Thursday, August 28, 2008
നല്ല ഒരു ദിവസം!
ഇന്നലെ ഓഫീസില്‍ എത്തിയത് വളരെ "നേരത്തെയാണ്"...11.30 യ്ക്ക്!. കുറുറു ന്റെ ഓഫീസ് വരെ പോകണമായിരുന്നു.കുറുറു കൊറിയയ്ക്ക് പോയി. ഇനി മാസം മൂന്ന് കഴിയും എത്താന്‍. അതുവരെ ഞാനും എന്റെ പുസ്തകങ്ങളും മാത്രം ശരണം... ക്രോസ്സ് വേഡില്‍് കുറച്ചു ഡിസ്കൌണ്ട് ഉണ്ടെന്നു കേട്ടു..ഒന്നു പോയി നോക്കണം.
രാവിലെ ബസ്സ് പിടിച്ചു വീട്ടില്‍ നിന്നു കുറുറു ന്റെ ഓഫീസില്‍ എത്തി, കുറച്ചു കശുവണ്ടി പിന്നെ ഹല്ദിരാമിന്റ്റെ മിക്സ്ചര്‍് ഒക്കെ ഒരാളിന്റെ കയ്യില്‍ ഏല്പിച്ചു. ആ പുള്ളി ഇന്നു കൊറിയയ്ക്ക് പോകുവാണ്.
ബാഗ്മനെ ടെക് പാര്‍കില്‍ നിന്നു ഇറങ്ങിയപ്പോള്‍ 10.30 .പിന്നെ വേറെ ഒന്നും നോക്കിയില്ല. അവിടെ നിന്നു റിട്ടേണ്‍ പോകുവായിരുന്ന ഒരു ഓട്ടോ വിളിച്ചു, HAL വരെ പോയി...ഓട്ടോ യില്‍ നിന്നു ചാടി ഇറങ്ങി ബസില്‍ ഓടിക്കേറി നേരേ ഓഫീസിലേയ്ക്ക്...
ഓഫീസില്‍ എത്തി ബാഗ് തുറന്നപ്പോളാണറിയുന്നത് , എന്റെ ക്യാപ് മിസ്സിംഗ് ആണ്. കഴിഞ്ഞ തവണ കൊറിയയില്‍് നിന്നു വന്നപ്പോള്‍ കുറുറു കൊണ്ടു തന്ന ക്യാപ്...നല്ല കോട്ടണ്‍ ആണ്..ക്രീം കളര്‍്. രാവിലെ നല്ല വെയില്‍ ഉണ്ടായിരുന്നത് കൊണ്ടു ബാഗ്മാനെയുടെ ഉള്ളില്‍ വച്ചു ക്യാപ് തലയില്‍ വച്ചതാണ്...ഓട്ടോയില്‍ നിന്നു ധ്രൃതിയില് ഇറങ്ങിയപ്പോള്‍ മടിയില്‍ നിന്നു താഴെ വീണതാവും...സമാധാനിക്കാന്‍ ശ്രമിച്ചിട്ട് പറ്റിയില്ല...ക്യാപിന്റെ ഭംഗി, വില , ഒന്നുമല്ല എന്നെ വിഷമിപ്പിച്ചത്, അത്രയും ദൂരത്തു നിന്നു കുറുറു എനിക്ക് വേണ്ടി സമയം ചിലവാക്കി വാങ്ങിയതാണ്.അത് എന്റെ ഒറ്റ നിമിഷത്തെ അശ്രദ്ധ കൊണ്ടു പോയി.
