Monday, March 9, 2009
ഏത്തപ്പഴം ചിക്കന്‍
ഇന്നലെ ഞാന്‍ ചിക്കന്‍ വരട്ടിയത് ഉണ്ടാക്കി.ഞാന്‍ തന്നെ ഇട്ട പേരാണ്. തനിയെ മസാല ഉണ്ടാക്കി. മസാല ഉണ്ടാക്കിയത് ഇങ്ങനെയാണ്:
മല്ലിപൊടി- 2- 21/2 സ്പൂണ്‍
മുളകുപൊടി - 1 സ്പൂണ്‍.എരിവു അനുസരിച്ച്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
കുരുമുളക്- ഒരു വലിയ സ്പൂണ്‍ നിറയെ
കറുവ പട്ട- 2 ഇടത്തരം കഷണങ്ങള്‍
ഗ്രാമ്പൂ- 4
പെരും ജീരകം- ഒരു നുള്ള്
തക്കോലം, ഏലയ്ക്ക ഇത് ചേര്‍ക്കണം എന്നുണ്ടാരുന്നു. കുറുറു നു ഇത് രണ്ടും ഇഷ്ടമല്ല. അത് കൊണ്ട് ചേര്‍ത്തില്ല.
എല്ലാം കൂടെ വറുത്തു പൊടിച്ചെടുത്തു.
ഇന്ചി, വെളുത്തുള്ളി, കറിവേപ്പില, തക്കാളി ഇത്രയും അരച്ചെടുത്തു. മസാലപ്പൊടിയും ഈ അരപ്പും പിന്നെ ഉപ്പും ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വച്ചു.
ഉരുളകിഴങ്ങ് ഇടത്തരം കഷണളാക്കി മുറിച്ചതും ചിക്കനും നന്നായി വേവിച്ചെടുത്തു.ഇതിലേയ്ക് സവാള എണ്ണയില്‍ വഴറ്റിയതും ചേര്‍ത്ത് ഇളക്കിയെടുത്തു.നന്നായി ഡ്രൈ ആകുന്നതു വരെ അടുപ്പില്‍ വച്ചു. ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിച്ചു.
എനിക്ക് കഴിക്കാന്‍ ഞാന്‍ ഒരു ഏത്തപ്പഴം പുഴുങ്ങി എടുത്തു.കുറുറു നു കൊടുത്തില്ല.നെയ്യും പഞ്ചസാരയും ഒക്കെ ഇട്ടു ചൂടോടെ കഴിച്ചു :))
Subscribe to:
Post Comments (Atom)
10 comments:
അടുത്ത തവണ ചിക്കന്‍ വാങ്ങുമ്പോള്‍ പരീക്ഷിയ്ക്കാം
പേരു കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഏത്തപ്പഴവും ചിക്കനും കൂടിയുള്ള ഏതോ വിഭവമായിരിക്കുമെന്ന് :) :)
ഞാനും വിചാരിച്ചു പഴവും ചിക്കനും ചേര്‍ന്നുള്ള വിഭവമാണെന്ന്. :)
എന്തായാലും ഈ റെസിപ്പി ഒന്നു പരീക്ഷിച്ചു നോക്കാം.
മേരി വേ..,
കുഞ്ഞാട് റെ!
തലേക്കെട്ട് കണ്ടൊടി വന്നപ്പം....
മേരിക്കുട്ടീ, ഏത്തപ്പഴം എനിക്കും കൂടെ ആവാം.
:)
തലക്കെട്ട് പറ്റിച്ചു..ഏത്തപ്പഴോം ചിക്കനും എങ്ങനാ കൂട്ടായെ എന്നു കരുതി...
എന്നാലും വായിച്ചപ്പോള്‍ ഒരു കൊതി..:)..
Thalakkettu kandu Njetti Maarykkutty. Ippol aaaswasamayi
മനുഷ്യനെ കളിപ്പിക്കുന്നോ. പുതിയ ഐറ്റം ആണെന്നു കരുതി ഓടി വന്നപ്പം.ഈ വെറൈറ്റി കൂടെ ഒന്ന് പരീക്ഷിക്കാം.
പേരും പറഞ്ഞ വന്ന കൂട്ടുമായി ഒരു ബന്ധവും ഇല്ലല്ലോ .എന്ത് പറ്റി " ഏത്തപ്പഴം ചിക്കന്‍"ഒരു കളിപ്പീര് ആയി പോയി കേട്ടോ ....
ആശംസകള്‍
ചിക്കന്‍ ഉണ്ടാക്കി...പിന്നെ ഉടനെ തന്നെ ഏത്ത പ്പഴവും പുഴുങ്ങി...അതോണ്ടാ ടൈറ്റില്‍ നു അങ്ങനെ പേരിട്ടത്...നിങ്ങളൊക്കെ എനിക്ക് സ്വന്തക്കരല്ലേ...അതോണ്ട് ധൈര്യമായി പറ്റിക്കാമല്ലോ...അതാ :) :)
സു ചേച്ചി, തീര്‍ച്ചയായും തരാം...
Post a Comment