Sunday, September 7, 2008

ചില വാരാന്ത്യ ചിന്തകള്‍ ..പിന്നെ , സ്പോണ്ടിലൈറ്റിസും (spondilytis)



ഇക്കഴിഞ്ഞ വാരാന്ത്യം ആകെ സംഭവ ബഹുലമായിരുന്നു. കഴിഞ്ഞ ഒരു രണ്ടു മാസത്തോളമായി വല്ലാത്ത കഴുത്ത് വേദന, പിന്നെ രാവിലെ എണീക്കുമ്പോള്‍ തന്നെ കയ്പത്തിക്ക് മരവിപ്പ്..അങ്ങനെ ആകെ പേടിച്ചു പോയി. കയ്പത്തി മരവിപ്പ് പിന്നെ വിരല്‍ തുമ്പില്‍ മാത്രം ആകും. ദിവസം മുഴുവനും ഉണ്ടാവുകയും ചെയും. കുറുറു പോകുന്നത് പ്രമാണിച്ച് ഞങ്ങള്‍ സാധനങള്‍ വാങ്ങുകയും, അടുക്കുകയും ചെയുന്ന തിരക്കിലായത് കൊണ്ടു ഉടനെ കാണിക്കാന്‍ പറ്റിയില്ല..ശരിക്കും പേടിച്ചു. doctorNDTV യിലേക്ക് ഒരു മെയിലും അയച്ചു. അവരുടെ മറുപടി പിറ്റേന്ന് തന്നെ വന്നു. cervical spondylitis ആകാം എന്നായിരുന്നു മറുപടി.

കുറുറു പറഞ്ഞതു, നിനക്കു മാനസിക രോഗമാണ് എന്നാണ്...രോഗത്തെ കുറിച്ചുള്ള പേടിയാണത്രേ. ഒരു മുട്ടന്‍ വഴക്ക് തന്നെ ഉണ്ടായി പിന്നീട്. എന്തായാലും, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലേക്ക് വിളിച്ചു. ചികിത്സ ഉണ്ടോ, തളര്‍ന്നു കിടപ്പിലാകുമോ, ചികിത്സയ്ക്ക് എത്ര രൂപ ആകും ഒക്കെ അന്വേഷിച്ചു. അരാഫത്ത് എന്ന് പേരുള്ള ഒരു നല്ല ഡോക്ടര്‍, എല്ലാം വിസ്തരിച്ചു പറഞ്ഞു തന്നു. പേടിക്കണ്ട എന്നും പറഞ്ഞു. ഒരു പരിചയവും ഇല്ലാഞ്ഞിട്ടും, ഫോണിന്റെ അങ്ങേ തലയ്ക്കലെ ശബ്ദത്തിലെ ഉത്കണ്ഠയും പേടിയും മനസ്സിലാക്കിയ ഡോക്ടര്‍, അങ്ങേയ്ക്ക് ആയിരം നന്ദി!

എന്തായാലും CMH ഹോസ്പിറ്റലില്‍ പോയി. orthopaedics-ല്‍ ഡോക്ടര്‍ ഉദയകുമാറിനെ കണ്ടു. പുള്ളിക്കാരന്‍ പറഞ്ഞു, ഞാന്‍ ഒരു പെയിന്‍് കില്ലര്‍് തരാം, അത് കഴിച്ചിട്ട് വന്നു നോക്ക് എന്ന്. അതല്ല ഡോക്ടര്‍എന്ത് ടെസ്റ്റ് വേണമെങ്കിലും ചെയ്യാം..i just want to know whatz going on എന്നൊക്കെ പറഞ്ഞു. അങ്ങനെ Xray ചെയ്തു. ഡോക്ടര്‍ പറഞ്ഞതു താങ്കളുടെ സ്പൈന്‍് പെര്‍ഫെക്റ്റ് ആണ്. അസുഖം ഒന്നും ഇല്ല എന്നാണ്. ശരിക്കും സന്തോഷമായി. എന്തായാലും spondylitis അല്ലല്ലോ. ഇനി ഒരു ടെസ്റ്റ് കൂടെ ചെയ്യണം. കൈപത്തിയിലെക്കുള്ള രക്ത പ്രവാഹം തടസ പെടുന്നുണ്ടോ എന്നറിയാന്‍. nerve conduction test. അത് CMH-ല്‍ ഇല്ല. ലാല്‍ ബാഗ് വരെ പോകണം. അതിനി കുറുറു വന്നിട്ടാകാം എന്ന് വച്ചു. spondylitis ആണെന്ന് കരുതി ഞാന്‍ ഒത്തിരി പേടിച്ചു, സങ്കടപെട്ടു, വൈ മി എന്ന് ഓര്‍ത്തു പ്രാര്ത്ഥിച്ചു, ബൈബിള്‍ വായിച്ചു. ദൈവമേ രോഗത്തെ കുറിച്ചും രോഗാവസ്ഥയെ കുറിച്ചും നിനക്ക് നന്ദി എന്ന് പറഞ്ഞു...

