കിളികുഞ്ഞുങ്ങള്‍ ഒക്കെ വലുതായി. ഞാന്‍ വീട്ടില്‍ ചെന്നപ്പോഴേയ്ക്ക് എല്ലാവരും പോയി.
കൂട്ടത്തില്‍ ഒരെണ്ണം, പറന്നു മതിലിന്റെ പുറത്തു പോയി. പറക്കാന്‍ അത്ര വശമൊന്നുമുണ്ടായിരുന്നില്ല അതിന്..റോഡില്‍ ചെന്നു വീണു. വണ്ടി ഇടിച്ചാലോ എന്ന് കരുതി അച്ചാച്ചന്‍ ഓടി ചെന്നപോഴേയ്ക്കും ഏതോ ഒരു ദുഷ്ടന്‍ അതിനെ എടുത്തു...അച്ചാച്ചന്‍ പറഞ്ഞു , അത് തീരെ കുഞ്ഞാണ്, തീറ്റ തേടി പോകാന്‍ ആയിട്ടില്ല , അത് കൊണ്ട് തിരിച്ചു കൂട്ടില്‍ വയ്ക്കണം എന്ന്...അവന്‍ ഓടി കളഞ്ഞു. ഒരു കുഞ്ഞിനു വന്ന ദുരവസ്ഥ കണ്ടിട്ടാകണം, അമ്മക്കിളി ബാക്കി കുഞ്ഞുങ്ങളെയും കൊണ്ട് പോയി.
ഒന്നിനെയും കാണാന്‍ ഭാഗ്യമുണ്ടായില്ല എനിക്ക്. എന്നാലും സാരമില്ല. ഒരു കിളിക്ക് അഭയമായി തോന്നിയല്ലോ , ഞങ്ങളുടെ കൊച്ചു ബ്രൈഡല്‍് ബൊക്കെ .അത് തന്നെ വലിയ കാര്യം.കൂട് വയ്ക്കാനും മാത്രം വലിപ്പമോ , മറവോ ഒന്നുമില്ലാത്ത ഒരു കൊച്ചു ചെടി . അതിന്റെ ജന്മം സാര്‍്ത്ഥകമായി കാണും. (മഞ്ഞു തുള്ളി എന്ന ഒരു കവിത വായിച്ചിട്ടുണ്ട് , പണ്ടെപ്പഴോ . സൂര്യനെ കാത്തിരിക്കുന്ന മഞ്ഞു തുള്ളി...സൂര്യ രശ്മി പതിച്ചു വെട്ടി തിളങ്ങാന്‍ കാത്തിരിക്കുന്നു അത്. വെട്ടി തിളങ്ങലും അലിഞ്ഞില്ലാതാകലും ഒന്നിച്ചാവും, പക്ഷെ, ജീവിതം സഫലമാകുന്നത് അപ്പോഴാണെന്നതിനറിയാം .)
ഞങ്ങളുടെ മാവ്.
മാങ്ങാ ഒന്നും പറിച്ചെടുക്കുന്നില്ല...മാവില്‍ മാങ്ങാ ഉണ്ടായാലല്ലേ, കിളികളും അണ്ണാറക്കണ്ണനും വിരുന്നു വരൂ..പഴയ വീട്ടിലായിരുന്നപ്പോഴും ഇങ്ങനെയായിരുന്നു..കുറച്ചു മാങ്ങാ എപ്പഴും കാണും
മാവില്‍...കിളികള്‍ക്കും അണ്ണാറക്കണ്ണന്മാര്ക്കും വേണ്ടി.കിളികള്‍ വന്ന്, അവര്‍ക്ക് സന്തോഷമായി പോയാല്‍, അടുത്ത കൊല്ലവും മാവ് നിറയെ പൂക്കും.കിളികള്‍ വീണ്ടും വരും എന്ന് മാവിനറിയാം..അവരെ നിരാശപ്പെടുത്തരുതല്ലോ..
ഇതാണ് ആ ചെടി.
ഇതാണ് കിളിക്കൂട്..തംമ്പ് നെയില്‍ വെര്‍ഷന്‍ ആണ് ;)
Monday, April 20, 2009
Subscribe to:
Post Comments (Atom)
14 comments:
മാങ്ങേടെ പോട്ടം..
കൊത്യായി ട്ടാ!
കിളികള്‍ പറന്ന് പോയ ശേഷാ ക്യാമെറ കിട്ടിള്ളൂ, മേരിക്കുട്ടീ?
