Wednesday, January 7, 2009

കോളിഫ്ലവര്‍് ഡ്രൈ ഫ്രൈ

ഒരു ചെറിയ പാചകം.


PPF അക്കൌണ്ട് തുറക്കാന്‍ പോയി തിരിച്ചു വരും വഴിയാണ്, അയ്യോ..വീട്ടില്‍ പച്ചക്കറി ഒന്നും ഇല്ലാ എന്ന് കുറുറു നോട് പറഞ്ഞതു. ഉടനെ ബൈക്ക് തിരിക്കാന്‍ തുടങ്ങി. തിരിച്ചു പോകണ്ട, പോകും വഴി ജീവന്‍ ഭിമ നഗറില്‍ "സഫല്‍" ഉണ്ടല്ലോ..അവിടെ നിന്നു വാങ്ങാം എന്നായി ഞാന്‍.(ഗ്രീന്‍ പീസ്‌ അംഗമാണ് എന്ന് മറക്കണ്ട ,ഇന്ധനം ലാഭിക്കണം എന്നൊക്കെ വീണ്ടും ഓര്‍മിപ്പിച്ചു ;) )


കുറച്ചു മുന്നോട്ടു പോയപ്പോള്‍ "ഫ്രെഷ്" കണ്ടു. എന്നാല്‍ പിന്നെ ഈ കട ഒന്നു പരീക്ഷിക്കാം എന്ന് വച്ചു. കയറിയപ്പോള്‍ തന്നെ കിട്ടി "ഓഫര്‍ ലെറ്റര്‍". 99 രൂപയ്ക്ക് പച്ചക്കറി അല്ലേല്‍ പഴങ്ങള്‍് വാങ്ങിയാല്‍ ഒരു കോളിഫ്ലവര്‍് ഫ്രീ.കാര്യം, ചീയാന്‍ തുടങ്ങിയ കോളിഫ്ലവര്‍് വിറ്റഴിക്കാന്‍ ഉള്ള സൂത്രമാണെന്നു മനസ്സില്‍ തോന്നിയെന്കിലും, സഹജ വാസന അങ്ങനെ വിട്ടു പോകുമോ. എന്നാല്‍ പിന്നെ ഇതു കൈക്കലാക്കിയിട്ടു തന്നെ കാര്യം എന്ന് കരുതി. ഒരാഴ്ചത്തേയ്ക്ക് വേണ്ട പച്ചക്കറി, പിന്നെ പഴങ്ങള്‍ ഒക്കെ വാങ്ങി. 176 രൂപ. ബില്‍ ചെയ്യാന്‍ ചെന്നപ്പോള്‍ അവിടെ ഇരുന്ന കുട്ടി ഒരു പുഴുക്കുത്തേറ്റ കോളിഫ്ലവര്‍് എടുത്തു തന്നു. വേറെ ഒരെണ്ണം തരാമോ പ്ലീസ് എന്ന് താഴ്മയോടെ ചോദിച്ചു നോക്കി. അവസാനം ഞാന്‍ തെന്നെ ഒരെണ്ണം സെലക്റ്റ് ചെയ്തെടുത്തു..നല്ലതും, വലുതും ആയ ഒരെണ്ണം.


വീട്ടില്‍ കൊണ്ടു വന്നു അതിനെ രണ്ടു ദിവസം ഫ്രിഡ്ജില്‍് വച്ചു. ഇന്നലെ കുറ്റബോധം മനസ്സിനെ വല്ലാതെ മഥിക്കാന്‍ തുടങ്ങി...വെറുതെ കിട്ടിയതാണെങ്കിലും, അങ്ങനെ ചീത്തയാക്കി കളയാന്‍ പാടില്ലല്ലോ..


ഇയിടെയായി ഒരുനേരമേ ചോറുള്ളൂ. രാത്രി ചപ്പാത്തി, ഗോതമ്പ് പുട്ട്, ദോശ, അങ്ങനെ എന്തെങ്കിലും ഒന്നുണ്ടാക്കും.കുറുറു നു കൂട്ടുകാര്‍ ഗണപതി എന്ന് പേരിട്ടതില്‍ പിന്നെയാണ്ഈ മാറ്റം.


