ഞങ്ങള്‍ റൂമില്‍ ഉറങ്ങി കിടന്ന ബാക്കി ഉള്ളവരെ വിളിച്ചുണര്‍്ത്തി....എല്ലാവരും കൂടെ മേശയില്‍ തത്തി പിടിച്ചു കയറി ജനലിലൂടെ കാഴ്ച കാണാന്‍ തുടങ്ങി...ശ് ശ് ശ് എന്ന് പരസ്പരം പറയുന്നുമുണ്ട്(കള്ളന്‍ വന്നാല്‍ മിണ്ടാതിരിക്കുകയാണോ ചെയ്യേണ്ടത് എന്ന് ചോദിച്ചാല്‍, അപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങനെയാണ് തോന്നിയത്!)കള്ളന്‍ ആ വാതില്‍ തുറക്കാഞ്ഞിട്ടു, ഞങ്ങളുടെ വാതിലില്‍ വന്നു ഇടിക്കാന്‍ തുടങ്ങി...ഞങ്ങളല്ലേ മക്കള്‍..ഒട്ടും ശബ്ദമുണ്ടാക്കാതെ ഇരുന്നു...
ഇടിച്ചു മടുത്തിട്ടാണെന്നു തോന്നുന്നു, കള്ളന്‍ സ്കൂട്ടായി. ഹാവൂ ന്നു ആശ്വസിക്കുമ്പോഴാണ്, അടുത്ത ബ്ലോക്കില്‍ ല് നിന്ന് കൊച്ചച്ചച്ചച്ചച്ചച്ചച്ചമ്മേമ്മേമ്മേമ്മേമ്മേമ്മേമ്മേ എന്ന കാറല്‍്!...ഞങ്ങള്‍,എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നോക്കി, എന്നിട്ട് അത്ഭുതകരമാം വധം സിന്ക്രണൈസ്ഡ് ആയി കൊണ്ടു , അലറി..കൊച്ചച്ചച്ചച്ചച്ചച്ചച്ചമ്മേമ്മേമ്മേമ്മേമ്മേമ്മേമ്മേ!!!!!!!!!!!!!!
ഞങ്ങളുടെ ബ്ലോക്കില്‍ നിന്നും, പുറത്തേയ്ക്ക് ഒരു വാതില്‍ ഉണ്ട്..അത് എന്നും രാത്രി പൂട്ടി തക്കൊലെടുക്കും കൊച്ചമ്മ..അതേ പോലെ എല്ലാ ബ്ലോക്കിന്റെയും പുറത്തേയ്ക്കുള്ള വാതില്‍ പുറത്തു നിന്നും പൂട്ടി കൊച്ചമ്മയാണ് താക്കോല്‍ സൂക്ഷിക്കുക..ഞങ്ങളുടെ അലര്‍ച്ച കെട്ട് മെസ്സ് കൊച്ചമ്മ എത്തി..ഞങ്ങളുടെ ബ്ലോക്കിന്റെ വാതില്‍ തുറന്നു...ആ ബ്ലോക്കിലെ എല്ലാ അന്തേവാസികളും അവിടെ തടിച്ചു കൂടി...കൊച്ചമ്മയും വാച്മാനും , മറ്റേ ബ്ലോക്കില്‍ പോയി, അവരെയും തുറന്നു വിട്ടു..കള്ളന്‍, ആ ബ്ലോക്കിന്റെ ടെറസില്‍ കയറി,ടെറസില്‍ നിന്നും മുറികളിലേക്കുള്ള മെയിന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയാണത്രേ...ഇഷ്ടിക കൊണ്ടോ, കല്ല് കൊണ്ടോ മറ്റോ വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടാണ് അവര് അലറിയത്..
