ഏപ്രില്‍ മെയ് മാസങ്ങള്‍ കല്യാണ മാസങ്ങളാണു ഞങ്ങള്‍ക്ക്. വലിയ നോയമ്പ് കഴിയാന്‍ കാത്തിരിക്കും ആളുകള്‍..പിന്നെ കല്യാണത്തിന്റെ ബഹളമായി. ഹിന്ദുക്കളില്‍ ആണെങ്കിലും ഈ മാസങ്ങള്‍ കല്യാണ മാസങ്ങള്‍ തന്നെ.
അത് കൊണ്ട് ഞാനും കുറൂറുവും, കഴിഞ്ഞ കുറെ ആഴ്ചകളായി ബാംഗ്ലൂര്‍-ആലപ്പുഴ-കോഴിക്കോട് ഷട്ടില്‍ സര്‍വീസ് ആണ്.ഈസ്റ്റര്‍ നു ആലപ്പുഴയില്‍, പിന്നെ വിഷു കോഴിക്കോട്. അതുകഴിഞ്ഞ് ഏപ്രില്‍ 25th നു കുറൂറുവിന്റെ അച്ഛന്‍ പെങ്ങള്ടെ മകന്റെ കല്യാണം. കുറൂറുവിനു വലിയ ജോലി തിരക്കും. അതുകൊണ്ട്, വെള്ളിയാഴ്ച രാത്രി ഇവിടെ നിന്ന് യാത്ര തിരിച്ചു, ശനിയാഴ്ച നിലമ്പൂര്‍ എത്തി, കല്യാണം കൂടി, അന്ന് തന്നെ മടങ്ങാം എന്ന് വച്ചു. SKS-ല്‍ ടിക്കറ്റും ബുക്ക് ചെയ്തു.
ബാംഗ്ലൂരില്‍ നിന്ന് നിലമ്പൂര്‍ക്ക് ആകെ ഒരു ബസ് മാത്രേ സര്‍വീസ് നടത്തുന്നുള്ളൂ. അതാണ് SKS.വെള്ളിയാഴ്ച ദിവസങ്ങളിലെ ടിക്കറ്റ്, നേരിട്ട് SKS ഓഫീസില്‍ പോയി എടുക്കണം. ഏജെന്ട് വഴി പറ്റില്ല. ഇനി, SKS ഓഫീസ് ആണെങ്കിലോ, അങ്ങ് ഗോകര്ണത്തും.(കലാശിപാളയം എന്ന് വിവക്ഷ:)ബസ് പുറപ്പെടുന്നതും അവിടെ നിന്ന് തന്നെ.ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് അങ്ങോട്ട് നല്ല ദൂരമുണ്ട്..സാധാരണ ഓട്ടോക്കാരൊന്നും അങ്ങോട്ട് വരില്ല.ഇനി വരുന്നവര്ക്കാണെങ്കല് ഓട്ടോ യുടെ വില കൊടുക്കുവേം വേണം..
ഏപ്രില്‍ 25 വെള്ളിയാഴ്ച ദിവസം എത്തി. നേരം ഉച്ചയായി, സായാഹ്നമായി, ഓഫീസ് കാബ് എന്നെയും വഹിച്ചു കൊണ്ട് യാത്രയായി.
എം ടിയുടെയും മറ്റും ഭാഷയില്‍ പറഞ്ഞാല്‍, ആകാശം ഭൂമിയിലേക്കിറങ്ങാന്‍് വെമ്പുന്ന പോലെ മഴ. കാബ് നിര്‍ത്തിയതും, ഞാന്‍ ഇറങ്ങി, ഡോര്‍ അടയ്ക്കാന്‍ മിനക്കെടാതെ ഓടി. ആകെ നനഞ്ഞു കുതിരുമ്പോഴും, മനസ്സില്‍ ഒരേ ഒരു വിചാരം മാത്രേ ഉണ്ടായിരുന്നുള്ളു- ഈശ്വരാ- ഇനി ഓട്ടോക്കാര്ക്ക് വീടിന്റെ ആധാരം കൂടി കൊടുക്കേണ്ടി വരുമല്ലോ!
