YWCA യിലെ ജീവിതം സ്വച്ഛ ശാന്തമായ നദി പോലെ ഒഴുകി കൊണ്ടിരുന്നു.രാവിലെ ഞാനും ജെപി യും ഒന്നിച്ചാണ് കോളേജിലേയ്ക്ക് പോവുക. YWCA യില്‍ നിന്നു 5മിനുട്ട് നടന്നാല്‍ KSRTC സ്റ്റാന്റ് ആയി.അവിടെ ഞങ്ങളുടെ ക്ലാസ്സിലെ പയ്യന്മാര്‍ കാത്തു നില്‍പ്പുണ്ടാവും.അവരുമൊന്നിച്ചു കോളേജിലേയ്ക്ക്.വൈകുന്നേരങ്ങളില്‍ നേരത്തെ എത്തി, പേര മരത്തിന്റെ ചുവട്ടില്‍ സൊറ പറഞ്ഞിരിക്കും...
YWCAയില്‍ താമസിച്ചതിനു ശേഷമുള്ള ആദ്യത്തെ അവധി ആയി. വലിയ രണ്ടു ബാഗ് നിറയെ പുസ്തകങ്ങളുമായി ഞാന്‍ വീട്ടിലേയ്ക്ക് യാത്രയായി.കാരണം, അവധി കഴിഞ്ഞു വരുമ്പോള്‍ സെമസ്റ്റര്‍ എക്സാം തുടങ്ങും.വീട്ടില്‍ കൊണ്ടു പോയ പുസ്തകങ്ങള്‍ ഒന്നു തുറന്നു നോക്കാന്‍ പോലും പറ്റിയില്ല..പരീക്ഷയുടെ തലേന്ന് ഉറക്കമിളയ്ക്കുക എന്ന ദുര്‍വിധി എന്നും എന്റെ കൂട്ടിനുണ്ടാവും എന്നൊക്കെ അമ്മച്ചിയോട് പരാതിയും പറഞ്ഞു ഞാന്‍ തിരിച്ചു YWCA യില്‍ എത്തി. അപ്പോഴാണ് ഞങ്ങള്‍ ആ വാര്‍ത്ത അറിയുന്നത്: ഹോസ്റ്റലില്‍ കള്ളന്‍ കയറി. ഞങ്ങളുടെ മുറിയുടെ ജനാല വഴി ചവിട്ടി ടെറസില്‍ എത്തിയ കള്ളന്‍, എങ്ങനെയോ, ടെറസില്‍ നിന്നും രണ്ടാം നിലയിലെ മെയിന്‍ വാതില്‍ തുറന്നു അകത്ത് കയറി. രണ്ടാം നിലയില്‍ മുറികള്‍ തമ്മില്‍ ഇട ഭിത്തി മാത്രമെ ഉള്ളു...അത് കൊണ്ടു കള്ളന്‍ ജയ് ഹനുമാന്‍ വിളിച്ചു എല്ലാ മുറിയിലും കയറി ഇറങ്ങി..ഏതോ എച്ചി കള്ളന്‍ ആണെന്ന് തോന്നുന്നു എന്ന് റിന്‍സി ചേച്ചി പറഞ്ഞു... കുട്ടികള്‍ വീട്ടില്‍് പോയ സമയം ആയതു കൊണ്ടു വില പിടിപ്പുള്ളതൊന്നും ഉണ്ടായിരുന്നില്ല ..ഒന്നും കിട്ടാത്ത നിരാശയില്‍ കള്ളന്‍ ബി എഡ് പിള്ളാരുടെ കാശു കുടുക്ക പൊട്ടിച്ചു ചില്ലറയും മറ്റും കടത്തി...റിന്‍സി ചേച്ചിയുടെ പൊട്ടിയ മാല, തുണികള്‍ക്കിടയില്‍ വച്ചിരുന്നു...കള്ളന്‍ അത് കണ്ടില്ല.അത് കൊണ്ടെന്താ, പാലിയേക്കര പള്ളിക്ക് 50രൂപ നേര്ച്ച വകയില്‍ കിട്ടി :)
ഞങ്ങളുടെ മുറിയുടെ വാതിക്കല്‍ വരെ കള്ളന് ടെറസില്‍ നിന്നുള്ള സ്റ്റെപ്സ് ഇറങ്ങി വരാമെന്നും, അത് കൊണ്ടു ഞങ്ങള്‍ അപകടാവസ്ഥയിലാണെന്നും കൊച്ചമ്മയോട് പറഞ്ഞെന്കിലും, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ ഇരുന്നു കൊച്ചമ്മ..പുറത്തെ ബാത്ത് റൂമില്‍ നിന്നും ഉള്ളിലേക്കുള്ള വാതില്‍ തുറന്നു, ബാത്രൂമിന്റെ ഇട നാഴിയില്‍ കള്ളന് എത്താമെന്നും, അവിടെ നിന്നു ഒരു കമ്പോ കത്തിയോ വച്ചു ഞങ്ങളുടെ വാതില്‍ എളുപ്പം തുറക്കാമെന്നും ഒക്കെ ഞങ്ങള്‍ പറഞ്ഞു നോക്കി..കിം ഫലം. കള്ളന്‍ കയറി എന്നും മറ്റുമുള്ളത് പുറത്തറിഞ്ഞാല്‍ YWCAയ്ക്ക് നാണക്കേടാണെന്നും പറഞ്ഞു, അവര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കാന്‍ പോലും കൂട്ടാക്കിയില്ല..