ആളുകള്‍ എല്ലാം ഉണര്‍ന്നതോടെ, കള്ളന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഞങ്ങളുടെ വാച്മാന്‍ അയാളുടെ പുറകെ ഓടി.വാച്മാന്‍ കള്ളനെ പിടിക്കുന്നത് കണ്ട ഞങ്ങള്‍ കൂട്ടമായി അങ്ങോട്ട് ഓടി...പക്ഷെ, പകുതി വഴി എത്തിയ ഞങ്ങള്‍ കാണുന്നത്, വാച്മാന്‍ കള്ളനെ സ്വതന്ത്രനാക്കുന്നതും, കള്ളന്‍ ഓടി മതില്‍ ചാടി രക്ഷപെടുന്നതുമാണ്..എന്തിനാണ് കള്ളനെ വിട്ടത് എന്ന ചോദ്യത്തിന് അവന്റെ കയ്യില്‍ കത്തി ഉണ്ടായിരുന്നു എന്നാണ് വാച്മാന്‍ മറുപടി പറഞ്ഞതു..ഇപ്പോ തന്നെ പോലീസില്‍ ഫോണ്‍ വിളിക്കണം എന്ന് അവിടത്തെ വര്‍ക്കിംഗ് വുമണ്‍് അന്തേവാസികള്‍ വാശിപിടിച്ചു.
ഫോണ്‍ പൂട്ടി വാര്‍ഡന്‍ കൊച്ചമ്മ വീട്ടില്‍ പോയത് കൊണ്ടു, മെസ്സ് കൊച്ചമ്മ യ്ക്ക് ഫോണ്‍ ചെയ്യാന്‍ പറ്റിയില്ല..പക്ഷെ, അവര്‍, ഹോസ്റ്റല്‍ ഗേറ്റ് തുറന്നു വെളിയില്‍ ഇറങ്ങി, സെക്കന്റ് ഷോ കഴിഞ്ഞു പോവുകയായിരുന്ന കുറച്ചു പേരോട് കാര്യം പറഞ്ഞു, അവര്‍ പോയി പോലീസിനെ വിളിച്ചു.പോലീസുകാര്‍ക്ക് ഞങ്ങള്‍ കള്ളന്‍ എങ്ങനെ അകത്തു കയറി എന്നും മറ്റും ഡെമോ സഹിതം വിവരിച്ചു കൊടുത്തു.
കള്ളന് ബാത്രൂം വഴി ഞങ്ങളുടെ മുറിയില്‍ കയറാന്‍ തോന്നാഞ്ഞത് ഞങ്ങളുടെ ഭാഗ്യം. വരാന്തയില്‍ ഇരുന്നു പഠിക്കാന്‍ തോന്നാഞ്ഞത് എന്റെയും ജെപി യുടെയും ഭാഗ്യം..
പിറ്റേന്നത്തെ പരീക്ഷ കുളമായി എന്ന് പ്രത്യേകം പറയണ്ടല്ലോ. റിസള്‍ട്ട് വന്നപ്പോള്‍, ബാക്കി എല്ലാത്തിനും നല്ല മാര്‍ക്ക്, ഇതിന് മാത്രം നൂറില്‍ 55.ക്ലാസ്സില്‍ മിക്കവര്‍ക്കും 90 നു മേലെ മാര്‍ക്ക് കിട്ടിയിരുന്നു..പരീക്ഷകഴിഞ്ഞ് ഞങ്ങള്‍ കള്ളന്‍ എപിസോഡ് കോളേജില്‍ പറഞ്ഞു.എല്ലാവരും ഞങ്ങളെ വഴക്കിട്ടു.കോളേജ് ഹോസ്റ്റല്‍ പണി തീര്‍ന്നല്ലോ, ഇനി അങ്ങോട്ട് മാറിക്കൂടെ എന്നൊക്കെ പറഞ്ഞു..ഫീസ് തന്നെ ആയിരുന്നു മാറാന്‍ മടിച്ചതിന്റെ പിന്നിലെ ചേതോ വികാരം..