അസുഖം ഇല്ല എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാതായപ്പോള്‍ പിന്നെ പുസ്തകം വായിച്ചേക്കാം ന്നു വച്ചു. ഒന്നല്ല, മൂന്നെണ്ണം. സുധ മൂര്‍ത്തിയുടെ ഡോളര്‍ ബഹു, ജുമ്പാ ലാഹിരിയുടെ unaccostomed earth, പിന്നെ പൌലോ കൊയ് ലോ യുടെ Brida (ഇതു എങ്ങനെയാണു ഉച്ചരിക്കേണ്ടത്? ബ്രിഡ എന്നോ ബ്രൈഡ എന്നോ?)…ബ്രിഡ നല്ല പുസ്തകമാണ്. ഒത്തിരി ഇഷ്ടപ്പെട്ടു. ഡോളര്‍ ബഹു ഒട്ടും കൊള്ളില്ല. നല്ല ഒരു തീം മാത്രം ഉണ്ട്. ബാക്കി ഒക്കെ cv നിര്‍മല ടച്ച്‌. Unaccostomed earth- ഒരു ഓക്കേ ബുക്ക് മാത്രം.

ഇനി നമുക്കു spondylitis ലേയ്ക്ക് തന്നെ മടങ്ങി വരാം. പറ്റാവുന്ന സൈറ്റുകളില്‍ നിന്നും, പുസ്തകങ്ങളില്‍ നിന്നും spondylitis നെ കുറിച്ചു കുറെ വിവരങ്ങളും അറിഞ്ഞു. വായിക്കുന്നവര്‍ക്ക് ഉപകാരപെടുമെന്നു കരുതി, അതെല്ലാം ഇവിടെ കുറിക്കുന്നു.

ആമുഖം കുറച്ചു ദീര്‍്ഘമായി പോയി.


എന്താണ് spondylitis:

Spondylitis എന്നത്, spine/backbone-നെ ബാധിക്കുന്ന ഒരുതരം വാതം (arthritis ) ആണെന്ന് പറയാം. പുറം വേദന, മരവിപ്പ് ഇതൊക്കെയാണ് ലക്ഷണങ്ങള്‍. നട്ടെല്ലിലെ എല്ലുകള്‍, അഥവാ കശേരുക്കള്‍ (vertebrae), ഒന്നിച്ചു കൂടിചെരുകയോ, അല്ലെങ്കില്‍ വളര്‍ന്നു വളയുകയോ ചെയ്യാം, ഇതെല്ലാം നട്ടെല്ലിന്റെ ശരിക്കുള്ള ശാരീരിക നിലയെ പ്രതികൂലമായി ബാധിക്കുന്നു. കടുത്ത രോഗബാധ ശരീരത്തിന്റെ ആകൃതിയെ തന്നെ മാറ്റി മറിച്ചേക്കാം.ആദ്യമേ തന്നെ കണ്ടുപിടിക്കുന്നത്, വേദന കുറയ്ക്കാനും, രോഗം കൂടുതല്‍ പുരോഗമിക്കുന്നത് തടയാനും സഹായിക്കും.

ജോയിന്റ്സിനുണ്ടാകുന്ന വേദന മാത്രമല്ല ലക്ഷങ്ങള്‍. പനി, ക്ഷീണം, വിശപ്പില്ലായ്മ, കണ്ണിനു വരുന്ന ചില അസുഖങ്ങള്‍, ഇതൊക്കെ ലക്ഷങ്ങളില്‍ പെടുന്നു. ഇതിന്റെ മൂല കാരണം പാരമ്പര്യമാണെങ്കിലും, ആളുകള്‍ സ്വയം വിളിച്ചു വരുത്തുന്ന രോഗമാണ് spondylitis എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നതു.

