. ഗ്രാമ്പു, എലക്ക, കറുവ പട്ട, തക്കോലം, ജാതി പത്രി, കുരുമുളക്,ജീരകം ഇത്രയും പൊടിച്ചെടുക്കണം- ഞാന്‍ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്) നന്നായി വഴന്നു കഴിയുമ്പോള്‍ കോളിഫ്ലവര്‍് വേവിച്ചത് ചേര്‍ത്ത് വഴറ്റുക-കോളിഫ്ലവര്‍് ല്‍ ഒട്ടും വെള്ളം ഉണ്ടാകരുത്- ആവശ്യത്തിന് വെള്ളം ഒഴിച്ചേ വേവിക്കാവൂ. ഇതു "ഡ്രൈ ഫ്രൈ" ആണെന്ന് മറക്കണ്ട.

ഇത്രയും ചെയ്യാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷെ കഴിച്ചു നോക്കിയപ്പോള്‍ നല്ല എരുവ്.സ്വാദും കുറവ്. അതുകൊണ്ട് രണ്ടു സ്റ്റെപ്പ് കൂടി ചേര്‍ത്തു.

കോളിഫ്ലവര്‍്-ലേയ്ക്ക് കശുവണ്ടി അരച്ചതും നെയ്യും കൂടെ ചേര്‍ത്തു നന്നായി വഴറ്റുക. മല്ലിയില ചെറുതായി അരിഞ്ഞതും ചേര്‍ത്തു വീണ്ടും വഴറ്റുക. ഡ്രൈ ആക്കിയെടുക്കണം. എന്നിട്ട് ചൂടോടെ വിളമ്പുക, ചപ്പാത്തിയുടെ കൂടെ കഴിക്കുക.

എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍്. രണ്ടാഴ്ചത്തെ ലോങ്ങ് ലീവിനു ഞങ്ങള്‍ നാട്ടില്‍ പോയിരുന്നു .കോഴിക്കോട് ഒരാഴ്ച, ആലപ്പുഴ ഒരാഴ്ച.