അന്ന് വൈകിട്ട്, **** കൊച്ചമ്മ കാര്യങ്ങള്‍ നേരിട്ടറിയാന്‍ വേണ്ടി രംഗ പ്രവേശം ചെയ്തു..ഞങ്ങള്‍ കാര്യങ്ങള്‍ വിവരിച്ചു...അവര്‍ എല്ലാം കെട്ട് കഴിഞ്ഞു വിധി പ്രഖ്യാപിച്ചു: കള്ളന്‍ എങ്ങനെ കയറാതിരിക്കും? വൈകുന്നേരം തിയേറ്ററില്‍ നിന്നു സിനിമ കഴിഞ്ഞു പോകുന്നവന്‍മാരെ നിങ്ങള്‍ മുകളില്‍ നിന്നും മുടീം അഴിച്ചിട്ടു കൈയും കണ്ണും കാണിക്കുന്നത് കൊണ്ടാണ്..അല്ലാതെ ആര്‍ക്കാ ഇവിടെ കയറിയിട്ട് നേട്ടം? ...ഇത്രയും മ്ലേച്ഛമായ ഒരു പരാമര്‍ശം, അവരെ പോലെ ഒരു സ്ത്രീയില്‍ നിന്നു- അതും YWCAയെ പോലെ പ്രസ്റ്റീജിയസ് അയ ഒരു സ്ഥാപനത്തിന്റെ ചുമതലക്കാരില്‍ ഒരാളില്‍ നിന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ..എന്നിലെ രോഷാകുലയായ ചെറുപ്പക്കാരി ഉണര്‍ന്നു..എല്ലാവരും ഒന്നും മിണ്ടാതെ നില്ക്കുന്നു...ഞാന്‍ ചോദിച്ചു, കൊച്ചമ്മയുടെ വീട്ടിലെ കാര്യമാണോ ഇപ്പോള്‍ പറഞ്ഞതു?ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തെ പറ്റൂ..അല്ലാതെ കള്ളന്‍ കയറിയത് ഒളിച്ചു വയ്ക്കാന്‍ നോക്കുകയല്ല വേണ്ടത്..ഇതു ഇപ്പൊ രണ്ടാമത്തെ പ്രാവശ്യമല്ലേ? ഞങ്ങള്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം എടുക്കും?നിങ്ങളായിട്ട് പോലീസില്‍ അറിയിക്കുന്നിലെന്കില്‍ ഞാന്‍ പരാതി കൊടുക്കും..YWCA യുടെ പേരിനും പ്രശസ്തിക്കും എന്ത് സംഭവിക്കും എന്ന് നമ്മുക്ക് കാണാം..കൊച്ചമ്മ ഒന്നും മിണ്ടിയില്ല.ബാക്കി എല്ലാരും എന്നോട്, നന്നായി പറഞ്ഞതു, ഞങ്ങളൊക്കെ സപ്പോര്‍ട്ട് ചെയുന്നു...നീയാണ് നാടിന്‍റെ പുളകം എന്ന മട്ടില്‍ കുറെ സംസാരിച്ചു.
എന്റെ രോഷ പ്രകടനത്തിന്, ഉടനെ തന്നെ ഫലമുണ്ടായി..രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും അച്ചാച്ചന്‍ എത്തി..അവര് വീട്ടിലേക്ക് കത്തിട്ടിരുന്നത്രേ.ഞാന്‍ വലിയ പ്രശ്നക്കാരിയാണെന്നും, കുറെ വാണിംഗ് ഒക്കെ തന്നു കഴിഞ്ഞു , ഇനി വച്ചു പൊറുപ്പിക്കാന്‍ പറ്റില്ല എന്നും മറ്റും പറഞ്ഞു കൊണ്ടുള്ള കത്ത്..അച്ചാച്ചന്‍ ആദ്യം അവരോട് വന്നു, കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി...കേട്ടു നില്‍ക്കുന്നതിനു ഒരു അതിരുണ്ടല്ലോ..അച്ചാച്ചന്‍ പറഞ്ഞു, അവള്‍ എന്റെ മകളാണ്, നിങ്ങള്‍ പറഞ്ഞിട്ട് വേണ്ട എനിക്ക് അവളെ പറ്റി അറിയാന്‍. എന്തായാലും, കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക്, നമ്മുക്ക് ഇതിന്റെ തലപ്പത്തുള്ളവരോടും പറയാം എന്ന് പറഞ്ഞു..YWCAയുടെ തലപ്പത്ത് ഉള്ളത് കൊച്ചമ്മമാരല്ല..വേറെ കുറെ ആള്‍ക്കാരാണ്..അവരോട് സംസാരിക്കാം എന്ന് അച്ചാച്ചന്‍ പറഞ്ഞതോടെ, അവര്‍ നയം മാറ്റി.YWCAയില്‍ ചേരുമ്പോള്‍ ഞാന്‍ 6മാസത്തേക്കാണ് താമസ സൗകര്യം ചോദിച്ചതെന്നും, അത് കഴിഞ്ഞു പിന്നെ കാലാവധി നീട്ടാന്‍ അവ്ശ്യപെട്ടില്ല എന്നും, അത് കൊണ്ടു ഇനി താമസിപ്പിക്കാന്‍ പറ്റില്ല എന്നും മറ്റും..