കിളികള്‍ ഇനിയും വരുമെന്നേ...
"കുറച്ചു മാങ്ങാ എപ്പഴും കാണും
മാവില്‍...കിളികള്‍ക്കും അണ്ണാറക്കണ്ണന്മാര്ക്കും വേണ്ടി.കിളികള്‍ വന്ന്, അവര്‍ക്ക് സന്തോഷമായി പോയാല്‍, അടുത്ത കൊല്ലവും മാവ് നിറയെ പൂക്കും.കിളികള്‍ വീണ്ടും വരും എന്ന് മാവിനറിയാം..."
ഇത് കൊള്ളാം :)
"ഇതാണ് ആ ചെടി.". ക്ഷമിക്കണം, ഇതു മനസ്സിലായില്ല; വേറെ ഏതെങ്കിലും പോസ്റ്റില്‍ പറഞ്ഞ ഏതെങ്കിലും കാര്യത്തിന്റെ തുടര്‍ച്ചയാണോ ഇത്?
ആഹാ..കൈതമുള്ള് വന്നോ...കാണുന്നില്ലല്ലോ എന്ന് വിചാരിച്ചതേ ഉള്ളു :))
ഇത് ആലപ്പുഴയിലെ ചെടി ആണ്..ഞാന്‍ ഇവിടെ ബാഗ്ലൂര്‍ അല്ലേ :(( നാട്ടില്‍ എത്തിയപ്പോഴേയ്ക്കും കിളി അതിന്റെ പാട്ടിനു പോയി...അച്ചാച്ചന്റെ കയ്യില്‍ ക്യാമറ ഇല്ലാരുന്നു.
ശ്രീ :))
മാണിക്കന്‍ : ബ്രൈഡല്‍് ബൊക്കെ- കിളി കൂട് വച്ച ചെടി. ഇത് , http://marykkundorukunjadu.blogspot.com/2009/03/blog-post_19.html ന്റെ തുടര്‍ച്ചയാണ്.
കിളി പറന്നോ? ഇനി വരുമ്പോൾ ചിത്രം കിട്ടുമോന്ന് നോക്കിയാൽ മതി. ഒരു മാങ്ങയെനിക്ക് വേണം എന്തായാലും.
മാങ്ങകള്‍ മാങ്ങകള്‍ സര്‍വ്വത്ര,
ഒന്ന് പോലും എനിക്ക് ഇല്ലത്ര!
ആ മാങ്ങകള്‍ കൊതിപ്പിച്ചു..
ഇനിയും,ഇനിയും കിളികളും,അണ്ണാനും ഒക്കെ വരട്ടെ..
{ഞാന്‍ ആ പോസ്റ്റ് വായിച്ചിരുന്നു, പക്ഷേ "ബ്രൈഡല്‍ ബൊക്കെയില്‍ കിളി കൂടുവെച്ചു" എന്നു കണ്ടപ്പോള്‍ നിങ്ങളുടെ കല്യാണത്തിനുകിട്ടിയ ബൊക്കെ വീട്ടില്‍ വച്ചിരുന്നു എന്നും, അതിലൊരു കിളി വന്നു കൂടുകൂട്ടി എന്നുമാണു കരുതിയത്. പൊതുവിജ്ഞാനം ഒരുപാടുള്ള ആളാണുഞാന്‍ എന്നു മനസ്സിലായിക്കാണുമല്ലോ :-)}
മാങ്ങേടെ പോട്ടം കൊതിപ്പിച്ചു.
അണ്ണാറക്കണ്ണനും കിളികൾക്കും മറ്റുമായി മാങ്ങകൾ മാറ്റിവക്കുന്ന ഒരു നല്ല മനസ്സ്.
ആശംസകൾ.
[അവരു വന്ന് മാങ്ങ കൊത്തിത്തിന്നുന്നത് ഫോട്ടം പിടിച്ച് ഒരു പോസ്റ്റാക്കാനല്ലല്ലൊ...]
ആ വീടും ഒരു കിളിക്കൂട്. മനസ്സ്, കൊച്ചുകിളിയുടേതും. ഒരുപാടിഷ്ടമായി ഈ പോസ്റ്റ് :)
:-( :-) :-))
പച്ച മാങ്ങ കണ്ടു കൊതി വന്നു..
ഇക്കൊല്ലം വാടാത്ത നാടന്‍ പച്ച മാങ്ങാ കിട്ടാന്‍ യോഗമുണ്ടായില്ല
nannayittundu
Post a Comment