എന്നാല്‍ പിന്നെ നമ്മുടെ കോളി കുട്ടനെ അങ്ങ് ശരിപ്പെടുത്തിയേക്കാം ഇന്നു തന്നെ എന്ന് കരുതി. രാത്രി കുറുറു പതിവുപോലെ തളര്‍ന്നു കയറി വന്നു. കാപ്പിയിട്ടു കൊടുത്തു. എന്നിട്ട് കോളിഫ്ലവര്‍് കറിക്കുള്ള വട്ടം കൂട്ടാന്‍ തുടങ്ങി...ഉടന്‍ വന്നു അശരീരി: .. "എനിക്ക് നീണ്ടിരിക്കുന്ന കറി വേണ്ട...മടുത്തു..ഡ്രൈ മതി"..

അങ്ങനെ, കൂട്ടുകാരെ, ഞാന്‍ കോളിഫ്ലവര്‍് ഡ്രൈ ഫ്രൈ ഉണ്ടാക്കി!

നടന്ന കാര്യങ്ങള്‍ താഴെ വിവരിക്കുന്നു:

കോളിഫ്ലവര്‍്: 1 ചെറുത്‌

ഉപ്പ്: പാകത്തിനു

മുളക് പൊടി: പാകത്തിന്. ഞാന്‍ ഒരു ചെറിയ സ്പൂണ്‍ എടുത്തു.

മഞ്ഞള്‍ പൊടി: കാല്‍ ടീ സ്പൂണ്‍

പച്ചമുളക്: രണ്ടെണ്ണം

വെളുത്തുള്ളി: 10 എണ്ണം

ഇഞ്ചി : ഒരു കഷണം

കറിവേപ്പില : 10 എണ്ണം

മല്ലി ഇല: ഒരു തണ്ട്

സവാള : ഒരു ഇടത്തരം

തക്കാളി: ചെറുത്‌, ഒന്നു

കശുവണ്ടി: ഒരു പിടി.

നെയ്യ് : ഒരു ചെറിയ സ്പൂണ്‍.

എണ്ണ: ആവശ്യത്തിന്

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി,കറിവേപ്പില ഇത്രയും ചതച്ച് വയ്ക്കുക.

കശുവണ്ടി വെള്ളത്തിലിട്ടു കുതിര്‍തത്തിനു ശേഷം നന്നായി അരച്ചെടുക്കുക.

കോളിഫ്ലവര്‍് ഓരോ ഇതള്‍ ആയി അരിഞ്ഞെടുക്കണം. എന്നിട്ട് വിനാഗിരി & ഉപ്പ് കലക്കിയ വെള്ളത്തില്‍ കുറച്ചു സമയം വയ്ക്കുക. ഉള്ളില്‍ പുഴുക്കള്‍ ഉണ്ടെങ്കില്‍ പൊങ്ങി വരും.നന്നായി കഴുകി വൃത്തിയാക്കി എടുക്കണം.പാകത്തിന് ഉപ്പും, മുളക് പൊടി യും മഞ്ഞള്‍ പൊടിയും ഇട്ടു ചെറുതായി വേവിച്ചെടുക്കുക. വെന്തു കുഴഞ്ഞു പോകരുത്.

സവാള നീളത്തില്‍ നേര്‍്മയായി അരിഞ്ഞെടുക്കണം. പാകത്തിന് എണ്ണ ഒഴിച്ച് നന്നായി വഴറ്റുക. തക്കാളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വഴറ്റുക.ഇതിലേയ്ക്ക് ഇഞ്ചി, പച്ചമുളക്, വെള്ളുത്തുള്ളി,കറിവേപ്പില ഇത്രയും ചതച്ചത് ചേര്‍ത്ത് വഴറ്റുക.ഒരു ഒന്നര സ്പൂണ്‍ ഈസ്റ്റേണ്‍ ചിക്കന്‍ മസാല ചേര്‍ത്ത് നന്നായി വഴറ്റണം.( എനിക്ക് മസാല പൊടി കടയില്‍ നിന്നു വാങ്ങി ഉപയോഗിക്കുന്നത് ഇഷ്ടമില്ല. എന്നാലും സമയം ലാഭിക്കാന്‍ വേണ്ടി വാങ്ങി വച്ചു. ചിലപ്പോളൊക്കെ ഉപയോഗിക്കും. മസാല പൊടി സ്വന്തമായി ഉണ്ടാക്കാം. ഗ്രാമ്പു, എലക്ക, കറുവ പട്ട, തക്കോലം, ജാതി പത്രി, കുരുമുളക്,ജീരകം ഇത്രയും പൊടിച്ചെടുക്കണം- ഞാന്‍ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്) നന്നായി വഴന്നു കഴിയുമ്പോള്‍ കോളിഫ്ലവര്‍് വേവിച്ചത് ചേര്‍ത്ത് വഴറ്റുക-കോളിഫ്ലവര്‍് ല്‍ ഒട്ടും വെള്ളം ഉണ്ടാകരുത്- ആവശ്യത്തിന് വെള്ളം ഒഴിച്ചേ വേവിക്കാവൂ. ഇതു "ഡ്രൈ ഫ്രൈ" ആണെന്ന് മറക്കണ്ട.