മക്കളെ ദൂരെ ഹോസ്റ്റില്‍ ആക്കി, വീട്ടിലിരിക്കുന്ന മാതാപിതാക്കള്‍്ക്ക് ഇത്തിരി സമാധാനം വേണം..ഇവിടെ അടച്ചുറപ്പുള്ള വാതില്‍ പോലുമില്ല. അത് കൊണ്ടു, ഇവര് നിര്‍ത്തിയാലും, നീ ഇനി ഇവിടെ നില്‍ക്കണ്ട എന്നായി അച്ചാച്ചന്‍. അച്ചാച്ചന്‍ എന്നോട്, നിനക്കിന്നി, ഈ ഹോസ്റ്റലില്‍ നില്‍ക്കണോ? എന്ന് ചോദിച്ചു..അപ്പോഴേയ്ക്കും എന്റെ രോഷമെല്ലാം ആറി തണുത്ത് ഐസ് കട്ട ആയി പോയിരുന്നു..വേണ്ട അച്ചാച്ചാ, കോളെജിലേക്ക് താമസം മാറ്റം..എന്നായാലും മാറണ്ടേ എന്ന് ഞാന്‍ പറഞ്ഞു..എന്നാല്‍ ഇന്നു ഇപ്പൊ തന്നെ മാറിക്കോ..ഇനി ഒരു നിമിഷം പോലെ ഇവിടെ നില്‍ക്കണ്ട എന്ന് അച്ചാച്ചനും.ഉടനെ കൊച്ചമ്മാര്- "അങ്ങനെ പറഞ്ഞാല്‍ എങ്ങനാ, ഫീസ് ഒക്കെ തന്നിട്ട് ബില്‍ സെറ്റില്‍ ചെയ്തിട്ടേ പോകാന്‍ പറ്റൂ ..അല്ലാതെ തോന്നുമ്പോ വരാനും പോകാനും ഇവിടെ പറ്റില്ല" എന്നായി..അപ്പൊ അച്ചാച്ചന്‍, പറ്റുമോ എന്ന് ഞാന്‍ ഒന്നു നോക്കട്ടെ എന്ന് പറഞ്ഞിട്ട്, എന്നോട് പറഞ്ഞു, പോയി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്യ്..വലിയ പെട്ടി ഇപ്പൊ എടുക്കണ്ട..അത് ശനിയാഴ്ച വന്നു കൊണ്ടു പോകാം..നീ ഇപ്പൊ പുറത്തു പോയി അച്ചനെ വിളിച്ചു പറ, അങ്ങോട്ട് ഇപ്പൊ തന്നെ താമസം മാറ്റുവാണെന്നു ..
കാര്യങ്ങള്‍ കൈ വിട്ടു പോയി...കോളേജ് ഹോസ്റ്റലില്‍ മുറി ഇല്ല എന്ന് അച്ചന്‍ പറഞ്ഞാലോ...എന്നൊക്കെ ആലോചിച്ചു ഞാന്‍ വേഗം പോയി അച്ചനെ വിളിച്ചു..