ഓഫീസില്‍ നിന്ന് നനഞ്ഞ കോഴിക്കുഞ്ഞിനെ പോലെ കുറൂറുവും എത്തി. ബാഗില് എല്ലാം കുത്തി നിറച്ചു.കോരിച്ചൊരിയുന്ന മഴയത്ത് എങ്ങനെ ഓട്ടോ കിട്ടും? സമയത്ത് കലാശിപാളയത്ത് എത്തിയില്ലെങ്കില്‍, കല്യണം ഗോപി. ചോദിക്കുന്ന പൈസ കൊടുക്കാം, നീ തര്‍ക്കിക്കല്ലേ മോളേ എന്ന് കുറൂറു. കുറെ ഓട്ടോയ്ക്ക് കൈ കാണിച്ചു. ആരും നിര്‍ത്തിയില്ല. അവസാനം, കുറൂറു റോഡിന്റെ ഒരു സൈഡിലും ഞാന്‍ എതിര്‍ സൈഡിലും നിന്ന് കാന്‍്വാസിംഗ് തുസങ്ങി..കുറച്ചു കഴിഞ്ഞപ്പോ തന്നെ കുറൂറുനു ഓട്ടോ കിട്ടി..ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു-" എത്രയായി?" "ചാര്ജൊന്നും പറഞ്ഞില്ല മീറ്ററാ..കലാശിപാളയം വരെ പോവില്ല..അള്‍്സൂരോ മറ്റോ കൊണ്ട് വിടും."(അള്‍്സൂരില്‍ നിന്ന് മാര്ക്കറ്റിലേയ്ക്ക് വലിയ ദൂരമില്ല.ഓട്ടോ കിട്ടനാണെങ്കഇല ഇത്തിരി കൂടെ എളുപ്പമാണ്.)
ജീവന്‍ ഭിമാ നഗര്‍ എത്തിയപ്പോഴേയ്ക്കും കാണാം., ആകെ ട്രാഫിക് ബ്ലോക്ക്. ഓട്ടോക്കാരന്‍ പറഞ്ഞു, സാര്‍ ഇനി മുന്നോട്ടു പോകില്ല..ആകെ ബ്ലോക്കാണ്..ഞങ്ങള്‍ പറഞ്ഞു, "ഭയ്യ, ഇവിടെ നിന്നാല്‍ ഒരു ഓട്ടോയും കിട്ടില്ലല്ലോ...കുറച്ചു കൂടെ മുന്നില്‍ കൊണ്ട് വിടൂ.."(ഇതുവരെ ഭാഷ ഹിന്ദി ആയിരുന്നു) ഉടനെ അയാള്‍, നല്ല മനോഹരമായ ഇംഗ്ലീഷില്‍ പറഞ്ഞു, sir you dint understand- see the vehicles- how you will reach there on time? പിന്നെ, അയാള്‍ തന്നെ പറഞ്ഞു, ശരി നമുക്ക് വേറെ വഴി നോക്കാം..ഞങ്ങള്‍ വന്ന വഴിയെ വണ്ടി തിരിച്ചു, ഏതൊക്കെയോ ഊട് വഴികള്‍ താണ്ടി, ഏകദേശം അള്സൂര് അടുക്കാറായി. ഇടയ്ക്ക് ഞങ്ങള്‍ "എന്താ ഇത് വഴി പോകാത്തത്" എന്ന് ചോദിച്ചു(ഇനി ലോങ്ങ് റൂട്ട് എടുത്തു പോകുകയാണോ എന്ന് അറിയില്ലല്ലോ )അപ്പോഴും അയാള്‍ ഞങ്ങളെ അതിശയപ്പെടുത്തി. സര്‍ അവിടെ മെട്രോ പണി നടക്കുകയാണ്,ആകെ ബ്ലോക്ക് ആയിരിക്കും.തീര്‍ന്നില്ല അതിശയങ്ങളുടെ നിര. അള്സൂര്‍ അടുത്തപ്പോഴെയ്ക്കും അയാള്‍ വഴിയില്‍ നിര്‍ത്തിയിട്ട പല ഓട്ടോക്കാരോടും കലാശി പാളയം പോകുമോ എന്നൊക്കെ ചോദിച്ചു, ഞങ്ങളെ കയറ്റി വിടാന്‍ നോക്കി.പക്ഷേ ആരും വന്നില്ല.