വൈകുന്നേരം 7 മണിയായി ഇറങ്ങാന്‍. HAL വരെ ബസിനു പോയി. അവിടെ ഇറങ്ങിയപ്പോള്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഉണ്ട്. വെറുതെ പോയി നോക്കി. രാവിലത്തെ അതെ ഓട്ടോക്കാരന്‍, അതാ ഒരു ഓട്ടം പോകാന്‍ തുടങ്ങുന്നു! ഞാന്‍ പറന്നെത്തി, അയാളുടെ അടുത്ത്...അയാള്‍ ആ ക്യാപ് ഭദ്രമായി സീറ്റിനു പുറകില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു! നല്ല മനുഷ്യന്‍! രാവിലെ 30 രൂപ കൊടുത്തെങ്കിലെന്താ ക്യാപ് കിട്ടിയല്ലോ! നല്ല ദിവസം...എനിക്കൊരു പാട്ടു പാടാന്‍ തോന്നിപ്പോയി..തീര്‍ന്നില്ല..ആ ഓട്ടോക്കാരന്‍, ബെമല്‍ എന്ന് വിളിച്ചു പറഞ്ഞു ആളെ കേറ്റുന്നുണ്ടായിരുന്നു- ഷെയര്‍ ഓട്ടോ! ഞാനും കയറി. 5 രൂപ കൊടുത്തു ബെമല്‍ വരെ എത്തി..എത്തിയതും ബസ്സ് കിട്ടി..ബസ്സ് ഡ്രൈവര്‍ എനിക്ക് എന്റെ വീടിന്റെ തൊട്ടടുത്ത് ബസ്സ് നിര്‍ത്തി തന്നു.....
ലോട്ടറി എടുത്തിരുന്നെങ്കില്‍ അടിച്ചേനെ എന്ന് തോന്നിപോയി. അത്ര നല്ല ദിവസം!
Subscribe to:
Post Comments (Atom)
8 comments:
ഇതെവിടെയാ സ്ഥലം..?
ഒരു ലോട്ടറി എടുക്കണമായിരുന്നു..
നല്ല വിവരണം.
ചാത്തനേറ്:ശ്ശെടാ ഞാന്‍ വിചാരിച്ചു ആ പഴയ “ഏയ് ഓട്ടോ” ചേട്ടന്‍ ആയിരിക്കും എന്ന്.
ഓടോ: അതിനു ഞാനിട്ട കമന്റെവിടെ കളഞ്ഞു?
മേരിക്കുട്ടി(Marykutty) said...
നരിക്കുന്നൻ : ഇതു ബാഗ്ലൂര്‍ ആണ്. സ്ഥലം CV രാമന്‍ നഗര്‍.
keralainside.net : നന്ദി.
കുട്ടിച്ചാത്തന്‍:ദാ ഇതു അവിടെ തന്നെ ഉണ്ടല്ലോ :
പക്ഷെ, വേറെ ഒരു പൊസ്ടിലാണ്‍െന്നെ ഉള്ളു ..മേയ് മാസ സ്മരണകള്‍.
കുട്ടിച്ചാത്തന്‍ said... ചാത്തനേറ്: നല്ല ഓര്‍മ്മശക്തിയാണല്ലോ? പഴേപോസ്റ്റുകളും എല്ലാം വായിച്ചു. കൊള്ളാം..
ആഓട്ടോക്കാരനോട് തല്ലുകൂടി കാശു കൊടുത്തില്ലാന്ന് പറഞ്ഞതിനു അല്പം വിശ്വാസ്യതക്കുറവുണ്ട്. ഷോപ്പിങ് ചെയ്ത് വരുന്ന വഴിയല്ലേ ഓട്ടോക്കാരന്‍ എന്താ പിടിച്ചെടുത്തോണ്ട് പോയത്?
kollaaam... iniiyum nalla nalla divasangal undavatte.... (thoppi sookshicholu) nalla nalla postukalum..... :)
അപൂർവ്വമായി അങ്ങനെയും ചില ദിവസ്സങ്ങൾ ഉണ്ടാകാറുണ്ട്... പക്ഷേ മുങ്കൂട്ടി അറിയാൻ ആവില്ലല്ലോ...
chithram nannayittuntu!
please visit & leave your comment
http://mottunni.blogspot.com/
Post a Comment