സാധാരണ പ്രായമായവരില്‍ മാത്രം കണ്ടു വന്നിരുന്ന അസുഖമാണിത്.എന്നാല്‍, മാറുന്ന ജീവിത സാഹചര്യങ്ങള്‍ മൂലം, ഇന്നു 25 വയസ്സ് മാത്രം പ്രായമുള്ളവരില്‍ പോലും ഇതു പ്രത്യക്ഷമാകുന്നു. പ്ലസ് ടു വിനു പഠിക്കുന്ന ഒരു കുട്ടിക്ക് പോലും ഈ അസുഖം വന്നതായി റിപ്പോര്ട്ട് ഉണ്ട്.

നമ്മുടെ ഇരിപ്പ്, നടപ്പ്, കിടപ്പ്-ഇതൊക്കെയാണ് രോഗം വരുത്തി വയ്ക്കുന്ന മുഖ്യ ഖടകങ്ങള്‍. പാരമ്പര്യവും ഒരു പ്രധാന ഫാക്റ്റര്‍ ആണ്. ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍, പിന്നെ ഇതു ചികിത്സിച്ചു മാറ്റാന്‍ പറ്റില്ല. രോഗത്തിന് ആശ്വാസം പകരുന്ന മരുന്നുകള്‍ മാത്രമെ ഉള്ളു. അതില്‍ തന്നെ, അലോപതിയില്‍ വേദന സംഹാരികള്‍ ആണ് പ്രധാനമായും നല്കുന്നത്. സര്‍്ജെറിയും ഉണ്ട്. എന്നാല്‍, ആയുര്‍വേദത്തില്‍ ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്.പൂര്‍ണമായി ഭേദമാക്കാന്‍ പറ്റില്ലെങ്കിലും, വര്‍ഷത്തിലൊരിക്കല്‍ ഉഴിച്ചില്‍ , ധാര ഒക്കെ ചെയ്താല്‍, നല്ല ആശ്വാസമുണ്ടാകും. ഏകദേശം മുപ്പതിനായിരം രൂപയൊടടുപ്പിച്ചാകും ചികിത്സയ്ക്ക്. ഇതു കിടന്നുള്ള ചികിത്സയ്ക്കാണ് കേട്ടോ. ആരംഭത്തില്‍ മരുന്ന് മാത്രം കഴിച്ചാല്‍ മതി .

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്, രോഗം വരാതെ നോക്കുന്നതാണ്. ഇരിക്കുമ്പോളും, നടക്കുമ്പോളും, ബൈക്കില്‍ യാത്ര ചെയുമ്പോളും ഒടിഞ്ഞു കുത്തി യുള്ള പോസ്ചര്‍് ഒഴിവാക്കുക.

തലയില്‍ കിലോകണക്കിനു ഭാരം വയ്ക്കുന്ന പോര്‍്ടര്മാര് ഉണ്ട്. അവര്‍ക്കാര്‍ക്കും ഈ അസുഖം വന്നതായി റിപ്പോര്ട്ട് ചെയ്തിട്ടില്ല. വ്യായാമത്തിന്റെ അഭാവമാണ് ഈ രോഗത്തിന് ഒരു കാരണം എന്ന ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ക്കു അടിവരയിടുന്ന കണ്ടെത്തലാണ് ഇതു.പിന്നെ, പ്രധാനമായും സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്ക്കാണത്രേ ഇതു കണ്ടു വരുന്നതു. എന്ന് വച്ചു, ജോലി രാജി വയ്ക്കാന്‍ പറ്റുമോ? CPU അല്ലേ നമ്മുടെ ചോറ്?

ഇനി രോഗം വരാതെയിരിക്കാന്‍ എന്ത് ചെയ്യണം എന്ന് നോക്കാം:

  1. ദിവസവും ഒരു അര മണികൂര്‍ എങ്കിലും നടക്കുക
  2. യോഗാസനങ്ങള്‍ ശീലമാക്കുക്ക


  3. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഓരോ ഒരു മണിക്കൂറിലും ഒരു അഞ്ചു മിനിട്ട് എങ്കിലും ഒന്നു എണീറ്റ്‌ നടന്നു വരുക