ഞാനും ജെപിയും YWCAയില്‍ താമസിക്കാനിടയായ സാഹചര്യം സൂചിപ്പിക്കുന്നത് നന്നായിരിക്കും: ഞങ്ങള്‍ കോളേജിലെ ആദ്യ ബാച്ച് ആയിരുന്നു , അത് കൊണ്ടു അവിടെ ഹോസ്റ്റല്‍ പണി തീര്ന്നു വരുന്നേ ഉണ്ടായിരുന്നുള്ളു. തല്ക്കാലം വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്മെന്റ്-ന്റെ തന്നെ ഉള്ള വേറെ ഒരു കോണ്‍വെന്റില്‍ ആണ് താമസിപ്പിച്ചിരുന്നത്..അവിടത്തെ ഫീസ് കേട്ടപ്പോള്‍, ഞങ്ങള്‍ ഞെട്ടി പോയി. YWCAയിലെ ഫീ മൂന്നക്കത്തില്‍ നില്ക്കും എന്നുള്ളത് കൊണ്ടു ഞാന്‍ അങ്ങോട്ടേയ്ക്കാക്കി താമസം.ജെപിയുടെ കാര്യവും അങ്ങനെ തന്നെ. ഹോസ്റ്റല്‍-ന്റെ പണി തീര്‍ന്നു കഴിഞ്ഞാല്‍ അങ്ങോട്ട് മാറാം എന്ന് വച്ചു.ഫീ കൂടുതലാണെങ്കിലും, 24മണിക്കൂര്‍ ലാബ്, ഇന്റര്‍നെറ്റ്, ലൈബ്രറി ഒക്കെ ഉണ്ട് അതാകുമ്പോള്‍..ഹോസ്റ്റല്‍ നിന്നും ഒരു വാതില്‍ കടന്നാല്‍ കോളേജായി..
പരീക്ഷകള്‍ ഒന്നിന് പുറകെ ഒന്നേ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഡിജിറ്റല്‍ ഇലക്ട്രോണിക്സ്-ന്റെ പരീക്ഷ യുടെ തലേ ദിവസം.രാത്രി 10മണിയോടെ ലൈറ്റ് എല്ലാം അണയ്ക്കണം എന്നാണ് നിയമം. പിന്നെ ഞങ്ങള്‍ പഠിക്കുക മെഴുകുതിരി വെട്ടത്തില്‍ ആണ്, വരാന്തയിലെ ലൈറ്റ് 10കഴിഞ്ഞാലും ഒഫാക്കില്ല...പിന്നെ രണ്ടാം നിലയിലെ സ്റ്റഡി ഹാളിലെ ലൈറ്റും, ടെറസിലെ ലൈറ്റും..കള്ളന്‍ എപിസോഡിനു ശേഷം സ്റ്റഡി ഹാളും ടെറസും ശൂന്യമായി പോയി.ജെപി വരാന്തയില്‍ ഇരുന്നു കാര്യമായ പഠിത്തം...ഞങ്ങളുടെ റൂമിലെ ചേച്ചിമാര്‍, "പിള്ളേരെ പട്ടി കുര ഒക്കെ കേള്‍ക്കുന്നുണ്ട്...ജെപി വരാന്തയില്‍ ഇരിക്കണ്ട...കള്ളന്‍ സ്റ്റെപ്പ് ഇറങ്ങി നേരെ ജെപി ടെ മുന്നില്‍ ആയിരിക്കും വരുക" എന്നൊക്കെ പറഞ്ഞു..ജെപി അതൊക്കെ ചിരിച്ചു തള്ളി..ഞാന്‍ എന്തായാലും, ധൈര്യം ഉള്ളത് കൊണ്ടു, അകത്തു തിരി കത്തിച്ചു വച്ചു പഠിക്കാന്‍ തുടങ്ങി..