അള്സൂരില്‍ നിന്നും കുറച്ചു മാറി അയാള്‍ ഓട്ടോ നിര്‍ത്തി. എന്നിട്ട് കുറച്ചു ദൂരെയുള്ള ഒരു പോയിന്റ് കാണിച്ചിട്ട്, അവിടെ നിന്നാല്‍ ഓട്ടോ കിട്ടും, നിങ്ങള്ക്ക് ദാ, ആ ഡയറക്ഷനില്‍് ആണ് പോകേണ്ടത് എന്ന് പറഞ്ഞു. മീറ്റര്‍ ചാര്‍ജ് 56 രൂപ. കുറൂറു 60 കൊടുത്തപ്പോല്‍, അയാള്‍ ബാക്കി ചില്ലറയ്ക്ക് പോക്കറ്റില്‍ തിരയുന്നു! ബാക്കി വേണ്ട എന്ന് കുറൂറു പറഞ്ഞു.ഞങ്ങള്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങി, അപ്പോള്‍, അയാള്‍ പിന്നില്‍ നിന്ന് വിളിച്ചിട്ട് പറഞ്ഞു, ഞാന്‍ കുറച്ചു കൂടി മുന്നേ ഇറക്കാം എന്ന്. ഒരു 10-15 അടി ദൂരം കൂടി ഞങ്ങളെ ഓട്ടോ യില്‍ കൊണ്ട് വിട്ടു. പോകേണ്ട ഡയറക്ഷന്‍് എല്ലാം ഒന്ന് കൂടി പറഞ്ഞിട്ടു അയാള്‍ പോയി.
ബാംഗ്ലൂരില്‍ ഇങ്ങനെയും ഒരു ഓട്ടോക്കാരന്‍!
PS: കല്യാണത്തിന് ഞങ്ങള്‍ സമയത്ത് തന്നെ എത്തി..
Monday, May 4, 2009
Subscribe to:
Post Comments (Atom)
19 comments:
ആ ഓട്ടോക്കാരന്‍ ആള് കൊള്ളാലോ മേരിക്കുട്ടീ ..
ബാംഗളൂരില്‍ ഏഴു വര്ഷം ആയിട്ടും ഇത്രേം നല്ല ഓട്ടോക്കാരനെ കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്കിത് വരെ കിട്ടീല്ല.
ഓ മറന്നു..
ഠേ .. ഠേ
എന്റെ ദൈവമേ ആദ്യമായിട്ട ഞാനൊരു തേങ്ങാ പൊട്ടിക്കുന്നത്..
ഒരു പ്രായം ചെന്ന മുസല്‍മാന്‍ ആയിരുന്നോ ഓട്ടോ ഡ്രൈവര്‍? അങ്ങിനെ ഉള്ള ചിലരുടെ അടുത്ത് നിന്ന് നല്ല പെരുമാറ്റം കണ്ടിട്ടുണ്ട്.
പ്രതീക്ഷയ്ക്കു വകയുണ്ട്, അല്ലേ?
സ്വപ്നം കണ്ടതല്ലല്ലോ?