  4. കമ്പ്യൂട്ടര്‍ സ്ക്രീനും കണ്ണും ഏകദേശം ഒരേ ലെവലില്‍ ആയിരിക്കുക,


  5. കീ ബോര്‍ഡ് നോക്കി ടൈപ്പ് ചെയുന്നതിന് പകര, സ്ക്രീന്‍ നോക്കി ടൈപ്പ് ചെയുന്നത് ശീലമാക്കുക,


  6. കിടക്കുമ്പോള്‍ എംബ്രിയൊ പൊസിഷന്‍് ഒഴിവാക്കുക,


  7. സെര്‍്വികല്‍് പില്ലോ ഉപയോഗിക്കുക..
ഇതൊക്കെ ലളിതവും, പിന്തുടരാന്‍ എളുപ്പവും ആണ് പിന്നെ, രോഗം വന്നു കഴിഞ്ഞാല്‍, അത് മാറ്റാന്‍ പ്രയാസമാണ്. വേദന അസഹനീയമാണ്. "മീശ മാധവന്‍ " സിനിമയിലെ കൊച്ചിന്‍ ഹനീഫ യെ പോലെ നടക്കേണ്ടി വരും…

ചില യോഗാസന മുറകള്‍ :

ഹലാസനം,സര്‍വാംഗാസനം etc. യോഗാസനങ്ങളുടെ ഒക്കെ പടം ഡൗണ്‍ലോഡ്‌ ചെയ്തിട്ടുണ്ട്...അതൊക്കെ ഒന്നു ഗൂഗിള്‍ ചെയ്താല്‍ കിട്ടാവുന്നതെ ഉള്ളു എന്ന് തോന്നിയത് കൊണ്ടു, ബ്ലോഗിന് അധിക ഭാരം കൊടുക്കുന്നില്ല..

12 comments:

ശ്രീ said...

എന്തായാലും കാര്യമായ അസുഖങ്ങളൊന്നും ഇല്ല എന്നു മനസ്സിലായല്ലോ... ആശ്വാസം. :)

ചെറിയൊരു കഴുത്തു വേദന വന്നതു കാരണം വായനക്കാര്‍ക്ക് ഇത്രയും വിവരങ്ങള്‍ വായിച്ചറിയാന്‍ സാധിച്ചല്ലോ... :)

ഓണാശംസകള്‍!

[സി.വി. നിര്‍മ്മല = ജോയ്സി = ജോസി വാഗമറ്റം]

smitha adharsh said...

മേല്പ്പറഞ്ഞ സംഭവങ്ങളൊക്കെ ഞാനും വളരെ ശുഷ്കാന്തിയോടെ ചെയ്തതാണ്...
പക്ഷെ, എനിക്ക് spondylitis ന്‍റെ atarting stage തന്നെ എന്ന് ഡോക്ടര്‍ വിധിയെഴുതി.. ഒരു ഉറുമ്പ് കടിക്കുന്ന വേദന പോലും സഹിക്കാന്‍ വയ്യാത്ത എനിക്ക് വന്ന ഒരു ഗതികേട്!!!
പക്ഷെ,മരുന്നൊന്നും വേണ്ട...നല്ല exercises മാത്രം മതി...ഈ വില്ലനെ പടിക്ക് പുറത്തു നിര്‍ത്താം..എന്‍റെ സ്വന്തം അനുഭവം!
good post..really informative...

anushka said...

താങ്കള്‍ എഴുതിയ ലേഖനം നന്നായിരുന്നു.പോര്‍ട്ടര്‍ മാര്‍ക്ക് ഈ അസുഖം വരാറില്ല എന്നു പറയുന്നത് ശരിയല്ല.താങ്കള്‍ അങ്ങനെ പറഞ്ഞതിന്റെ അടിസ്ഥാനം അറിയാന്‍ താല്‍‌പര്യമുണ്ട്.

ബിന്ദു കെ പി said...

വളരെ ഇന്‍ഫോര്‍മെറ്റിവ് ആയ പോസ്റ്റ്.
പിന്നെ ആയുര്‍വേദചികിത്സ ഇതിന് വളരെ ഫലപ്രദമാണ്.

മേരിക്കുട്ടി(Marykutty) said...

വ്രജേഷ് പറഞ്ഞതു ശരിയാണ്. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി..

