Monday, April 20, 2009

അമ്മക്കിളികൂട്..

കിളികുഞ്ഞുങ്ങള്‍ ഒക്കെ വലുതായി. ഞാന്‍ വീട്ടില്‍ ചെന്നപ്പോഴേയ്ക്ക് എല്ലാവരും പോയി.

കൂട്ടത്തില്‍ ഒരെണ്ണം, പറന്നു മതിലിന്റെ പുറത്തു പോയി. പറക്കാന്‍ അത്ര വശമൊന്നുമുണ്ടായിരുന്നില്ല അതിന്..റോഡില്‍ ചെന്നു വീണു. വണ്ടി ഇടിച്ചാലോ എന്ന് കരുതി അച്ചാച്ചന്‍ ഓടി ചെന്നപോഴേയ്ക്കും ഏതോ ഒരു ദുഷ്ടന്‍ അതിനെ എടുത്തു...അച്ചാച്ചന്‍ പറഞ്ഞു , അത് തീരെ കുഞ്ഞാണ്, തീറ്റ തേടി പോകാന്‍ ആയിട്ടില്ല , അത് കൊണ്ട് തിരിച്ചു കൂട്ടില്‍ വയ്ക്കണം എന്ന്...അവന്‍ ഓടി കളഞ്ഞു. ഒരു കുഞ്ഞിനു വന്ന ദുരവസ്ഥ കണ്ടിട്ടാകണം, അമ്മക്കിളി ബാക്കി കുഞ്ഞുങ്ങളെയും കൊണ്ട് പോയി.

ഒന്നിനെയും കാണാന്‍ ഭാഗ്യമുണ്ടായില്ല എനിക്ക്. എന്നാലും സാരമില്ല. ഒരു കിളിക്ക് അഭയമായി തോന്നിയല്ലോ , ഞങ്ങളുടെ കൊച്ചു ബ്രൈഡല്‍് ബൊക്കെ .അത് തന്നെ വലിയ കാര്യം.കൂട് വയ്ക്കാനും മാത്രം വലിപ്പമോ , മറവോ ഒന്നുമില്ലാത്ത ഒരു കൊച്ചു ചെടി . അതിന്റെ ജന്മം സാര്‍്ത്ഥകമായി കാണും. (മഞ്ഞു തുള്ളി എന്ന ഒരു കവിത വായിച്ചിട്ടുണ്ട് , പണ്ടെപ്പഴോ . സൂര്യനെ കാത്തിരിക്കുന്ന മഞ്ഞു തുള്ളി...സൂര്യ രശ്മി പതിച്ചു വെട്ടി തിളങ്ങാന്‍ കാത്തിരിക്കുന്നു അത്. വെട്ടി തിളങ്ങലും അലിഞ്ഞില്ലാതാകലും ഒന്നിച്ചാവും, പക്ഷെ, ജീവിതം സഫലമാകുന്നത് അപ്പോഴാണെന്നതിനറിയാം .)


ഞങ്ങളുടെ മാവ്.

മാങ്ങാ ഒന്നും പറിച്ചെടുക്കുന്നില്ല...മാവില്‍ മാങ്ങാ ഉണ്ടായാലല്ലേ, കിളികളും അണ്ണാറക്കണ്ണനും വിരുന്നു വരൂ..പഴയ വീട്ടിലായിരുന്നപ്പോഴും ഇങ്ങനെയായിരുന്നു..കുറച്ചു മാങ്ങാ എപ്പഴും കാണും
മാവില്‍...കിളികള്‍ക്കും അണ്ണാറക്കണ്ണന്മാര്ക്കും വേണ്ടി.കിളികള്‍ വന്ന്, അവര്‍ക്ക് സന്തോഷമായി പോയാല്‍, അടുത്ത കൊല്ലവും മാവ് നിറയെ പൂക്കും.കിളികള്‍ വീണ്ടും വരും എന്ന് മാവിനറിയാം..അവരെ നിരാശപ്പെടുത്തരുതല്ലോ..


ഇതാണ് ആ ചെടി.


ഇതാണ് കിളിക്കൂട്..തംമ്പ് നെയില്‍ വെര്‍ഷന്‍ ആണ് ;)




Monday, April 6, 2009

പ്രഥമം മധുരം...

ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം :)

കുറൂറു ഔദ്യോഗികമായി എന്റെ സ്വന്തമായിട്ട് ഒരു വര്‍ഷം തികഞ്ഞു- കോഴിക്കോട് ശാസ്താപുരി ഓഡിറ്റോറിയത്തില്‍് വച്ച്, ചുരുങ്ങിയ സദസ്സിനെ സാക്ഷിയാക്കി.

എല്ലാം ഇന്നലെ എന്ന പോലെ.

തിരിഞ്ഞു നോക്കുമ്പോള്‍,കൊള്ളാം..അടി ഇടി ബഹളം എല്ലാം മുറയ്ക്ക്‌ നടക്കുന്നുന്ടെന്കിലും, ഞങ്ങള്‍ സന്തുഷ്ടരാണ്. (കൊച്ചു പിള്ളാരല്ലേ, കുറച്ചു ബഹളം ഒക്കെ വേണ്ടേ, അല്ലെ? )

ഞങ്ങള്‍...


ഇതാണെന്റെ കുറൂറു.



ഞാനും കുറൂറൂം.