ഹലോ **** *** അച്ചനല്ലേ?
അതേ..
അച്ചാ ഇതു മേരി **** ആണ് ..
ആ പറയൂ മേരി, പരീക്ഷ ഒക്കെ കൊള്ളമായിരുന്നല്ലോ അല്ലെ? നല്ല മാര്‍ക്ക് കിട്ടുമല്ലോ ? നിങ്ങള്‍ ഫസ്റ്റ് ബാച്ച് മാര്‍ക്ക് വാങ്ങിയിട്ട് വേണം എനിക്ക് പത്രത്തില്‍ കൊടുക്കാന്‍..
അച്ചാ..നമ്മുടെ ഹോസ്റ്റലില് റൂം ഉണ്ടോ?
ഹാ..ഉണ്ടോന്നോ? നിങ്ങള്ക്ക് എല്ലാര്ക്കും താമസിക്കാന്‍ വേണ്ടി അല്ലെ ഹോസ്റ്റല്‍ ഉണ്ടാക്കിയത്...
അച്ചാ.., ഞാന്‍ അങ്ങോട്ട് താമസം മാറുവാ..
ആയ്ക്കോട്ടെ..എപ്പോഴാണെന്നു നേരത്തെ പറയണം കേട്ടോ..
അച്ചാ, ഇന്നു തന്നെ മാറിയാലോ എന്നാ ആലോചിക്കുന്നെ..
എ!
അല്ല..ഞാന്‍ ഇപ്പൊ തന്നെ അങ്ങോട്ട് വരുവാ അച്ചോ... എന്തായാലും റൂം ഉള്ളത് ഭാഗ്യമായി..
അച്ചന് കൂടുതല്‍ ഒന്നും പറയാന്‍ ഇട കൊടുത്തില്ല..എന്റെ ക്ലാസ്സിലെ തന്നെ ബിനുനേം വര്‍ഗീസിനേം കൂടെ വിളിച്ചു...അവര്‍ ഒരു ഓട്ടോ വിളിച്ചു വന്നു സാധങ്ങള്‍ ഒക്കെ കൊണ്ടു പോയി ഹോസ്റ്റലില്‍ എത്തിച്ചു.. ഞാനും അച്ചാച്ചനും പതുക്കെ ബസ്സ് പിടിച്ചു കോളേജിലേക്ക് യാത്രയായി...
ഈ സംഭവത്തില്‍ നിന്നു ഞാന്‍ കുറെ ഏറെ പാഠങ്ങള് പഠിച്ചു:
1. ഒരു കാര്യത്തിനും മുന്നില്‍ നില്‍്ക്കരുത്..
2. ഒരു ദേഷ്യത്തിന് പറയുന്ന വാക്കുകള്‍, പത്തു ദേഷ്യത്തിന് തിരിച്ചെടുക്കാന്‍ പറ്റില്ല.
3. മറ്റുള്ളവര്‍ അവരുടെ നിലവാരം അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ നമ്മളെ ഒരു കാരണ വശാലും അസ്വസ്ഥരാക്കരുത്. അത് അവരുടെ നിലവാരം..നമ്മള്‍ അതില്‍ എന്തിന് അസ്വസ്ഥരാകണം.
4. ഒരു പ്രശ്നത്തില്‍ ഇടപെടും മുന്നേ അതിന്റെ വരും വരായ്കകള്‍ ചിന്തിക്കണം...
ഇതിനു ശേഷം എന്റെ എടുത്തുചാട്ടം കുറെ ഒക്കെ നിന്നു..എനിക്ക് എക്കാലവും സൂക്ഷിക്കാന്‍ പറ്റിയ, ഒരു സൌഹൃദവും കിട്ടി..ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട, വിരലില്‍ എണ്ണാവുന്ന സൌഹൃദങ്ങളില്‍ ഒന്നു..എന്റെ രാധ.കോളേജ് ഹോസ്റ്റലിലെ എന്റെ റൂം മേറ്റ്.