ഞാന്‍ ഒരു സൈറ്റില്‍ കണ്ട വിവരം പറഞ്ഞു എന്നേ ഉള്ളു. അതിന്റെ ശാസ്ത്രീയമായ അടിത്തറയെ പറ്റി ചിന്തിച്ചില്ല. ഇനി എന്തെങ്കിലും എഴുതുന്നതിനു മുന്‍പ് അതിന്റെ ആധികാരികത ഉറപ്പു വരുത്താം :)) .എന്നാലും, ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്, പോര്ടര്‍ മാരില്‍ അസുഖം വരുമോ ഇല്ലയോ എന്നല്ല, വ്യായാമം ആവശ്യമാണ് എന്നാണ്. അത് ശരിയാണ് താനും. വ്യായാമം ഇല്ലാത്തവരില്‍ ആണ് ഇതു കൂടുതലായും കണ്ടു വരുന്നത്.

സൈറ്റില്‍ കണ്ട വിവരം തെറ്റാണെന്ന് കൂടുതല്‍ ഗൂഗിള്‍ ചെയ്തപ്പോള്‍ മനസ്സിലായി. കിട്ടിയ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. പരിഭാഷപെടുത്തുന്നില്ല. ലിന്കുകളും കൊടുക്കുന്നുണ്ട്.

from "Degenerative change in the cervical spine and load-carrying on the head ":

A case-control study was performed with 35 individuals who had carried loads on their head (carriers) and 35 persons who never had carrier loads on their head (non-carriers). A scoring system was utilized for the assessment of the degenerative change in the cervical spine at the C3/C4, C4/C5, C5/C6 and C6/C7 levels on lateral cervical spine radiography. A total score was calculated by summing the scores for the single segments.
Results and conclusion. In 31 of the 35 (88.6%) carriers degenerative change was found in the cervical spine, but only in 8 of the 35 (22.9%) non-carriers (P<0.01). The total score and the scores for segments C4/5, C5/C6 anc C6/C7 were significantly higher for the carriers than the non-carriers. It is concluded that the axial strain of load-carrying on the head exacerbates degenerative change in the cervical spine.

http://www.springerlink.com/content/aqgpln7egbxprx62/

from emedicine:
Investigators in a study involving Ghanaians reported, "out of 225 patients who carried loads on their head, 143 (63.6%) had cervical spondylosis, and of the 80 people who did not carry load on their head, 29 (36%) had cervical spondylosis."

http://www.emedicine.com/pmr/topic27.htm

മേരിക്കുട്ടി(Marykutty) said...

എല്ലാവര്‍ക്കും സമൃദ്ധിയുടെ ഒരു ഓണക്കാലം ആശംസിക്കുന്നു....
ഞാന്‍ നാട്ടില്‍ പോകുന്നില്ല :(

ബിന്ദു : വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി!

സ്മിത: തുടക്കമല്ലേ ആയുള്ളൂ, അപ്പൊ യോഗ ഒക്കെ ചെയ്താല്‍ മതി..ആയുര്‍വ്വേദം ആണ് നല്ലത്..ഞാനിപ്പോള്‍ പണിക്കു പോലും ആയുര്‍വേദ മരുന്നാണ് കഴിക്കുന്നത്‌..കാഞ്ഞിരത്തിന്റെ കയ്പാണെന്കിലും, പാര്‍ശ്വ ഫലങ്ങളൊന്നുമില്ലല്ലോ...

ശ്രീ: കാര്യമായ അസുഖം ഇല്ലെന്നറിഞ്ഞപ്പോ എന്തൊരാശ്വാസമായിരുന്നെന്നോ :)

Obi T R said...

ഈ പറഞ്ഞിരിക്കുന്ന എല്ലാ രോഗലക്ഷണങ്ങളും എനിക്കും ഉണ്ടു, പക്ഷേ ഇവിടെ എതേലും ഡോക്ടര്‍ നെ കാണിക്കാന്‍ പേടി,
(ഒരാളെ കാണിച്ചപ്പോള്‍ എന്തോ വിറ്റാമിന്‍ ഗുളിക എഴുതി തന്നു, അതു ഒരു മാസം കഴിച്ചു ആ വിറ്റാമിന്റെ കുറവ് നികത്തി)
നാട്ടില്‍ പോയി കാണിക്കാം എന്നു വെച്ചാല്‍ ഒന്ന് നാട്ടില്‍ പോകാന്‍ പറ്റണ്ടെ,
മേരിക്കുട്ടി ഇതിന്റെ അപ്ടേറ്റ്സ് മറക്കാതെ പോസ്റ്റ് ചെയ്യണേ(നാട്ടില്‍ ഏതു ഡോക്ടര്‍നെയാണു കണ്ടേ എന്നു),

മേരിക്കുട്ടി(Marykutty) said...