ഇത്രയും ചെയ്യാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷെ കഴിച്ചു നോക്കിയപ്പോള്‍ നല്ല എരുവ്.സ്വാദും കുറവ്. അതുകൊണ്ട് രണ്ടു സ്റ്റെപ്പ് കൂടി ചേര്‍ത്തു.

കോളിഫ്ലവര്‍്-ലേയ്ക്ക് കശുവണ്ടി അരച്ചതും നെയ്യും കൂടെ ചേര്‍ത്തു നന്നായി വഴറ്റുക. മല്ലിയില ചെറുതായി അരിഞ്ഞതും ചേര്‍ത്തു വീണ്ടും വഴറ്റുക. ഡ്രൈ ആക്കിയെടുക്കണം. എന്നിട്ട് ചൂടോടെ വിളമ്പുക, ചപ്പാത്തിയുടെ കൂടെ കഴിക്കുക.

എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍്. രണ്ടാഴ്ചത്തെ ലോങ്ങ് ലീവിനു ഞങ്ങള്‍ നാട്ടില്‍ പോയിരുന്നു .കോഴിക്കോട് ഒരാഴ്ച, ആലപ്പുഴ ഒരാഴ്ച.

25 comments:

മേരിക്കുട്ടി(Marykutty) said...

ഇന്നു മുഴുവന്‍ സു ന്റെ ബ്ലോഗ് (സൂര്യഗായത്രി, പഴയ ലക്കങ്ങള്‍ )വായന ആയിരുന്നു.. അത് കൊണ്ടു എഴുത്തിനു സു സ്വാധീനം വന്നിട്ടുണ്ടാകാം: സ്വാഭാവികം!

kaithamullu : കൈതമുള്ള് said...

ഇല്ലല്ലോ മേരിക്കുട്ടീ,
ഇത് “മേരി സീല്‍” ഉള്ളത് തന്നെ!

നെയ്യും കശുവണ്ടിയുമൊക്കെ ....കൊള്ളാം, കുറുറു ന് പറ്റിയത് തന്നെ!

“ഠോ.....”

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഇന്നലെ വാങ്ങിക്കൊടുത്ത കോളീഫ്ലവറിനു ഇന്നും ഫ്രിഡ്ജില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂല ഇന്നലെ വച്ച കായ്ക്കറി ഒന്നു തീര്‍ന്നു കിട്ടണ്ടേ... ആരെടാ ഈ ഫ്രിഡ്ജ് കണ്ടുപിടിച്ചത്..(വാങ്ങിക്കൊടുത്തതിനുള്ള അടി സ്വന്തം തലക്കിട്ട് കൊടുത്തിട്ടുണ്ട്)

മാറുന്ന മലയാളി said...

കുറുറുവിനെ പോലെയുള്ള പാവം ഭര്‍ത്താവിനെ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമാ...:)

ഭൂമിപുത്രി said...

വായിച്ചിട്ട് കൊള്ളാം,പിന്നെ മേരിക്കുട്ടീടെ ഉറപ്പുമുണ്ടല്ലൊ

Bindhu Unny said...

ഇന്നലേംകൂടി വന്ന് നോക്കീട്ട് പോയതേയുള്ളൂ, പുതിയ പോസ്റ്റ് വല്ലതുമുണ്ടോന്ന്.
മുളകുപൊടിയോ പച്ചമുളകോ ഏതെങ്കിലും ഒന്ന് ചേര്‍ത്താല്‍ എക്സ്ട്രാ സ്റ്റെപ്പ് ഒഴിവാക്കാമെന്ന് തോന്നുന്നു. ഒരു പടം കൂടി കൊടുക്കാരുന്നില്ലേ?
പിന്നെ, മസാല ചേരുവകകളുടെ അളവുംകൂടി ഒന്ന് പോസ്റ്റിയേക്കണേ :-)

പാറുക്കുട്ടി said...

പുതുവത്സരാശംസകളിടാമെന്ന് കരുതി ഞാനും എന്നും വന്ന് നോക്കും, പുതിയത് ഉണ്ടോ എന്ന്. പുതിയ പോസ്റ്റ് കണ്ടു, ഇഷ്ടപ്പെട്ടു. കോളീഫ്ലവർ കൊണ്ട് ഞാനും ഈ പരീക്ഷണം നടത്താറുണ്ട്. കൂട്ടികൾക്ക് ഇഷ്ടമാണ്. റൊട്ടിക്കൊപ്പം നല്ല കറിയാണ്.