(അന്ന് രാത്രി പുറത്തു പോയി കള്ളന്‍ കയറിയ വിവരം നാട്ടുകാരെ മെസ്സ് കൊച്ചമ്മ അറിയിച്ചത്, വാര്‍ഡന്‍ കൊച്ചമ്മയ്ക്ക് അത്ര സുഖിച്ചിരുന്നില്ല..മെസ്സ് കൊച്ചമ്മയെ താമസിയാതെ പറഞ്ഞു വിട്ടു എന്ന് പിന്നീട് ജെപി പറഞ്ഞു..ജെപി യും താമസിയാതെ കോളേജ് ഹോസ്റ്റല്‍ ചേര്ന്നു...ഞാനും രാധയും ജെപിയും അങ്ങനെ റൂം മേറ്റ്സ് ആയി..)
26 comments:
ചൂടോടെ ഒരു കമെന്റ് തേങ്ങാ...!
മേരിക്കുട്ടി, നന്നായിരിക്കുന്നൂ!
എന്റെ ബ്ലോഗിലെ ആദ്യത്തെ തേങ്ങയാ. സൂക്ഷിച്ചു വയ്ക്കട്ടെ :))
നന്ദി കൈതമുള്ളേ.
മേരിക്കുട്ടി,
watchman കള്ളനെ വിടാനുള്ള കാരണം എന്തായിരുന്നു?
അങ്ങേരു കൊച്ചമ്മയെ അന്വേഷിച്ചു വന്നതായിരുന്നോ ???
അതോ watchman ടെ മകനായിരുന്നോ??????
ആലോചിച്ചിട്ട് ഒരു സമാധാനവും ഇല്ല .............
an excellent story , this remainds me of our ladies hostel in bangalore. Very good mery kutty
Vinod
ചാത്തനേറ്:അയ്യേ എന്നിട്ട് കാര്യങ്ങള്‍ക്കൊരു ഗുമ്മില്ലാതാക്കി കളഞ്ഞല്ലോ... ചുമ്മാ ഒരു രസത്തിനെങ്കിലും ആ വാര്‍ഡന്‍ കൊച്ചമ്മയ്കെതിരെ പരാതി കൊടുത്തു, അവരെ പിരിച്ചു വിട്ടുഎന്നൊക്കെ എഴുതിക്കൂടായിരുന്നോ... എന്നാലും ഈ പകുതി തോറ്റോടല്‍ കൊള്ളാം....
കൊച്ചമ്മയുടെ ടയലോഗ് കേട്ട രക്തം തിളച്ചവരില്‍, ഞാനുമുണ്ടായിരുന്നു മേരികുട്ടി. പ്രത്യാഖാതങ്ങള്‍ രൂക്ഷമായിരിക്കും എന്ന് അറിയാവുന്നതു കൊണ്ട് മിണ്ടാതിരുന്നു.
- ഒരു കല്ലൂപ്പാറ കുട്ടി :)
നല്ല രസകരമായ കഥ .ആശംസകള്‍
namukku sheri ennu thonnunna kaaryangal cheyyunnthil oru kozhappom illa... but its always better to view the issue from a third person's view before doing anything... ee kaaryathil merykutteede nilapaadil oru kozhappom njaan kaanunilla... ethrem pettennu avidunnu maareethu nannayi... pinne... chelappozhenkilum vaashikku parikkaananallo nammal aanpillerkku meesha alle?
ithu pole resakaram aaya kathakal iniyum poratte....
വിനോദ്, കാപ്പിലാന്‍.: വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി.
രസികന്‍: ഇത്ര കണ്ടു തല പുണ്ണാക്കേണ്ട ആവശ്യം ഇല്ല..
കുട്ടിച്ചാത്തന്‍: പിന്നേ പരാതി! ആദ്യമായിട്ടാണു ഹോസ്റ്റലില്‍ നില്ക്കുന്നത്.നിന്നു വര്‍ഷം ഒന്നു കഴിയുന്നതിനു മുന്നേ പറഞ്ഞു വിട്ടു..ഇനി അതും പോരാഞ്ഞിട്ട് പോലീസ് എന്നോ പരാതി എന്നോ പറഞ്ഞിരുന്നേല്‍, അച്ചാച്ചന്‍ എന്നെ ശരിപ്പെടുത്തിയേനെ.