ഒബി, ഞാന്‍ ഇപ്പോള്‍ ആയുര്‍വേദം ആണ് നോക്കുന്നത്.

നാട്ടില്‍ ചന്ദ്രന്‍ എന്ന ഒരു ഡോക്ടറിനെയാണ് കാണിക്കുന്നത്, ചേര്‍ത്തല, മാരാരിക്കുളം ഇവിടെ രണ്ടിടത്തും പുള്ളിക്ക് പ്രാക്ടീസ് ഉണ്ട്. ആലപ്പുഴ ആയുര്‍വേദ കോളേജിന്റെ ചീഫ് ആണെന്ന് തോന്നുന്നു.

യോഗയില്‍ ഇതിന് ഫലപ്രദമായ ട്രീറ്റ്മെന്റ് ഉണ്ട്- തുടക്കത്തില്‍ തന്നെ യോഗയും മറ്റും ചെയ്താല്‍ രോഗത്തെ വരുതിയിലാക്കാം..മടി കൂടാതെ വ്യയാമം, യോഗ ഒക്കെ ചെയ്യണം. എനിക്കും Bangalore CMH ലെ ഡോക്ടര്‍ ഒരു വൈറ്റമിന് എഴുതിയിരുന്നു. ഞാന്‍ കഴിച്ചില്ല.കഴിവതും അലോപതി കഴിക്കണ്ട എന്നാണ് തീരുമാനം-കാരണം അനുഭവം. ചികുന്‍ ഗുനിയ വന്ന എന്റെ അമ്മയെ സുഖപെടുത്തിയത് ചന്ദ്രന്‍ ഡോക്ടര്‍ ന്റെ മരുന്നാണ്

മേരിക്കുട്ടി(Marykutty) said...

ഒബി, ഒരു ചെറിയ X-ray എടുത്താല്‍ മതി..എന്താണ് പ്രശ്നം എന്നറിയാമല്ലോ. പിന്നെ, സെര്‍്വികല്‍് പില്ലോ ഉപയോഗിക്കുന്നത്, രോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും- ഒത്തിരി സഹായിക്കും..

Obi T R said...

എന്തായാലും ഡോക്ടര്‍നെ കാണാം.. ഇപ്പോള്‍ ഇടത്തു കയ്യിടെ കുഞ്ഞു വിരലിന്റെ തുമ്പത്തു മാത്രമേ പെരുപ്പുള്ളൂ

മേരിക്കുട്ടി(Marykutty) said...

ഡോക്ടര്‍ നെ കാണണം. ചുമ്മാ ടെന്‍ഷന്‍ അടിക്കണ്ടല്ലോ! മിക്കവരും സിറ്റിംഗ്/ബൈകിംഗ്/സ്ലീപ്പിംഗ് പൊസിഷന്‍ മാറ്റിയാല്‍ ശരിയാകും..

Nat said...

ചന്ദ്രന്‍ ഡോക്ടര്‍ നല്ല പേര്‌കേട്ട ഡോക്ടറാണ്‌. അദ്ദേഹത്തിന്റെ ഭാര്യ ജയശ്രീയും നല്ല ഡോക്ടറാണ്‌.
ഒബി പേടിക്കേണ്ട കാര്യമൊന്നുമില്ല, താങ്കള്‍ക്ക് വാതമാണെങ്കില്‍ തന്നെ അത് കുറച്ച് കഴിയുമ്പോള്‍ ശീലമായിക്കോളും. :) തമാശ പറഞ്ഞതല്ല കേട്ടോ, ആര്‍ത്രൈറ്റിസ്, സ്പോണ്ടിലൈറ്റിസ് തുടങ്ങിയവയൊന്നും ചികിസ്തിച്ചു മാറ്റാന്‍ കഴിയില്ല. രോഗത്തെ ശരിയായി മനസ്സിലാക്കി ആത്മവിശ്വാസത്തോട് കൂടി മുന്നോട്ട് പോവുകയാണ് ഏറ്റവും നല്ല ചികിത്സ. അനുഭവം ഗുരു.