അയ്യോ ആശംസകൾ പറയാൻ വിട്ടുപോയി.
പുതുവത്സരാശംസകൾ!

ശ്രീ said...

കൊള്ളാമല്ലോ. ഒന്നു പരീക്ഷിച്ചു നോക്കണം.

:)

മേരിക്കുട്ടി(Marykutty) said...

കൈതമുള്ളേ..ആദ്യത്തെ കമന്റിനു നന്ദി!! ശരിയാണ്..ഗണപതിക്ക്‌ കശുവണ്ടിയും നെയ്യും പാടില്ല..എന്നാലും, രുചിയായിട്ട്‌ വല്ലതും വച്ചു കൊടുത്താലല്ലേ ഹൃദയത്തില്‍ ഇങ്ങനെ തറഞ്ഞു ഇരിക്കൂ...

കുട്ടിച്ചാത്തന്‍ : :)) ആദ്യം കായ കറി കഴിച്ചു തീര്‍ക്കു, ഫ്രിഡ്ജിനെ കുറ്റം പറയാതെ.

മാറുന്ന മലയാളി: അപ്പോ എന്നെ പോലത്തെ നല്ല ഭാര്യയെ കിട്ടുന്നതോ???

ഭൂമിപുത്രി : നന്നായിരുന്നു എന്ന് കണവന്‍ പറഞ്ഞു..പിറ്റേന്ന് ഞാന്‍ ഇടിയപ്പത്തിന്റെ കൂടെയും കൊടുത്തു...അപ്പോഴായിരുന്നു കൂടുതല്‍ രുചി :)

ബിന്ദു: പച്ചമുളക് നല്ല നീളമുള്ള രണ്ടെണ്ണമായിരുന്നു ഞാന്‍ എടുത്തത്‌... അത് ഒന്നാക്കിയാല് മതിയാരുന്നു..മുളക് പൊടി ഒരു കളര്‍് കിട്ടാന്‍ വേണ്ടി ഇട്ടതാ :((

പാറുക്കുട്ടി : പുതുവത്സരാശംസകള്‍്! അല്ലെങ്കിലും, കോളീഫ്ലവറിനു നല്ല രുചിയും ഗുണവും അല്ലേ..

ശ്രീ: തീര്ച്ചയായും നോക്കൂ..എളുപ്പമാണ് :))

...പകല്‍കിനാവന്‍...daYdreamEr... said...

പച്ചക്കറി ഇഷ്ടമില്ലാ... !!പക്ഷെ ഇതു ഒന്നു നോക്കിയേക്കാം... !!

തോമാച്ചന്‍™||thomachan™ said...

യെവടെ!! ഇന്നാളൊരു ദിവസം ഞാന്‍ ഒരു phone call ഇന്റെ പുറത്തിരുന്നു, stove ഇല്‍ വെച്ച ഗ്രീന്‍ പീസ്‌ കറിയുടെ കാര്യമേ മറന്നിട്ടു, പിന്നെ വന്നു നോകിയപ്പോ കണ്ട ആ ഒരു കറി ഉണ്ടല്ലോ...അന്നാണ് ഈ dry fry എന്ന് വെച്ചാ എന്താണ് എന്ന് ശരിക്കും മനസ്സില്‍ ആയതു. ഈ dry fry ഒന്നും അതിന്റെ ഏഴ് അയലത്ത് എത്തിയിട്ടില്ല പെങ്ങളെ :D :D :D :)

lakshmy said...

അയ്യോ നെയ്യും കശുവണ്ടിപ്പരിപ്പുമോ? എനിക്കത്ര ലോഹ്യം പോരാ [എന്നാലും ഇതൊന്നു പരീക്ഷിക്കണമല്ലോ]

പിരിക്കുട്ടി said...
This comment has been removed by the author.
പിരിക്കുട്ടി said...

hallo
kurachu naalaayi ivide vannittu postokke arichu perukkeeettu varaam k to...

njaan oru madiyathikkutty aanu...
ithokke undaaknokkan enikku vattalle?
hahahha

kaithamullu : കൈതമുള്ള് said...

പിരിക്കുട്ടീ,
പൂ..യ്..!!

സാക്ഷാല്‍ കുറു അറിയണ്ടാ,
ഭാര്യ കവിതയും!!