നിലാവ്: :)) അന്ന് കല്ലൂപ്പാറ കുട്ടികളുടെ ബ്ലോക്കിലാണ് കള്ളന്‍ വന്നു ഇടിച്ചത് എന്നാണ് ഓര്‍മ :) നാസ്നീന്‍ എന്ന ഒരു കുട്ടിയെ എനിക്ക് നല്ല ഓര്‍മയുണ്ട് ഇപ്പഴും..
ഫെബിന്‍ :ആ പുറത്താക്കലിന് ശേഷം ഞങ്ങളുടെ കോളേജില്‍് ഒരു പുറത്താക്കല്‍ നടന്നു...നാല് tvm കാരായ ആണ്‍കുട്ടികളെ..ഒരു സെമിനാര്‍-നു പങ്കെടുത്തില്ല എന്നും പറഞ്ഞ്..ബാക്കി എല്ലാരും ക്ലാസ്സ് ബോയ്കോട്ട് ചെയ്തു..ഞാന്‍മിണ്ടാതെ ക്ലാസ്സ് കട്ട് ചെയ്തു ഹോസ്റ്റലില്‍ പോയിരുന്നു...അതാകുമ്പോള്‍, അച്ചനും പരാതിയില്ല, സമരക്കാര്‍ക്കും പരാതിയില്ല..ഒരു പക്ഷെ ഞങ്ങളുടെ കോളേജില്‍ നടന്ന ആദ്യത്തെയും അവസാനത്തെയും സമരം അതായിരുന്നിരിക്കും..
നന്നായിരിക്കുന്നു.ഒരു കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കട്ടെ.
ഒരു കാര്യത്തിനും മുന്നില്‍ നില്‍്ക്കരുത്..
മുന്നിട്ടിറങ്ങിയാല്‍ ബുദ്ധിമുട്ടാവുമ്പോള്‍ പല വാതിലുകളും തുറക്കുന്നതാണ് അനുഭവം.
മേരിക്കുട്ടീ :) വായനക്കാരെ മുൾമുനയിൽ നിർത്തുന്ന തുടരൻ ഇനിയും ഉണ്ടാവുമോ?
ആദ്യം വിചാരിച്ചു നിങ്ങളാ കള്ളനെ പിടിക്കുമെന്ന്.. ച്ചെ വിട്ടുകളഞ്ഞില്ലേ? :)
സു ചേച്ചി!! ഇവിടെ വന്നതിനു ഒരു നൂറു റോസാപ്പൂ...
ഇനി തുടരന്‍ എഴുതിയാല്‍ ശരിപ്പെടുത്തിക്കളയും എന്ന് ഭീഷണി നിലവിലുണ്ട് :(
മുസാഫിര്‍: പറഞ്ഞതില്‍് കാര്യമുണ്ട്..പക്ഷെ ചൂടു വെള്ളത്തില്‍ വീണ പൂച്ച..
ജോണ്‍ ഡോട്ടര്‍: :(( എന്തു ചെയ്യാനാ...ഇ ധൈര്യം ധൈര്യം ന്നു പറയുന്നതു എപ്പോഴും വരുന്ന സംഗതിയല്ല...
thakarthu... bheeshanippeduthyorude peru oru kadalaasil kurichu tharoooo
ഈ സംഭവത്തില്‍ നിന്നു ഞാന്‍ കുറെ ഏറെ പാഠങ്ങള് പഠിച്ചു:
1. ഒരു കാര്യത്തിനും മുന്നില്‍ നില്‍്ക്കരുത്..
2. ഒരു ദേഷ്യത്തിന് പറയുന്ന വാക്കുകള്‍, പത്തു ദേഷ്യത്തിന് തിരിച്ചെടുക്കാന്‍ പറ്റില്ല.
