ഇന്നലെ പാല് വാങ്ങാന്‍ പോയി.
മില്‍മ (മില്‍മ എന്ന് ഞാന്‍ പറയും, പക്ഷെ ശരിക്കും അത് നന്ദിനി പാല്‍ ആണ്)യ്ക്ക് വില 8. പക്ഷെ, 8.50 കൊടുക്കണം. വൈകിട്ടായാല്‍ അത് 9 ആകും! Heritage മില്‍ക്ക്- വില 10, പക്ഷെ 11 കൊടുക്കണം കടയില്‍..പാക്കറ്റില്‍ എഴുതിയിരിക്കുന്നതിലും വില കൂടുതല്‍. അതെന്താ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം വേണേല്‍ എടുത്തോണ്ട് പോ, ഇല്ലേല്‍ വാങ്ങാന്‍ വേറെ ആളുണ്ട് എന്നായിരുന്നു- എനിക്ക് വേണ്ട. അങ്ങനെ, എന്റെ ചിലവില്‍ ആരും കൈ നനയാതെ മീന്‍ പിടിക്കണ്ട. പാല്‍ വാങ്ങല്‍ ഇപ്പോള്‍ നില്ഗിരിസ്-ല്‍ നിന്നാക്കി. പാക്കറ്റില്‍ എഴുതിയ വില കൊടുത്താല്‍ മതി. റിച്ച്, ടോണ്‍്, ലൈറ്റ് - ഏതു വേണേല്‍ വാങ്ങാം.
നല്ല പച്ച മീന്‍ കിട്ടും എന്നുള്ളത് കൊണ്ട് സ്പാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എല്ലാ ആഴ്ചയും പോകും. അമ്മച്ചിയും അച്ചാച്ചനും വന്നിട്ടുണ്ട്- നാട്ടിലെ പോലെ മീന്‍ ഇവിടെയും കിട്ടും എന്നതൊക്കെ അവര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. സാധനം വാങ്ങി കഴിഞ്ഞപ്പോള്‍ ബില്‍ 1360രൂപ 53 പൈസ. ബില്ലില്‍ റൌണ്ട് ഓഫ് ചെയ്തിട്ടുണ്ട് -47 പൈസ. പക്ഷേ, കാര്യം മൈനസ് ആണെങ്കിലും, ടോട്ടല്‍ ബില്‍ 1361 രൂപ. ഒരാള്‍ടെ കയ്യില്‍ നിന്ന് 47 പൈസ് എ വച്ച്,അവിടെ 1000 പേര്‍ ഒരു ദിവസം വന്നാല്‍, മിനിമം 470 രൂപ ദിവസം ലാഭം- മാസം, ഏകദേശം 15000 രൂപ. ഒന്നും ചെയ്യാതെ.
നില്ഗിരിസ് -ന്റെ പാല്‍ വാങ്ങിയത് പോലെ, സ്പാറില്‍് പോകണ്ട എന്ന് വയ്ക്കാന്‍ പറ്റില്ല. എല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി എന്ന് മാത്രം മനസ്സില്‍ പറഞ്ഞു.
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts
Sunday, July 12, 2009
Subscribe to:
Posts (Atom)