മേരിക്കുട്ടി,
മറുപടി ?

മേരിക്കുട്ടി(Marykutty) said...

കുറൂറു എന്റെ ഭര്‍ത്താവ് തന്നെ...പക്ഷെ അത് കുറുമാന്‍ അല്ല :(((
ഇനിയിപ്പോ, പിരികുട്ടി ചോദിച്ച സ്ഥിതിക്ക് സാക്ഷാല്‍ ശ്രീമാന്‍ ഭര്‍ത്താവിനെ പരിചയെപ്പെടുത്തിയേക്കാം...

http://sajithu-homepage.blogspot.com/

കൈതമുള്ളേ...പാവം പിരികുട്ടി ഒരു സംശയം ചോയ്ച്ചതല്ലേ??? നിങ്ങളൊക്കെ കൂടി കളിയാക്കും ന്നു പേടിച്ചു പാവം ആ സംശയം മായ്ച്ചും കളഞ്ഞു :(

മേരിക്കുട്ടി(Marykutty) said...

പകല്‍കിനാവന്‍: കോളീഫ്ലവറിനെ പച്ചകറി്കളില് നോണ്‍ വെജ് ആയിട്ടാണ് കൂട്ടാറ് ഹി ഹി!

തോമാച്ചന്‍: പല തരം "ഡ്രൈ-ഫ്രൈ" എന്റെ അടുക്കളയിലും ഉണ്ടാക്കാറുണ്ട്!! ആര്‍ത്തനാദങ്ങളുടെ അടുക്കള...അങ്ങനെയാണ് ഞാന്‍ അതിനെ വിശേഷിപ്പിക്കാറ്!..

ലക്ഷ്മി: ചേച്ചി, പരീക്ഷിച്ചു നോക്കു...

അരുണ്‍ കായംകുളം said...

ഒന്നു ശ്രമിച്ച് നോക്കട്ടെ,എന്നിട്ട് പറയാം കൂടുതല്‍ അഭിപ്രായം

മേരിക്കുട്ടി(Marykutty) said...

അരുണ്‍, തീര്ച്ചയായും ശ്രമിച്ചു നോക്കൂ :)

jayanEvoor said...

അപ്പുറത്ത് (പാറുക്കുട്ടീടെ വീ‍ട്ടിലെ/ബ്ലൊഗിലെ) മുളക് അച്ചാര്‍ വായിച്ച് ഇവിടെയെത്തി!

ഇന്ന് വായില്‍ വെള്ളമൂറാനുള്ള ദിവസമാണെന്നു തോന്നുന്നു!

(ഞാന്‍ ഒരു പുതിയാളാണേ!)
http://jayandamodaran.blogspot.com

the man to walk with said...

pareekshikkuka thanne..

നിഷ്കളങ്കന്‍ said...

പാവം കുറുറു!

നിഷ്കളങ്കന്‍ said...

എന്റെ ഒരു കാര്യം? ഒന്നു ചോദിയ്ക്കാന്‍ മറന്നു.

.......
നടന്ന കാര്യങ്ങള്‍ താഴെ വിവരിക്കുന്നു:
കോളിഫ്ലവര്‍്: 1 ചെറുത്‌
........
അതിനും മുമ്പ് നടന്ന കാര്യം.
.....
അവസാനം ഞാന്‍ തെന്നെ ഒരെണ്ണം സെലക്റ്റ് ചെയ്തെടുത്തു..നല്ലതും, വലുതും ആയ ഒരെണ്ണം.
.........

ചോദ്യം: വലുതെങ്ങനെ ചെറുതാക്കി?

മേരിക്കുട്ടി(Marykutty) said...

ജയന്‍: സ്വാഗതം...

the man to walk with ::)

നിഷ്കളങ്കന്‍ : ചെറുത്‌ മതി. ഞാന്‍ വാങ്ങിയത് വലുതായിരുന്നു. അത് കൊണ്ട്, അത് ക്ലീന്‍് ചെയ്തു കഴിഞ്ഞു, ബാക്കി ഫ്ലോറെറ്റ്സ് പാത്രത്തിലാക്കി സൂക്ഷിച്ചു വച്ച് ഗോബി മഞ്ചൂരിയന്‍് ഉണ്ടാക്കി..

Durga said...

ini masala idenda karikalil masalaykku pakaram...velichenna choodakumbol mallippodi chumakke varukkuka.....oru nalla smell varum..appol kadalayo cauliflwro enthaa curry-nnuechaal athu vevichathu cherkkuka...its yummy and is good for ur stomach also..