3. മറ്റുള്ളവര്‍ അവരുടെ നിലവാരം അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ നമ്മളെ ഒരു കാരണ വശാലും അസ്വസ്ഥരാക്കരുത്. അത് അവരുടെ നിലവാരം..നമ്മള്‍ അതില്‍ എന്തിന് അസ്വസ്ഥരാകണം.
4. ഒരു പ്രശ്നത്തില്‍ ഇടപെടും മുന്നേ അതിന്റെ വരും വരായ്കകള്‍ ചിന്തിക്കണം...
മേരിക്കുട്ടി ഇത് മറ്റുള്ളവർക്കും ഒരു പാഠമാകട്ടേ
നന്നായിരിക്കുന്നു ഹോസ്റ്റൽ വിശേഷങ്ങൾ
ആ ‘കൊച്ചമ്മ’യെ ചോദ്യംചെയ്തതിൽ തെറ്റൊന്നും എനിയ്ക്ക് തോന്നീല്ലട്ടൊ മേരിക്കുട്ടീ.
ഏതായാലും പഠിച്ച പാഠങ്ങൾ നന്ന്.
ചെയ്തതില്‍ 1 % പോലും തെറ്റില്ല. അവിടെ നിന്നും മാറിയതു നന്നായി.
മൊത്തം വായിച്ചു.ഇഷ്ടപ്പെട്ടത് പഠിച്ച 4 പാഠങ്ങളാണ്.എനിക്കും ഉപയോഗപ്പെടും
ഈ സംഭവമിങ്ങനെ പബ്ലിക്കായി പോസ്റ്റ് ചെയ്യുന്ന ഒരു കാലം ആ കൊച്ചമ്മക്കറിയില്ലായിരുന്നല്ലോ. :-)
പിന്നെപ്പഠിച്ച പാഠങ്ങളും പങ്കുവയ്ക്കണേ ...
എല്ലാ പോസ്റ്റും ഒന്നിച്ചു വായിച്ചു കേട്ടോ.ഹോസ്റ്റല്‍ മാറേണ്ടി വന്നാലും,മനസ്സിലുള്ളത് കൊച്ചമ്മയെ അറിയിക്കാന്‍ സാധിച്ചല്ലോ..മിടുക്കി.
ഏട്ടന്‍:കടലാസ്സില്‍ തന്നെ മതിയോ അതോ...
ആരോഹണത്തില്‍ വേണോ അതോ..
അനൂപ്: :) അതെ..
ലക്ഷ്മി: നന്ദി..
ഭൂമിപുത്രി: ചെയ്തത് തെറ്റാണെന്ന് എനിക്കും തോന്നല്‍ ഇല്ല..പക്ഷെ, വരും വരായ്കകള്‍ ആലോചിക്കണം എന്ന് പഠിച്ചു..
ശ്രീ: :) ശരിക്കും. അച്ചാച്ചന്‍ പിന്നീട് പറഞ്ഞു, കോളേജ് ഹോസ്റ്റലില്‍ നിന്നപ്പോള്‍ ആണ് മകള്‍ സുരക്ഷിതയാണെന്ന തോന്നല്‍ ഉണ്ടായതു എന്ന്..
അരുണ്‍: പേറ്റന്റ് എടുത്ത പാഠങ്ങള്‍് ആണ്. റോയല്‍റ്റി തരണം.
ബിന്ദു: പങ്കു വയ്ക്കാം..
സ്മിത: :) നന്ദി..
kore kaaryangalu padichallonannaayi
u r too matured dear marykkutty...:) personally, ifeel wat u told waas 100% apt!!! hats off to u!! avarepolulla sthreekalkku ithu thanne kittanam!!!:-)))
dont get rid of such good habits like 'speaking out for truth'...... rajaavu nagnananu ennu parayaan nishkalankanaya kochukutike kazhiyu..:) sont b afraid of anyone..aarum munnitu ninnilenkil pinne karyangal engane nadakkananu lokathu?eniku marykutteede pandathe swabhavamaanu kooduthal ishtappettathu!!!:))
Post a Comment