ഏകദേശം 11-12മണി ആയി കാണും...ടെറസില്‍ തട്ട് മുട്ട് ശബ്ദങ്ങള്‍...ജെപി ഒറ്റ ഓട്ടത്തിന് അകത്തെത്തി...പട്ടിടെ ഒക്കെ കുര കേള്‍ക്കാം..കള്ളന്‍ വരുന്നു എന്നാ തോന്നുന്നേ..എന്ന് പറഞ്ഞു ഞങ്ങള്‍ വേഗം, വാതില്‍ ഒക്കെ കുറ്റി ഇട്ടു...ബാത്‌റൂമില്‍ നിന്നും ഞങ്ങളുടെ മുറിയിലേക്കുള്ള വാതിലിനു കുറുകെ ഒരു മേശയും വച്ചു..കുറച്ചു കഴിഞ്ഞപ്പോ, ആരോ സ്റ്റെപ്പ് ഇറങ്ങുന്ന ശബ്ദം...ഞങ്ങള്‍ പതുക്കെ, മേശയില്‍ കയറി നിന്നു ജനലില്‍ കൂടെ എത്തി നോക്കി..ഒരു കറുത്ത മനുഷ്യന്‍, ദേഹം മുഴുക്കെ എണ്ണ തേച്ചു, ലുന്കി ഒക്കെ പൊക്കി ഉടുത്തു നില്ക്കുന്നു..ഷര്‍ട്ട് ഇട്ടിട്ടില്ല..അയാള്‍ മെസ്സിന്റെ വാതിലില്‍ ഇടിക്കാന്‍ തുടങ്ങി...
(തുടരും..)
Subscribe to:
Post Comments (Atom)
10 comments:
ഫെബിന്‍: .ദാ പോസ്റ്റീട്ടു...ബാക്കി ഇന്നു വൈകിട്ട് തന്നെ എഴുതും..
ഒരു കറുത്ത മനുഷ്യന്‍, ദേഹം മുഴുക്കെ എണ്ണ തേച്ചു, ലുന്കി ഒക്കെ പൊക്കി ഉടുത്തു നില്ക്കുന്നു..ഷര്‍ട്ട് ഇട്ടിട്ടില്ല..അയാള്‍ മെസ്സിന്റെ വാതിലില്‍ ഇടിക്കാന്‍ തുടങ്ങി...!!!(????)
അയാള്‍ മെസ്സിന്റെ വാതിലില്‍ ഇടിക്കാന്‍ തുടങ്ങി...
(തുടരും)
ചാത്തനേറ്:ലുങ്കി ഉടുത്ത കള്ളന്‍ ! ആളു മര്യാദക്കാരനാണല്ലോ?
ബാക്കി എപ്പോള്‍ വരും?
അടുത്ത ഭാഗം ഇടുമ്പോള്‍ ഈ പോസ്റ്റില്‍ ഒരു കമന്റിട്ടേക്കണേ. ട്രാക്കിംഗ് ഉണ്ട്...
തുടരട്ടെ..
ഇതാ മൂന്നാം ഭാഗം ഇവിടെ..
http://marykkundorukunjadu.blogspot.com/
മാറുന്ന മലയാളി: :)
ജോണ്‍ ഡോട്ടര്‍: തുടര്‍ന്ന് കഴിഞ്ഞു !
കള്ളനാളു കൊള്ളാല്ലോ
:)
ayyo?
Post a Comment