അത് വഴി പോയിട്ട് വീട്ടിലൊന്നു വന്നില്ലല്ലോ കൂട്ടില്ല
ബാംഗ്ലൂരില്‍ വല്ലപ്പോശും വന്നാലെപ്പോഴും ഓട്ടോ തന്നെയാണ് ശരണം. പിന്നെ അവിടെ സിറ്റിയിലെ റോഡ് മാപ്പും മറ്റും കാണിച്ചു തരുന്ന ഒരു വെബ്സൈറ്റില്ലേ? ഓട്ടോ ചാര്‍ജ്ജുമെല്ലാം അതിലുണ്ടാവുമല്ലോ... എന്നാലും ഒരിക്കല്‍ ബാംഗ്ലൂര്‍ മൊത്തം കറങ്ങാന്‍ പറ്റി... :-)
--
ഇങ്ങനെയും ഓട്ടോക്കാരനോ..!!!അതും ബാംഗ്ലൂരിൽ..!!സ്വപ്നമൊന്നുമല്ലല്ലോ അല്ലേ..:)
നിങ്ങളുടെ തിരക്ക് അയാൾ മനസ്സിലാക്കിയെന്ന് കരുതിയാൽ മതി. ഓട്ടോയുടെ നമ്പർ ഒക്കെ ഒന്ന് നോക്കിവെക്കേണ്ടായിരുന്നോ? ഞാൻ അങ്ങോട്ട് വരുമ്പോൾ ആ ഓട്ടോയിൽ കയറിയാൽ മതിയല്ലോ.
നല്ല ഓട്ടോക്കാരന്‍...
:)
‘മനുഷ്യന്മാര്‍‘ എല്ലായിടത്തും ബാക്കിയുണ്ട് അല്ലെ..?! :)
അത്ഭുതങ്ങള്‍ ഇപ്പോഴും സംഭവിക്കുന്നുണ്ട് അല്ലെ ?
അങ്ങനെയും ഒരാൾ !!
അപൂർവ്വം ചിലർ..!
ithu vare ingane oru autokkarane kaanan enikku bhaagyam undayittila
ജെസ്സ് : :)) ഞാന്‍ സ്ഥിരം ഓട്ടോക്കാരോട് വഴക്കാ...ഇതാദ്യമായാ ഇങ്ങനെ ഒരാള്‍.
കവിത : :)
ലതി: തീര്‍ച്ചയായും !
സന്തോഷ്, ബിന്ദു : ഹി ഹി. അല്ല. സത്യമായും നടന്നതാ.
പാവപെട്ടവന്‍ : വീടെവിടാ?
ഹരീ: ചാര്‍ജ് ഒക്കെ വെബ്സൈറ്റില്‍ കാണും..പക്ഷെ ഓട്ടോക്കാര് ചോദിക്കുന്നത് മൂന്നും നാലും മടങ്ങായിരിക്കും..മീറ്റര്‍ ഇട്ടോടിയാല്‍ തന്നെ, പറക്കുന്ന മീറ്റര്‍ ആയിരിക്കും!
സു ചേച്ചി: ബാംഗ്ലൂര്‍ വന്നിട്ട് ഓട്ടോയില്‍ കയറാനോ? ഞങ്ങള്‍ ഉടനെ കാര്‍ വാങ്ങും..അപ്പൊ ചേച്ചിയെ വന്നു പിക്ക് ചെയ്യും..
ഹരീശ്രീ: :))
hAnLLaLaTh ,മുസാഫിര്‍ ,കുമാരന്‍ , RPR : :)))
ഫെബിന്‍: അതിനു ഭാഗ്യം കുറച്ചൊന്നും പോര!
അത് തീര്‍ച്ചയായും അതിശയം തന്നെ, അതും ബാംഗ്ലൂരില്‍!!!
i agree with Kavitha, even i have seen some people like that.
first time here.. nice post
അവിശ്വസനീയം അതും ബാങ്കളൂരില്..........
Post a Comment