Wednesday, September 17, 2008

കാളരാത്രി!

ഇന്നലെ ആകെ ഒരു കാള ദിവസമായിരുന്നു.

രാവിലെ 8.20 നു തന്നെ ഓഫീസില്‍ എത്തി. മെയിലുകളുടെ ബഹളം. ഒഫീഷ്യല്‍ മെയില് ഒന്നുമല്ല, ഞങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പിലെ മെയില്. ഞങ്ങള്‍ ഫ്രണ്ട്സ് ആയിട്ടു വര്‍ഷം നാലാകുന്നു, ,ആഘോഷിച്ചാലോ എന്നാണ്...ഒന്നു ഒത്തു കൂടുക, പുട്ടടിക്കുക..അങ്ങനെ അങ്ങനെ..

ശിവാനസമുദ്രം മുതല്‍ ഫോറം വരെ നീണ്ടു ഐഡിയാസ്. അവസാനം ഒരു സിനിമ കാണാം, പിന്നീ മേരിക്കുട്ടീടെ വീട്ടില്‍ ഒത്തു ചേരാം എന്ന് തീരുമാനമായി.

പാവം കുറൂറു. അവിടെ കൊറിയയില്‍് കിടന്നു-സോറി, കിടക്കാന്‍ സമയം കിട്ടാറില്ലല്ലോ..ഇരുന്നു നടുവൊടിഞ്ഞു പണിയെടുക്കുന്നു...അത് കൊണ്ടു കുറൂറു നെ ഗെറ്റ്-റ്റുഗെതര്‍് ല് നിന്നു ഒഴിവാക്കി. ബാക്കി ആറു പേരും ബാഗ്ലൂര്‍് തന്നെ ഉള്ളത് കൊണ്ടു കാര്യങ്ങള്‍ എളുപ്പമായെന്നാ കരുതിയെ...

പക്ഷെ, ഇതിനിടയില്‍ കുഞ്ഞി പിണക്കങ്ങള്‍, വഴക്കുകള്‍ ഒക്കെ വന്നു. അങ്ങനെ മറുപടി മെയില്, സോള്‍വ്‌ ചെയ്യല്‍ മെയില്..ആകെ ഒരു കിന്റര്‍് ഗാര്ടന്‍് മയം. എന്തായാലും ഇന്നു ഒരു തീരുമാനത്തില്‍ എത്തുമായിരിക്കും!

ഇന്‍ബോക്സ് ഒരു ബോക്സ് ആയിരുന്നെന്കില്‍, സത്യമായും, അതിനെ എടുത്തു നാല് കുത്ത് കൊടുത്തേനെ! മെയില് ന്റെ ഇടയ്ക്ക് നൂറു കൂട്ടം പണി, മീറ്റിങ്ങ്---ആക്കെ ഭ്രാന്ത് പിടിച്ചു! പാമ്പ് കടിക്കാന്‍ എന്ന പ്രയോഗം അന്വര്ത്ഥമായി!

എല്ലാം കഴിഞ്ഞു , കുറൂറുനെ ഒന്നു VOIP വഴി വിളിക്കാം എന്നോര്‍ത്തു. അപ്പോളേയ്ക്കും 5.30 ടെ കാബ് അതിന്റെ പാട്ടിനു പോയി.6.40 കാബ് വീട് വരെ പോകില്ല. HAL ഇറങ്ങി, അവിടെന്ന് BEML വരെ പോയി, BEML ല് നിന്നു ബസ്സ് പിടിക്കണം..ഇത്രയും ബുദ്ധിമുട്ടുള്ളത് കൊണ്ടു ലാപ്ടോപ് എടുക്കണ്ട എന്ന് വച്ചു. ലാപ്ടോപ് ബാഗ് ഭദ്രമായി ഡ്രോയറില്‍് വച്ചു പൂട്ടി. ഒരു പാട്ടൊക്കെ പാടി വീട്ടിലെത്തി.

നാട്ടില്‍ അമ്മച്ചിയെ വിളിച്ചു കത്തി വച്ചു. വീടിനകത്ത് കേറിയാല്‍ റേഞ്ച് കിട്ടില്ല..അത് കൊണ്ടു ഗേറ്റിനു പുറത്തു തന്നെ നിന്നു കത്തി തീര്‍്ത്തു. എല്ലാം കഴിഞ്ഞു , വീടിന്റെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍...

:((((((((((((((((

രാവിലെ കതകു പൂട്ടി, താക്കോല്‍ ലാപ്ടോപ് ബാഗിന്റെ സൈഡ് പോക്കറ്റില്‍് ട്രിം ന്നു പറഞ്ഞു ഇട്ടു വച്ചത് ഫ്ലാഷ് ബാക്കായി ഓടി വന്നു...ജിഹേഷിന്റെ, ലുങ്കിക്ക് പോക്കറ്റ് വയ്ക്കുന്ന കാര്യം വായിച്ചപ്പോള്‍ ഞാന്‍ ച്ചായ്! ലുങ്കി, പോക്കറ്റ് എന്നൊക്കെ പുച്ഛിച്ചു തള്ളി...പണ്ടൊക്കെ ദൈവം വേറെ എവിടെയോ (ഓര്‍മ്മയില്ല,എവിടാണെന്ന് !) വച്ചാണ് കൂലി കൊടുതിരുന്നതെന്കില്‍, ഇപ്പൊ ഇപ്പൊ വരമ്പത്താണെന്നു കുറൂറു എപ്പളും എന്നോട് പറയും...അത് വീണ്ടും ഓര്ത്തു :( ജിഹേഷേ..ക്ഷമിക്കു!

വീട് തുറന്നല്ലേ പറ്റൂ ...ഓണര്‍ ന്റെ അടുത്ത് പോയി സ്പെയര്‍ കീ ചോദിച്ചു...പുള്ളീടെ ഭാര്യ, ഒന്നല്ല, മൂന്ന് സ്പെയര്‍ കീ തന്നു...പക്ഷെ ഒന്നും പൂട്ടിന്റെ അകത്തു പോയിട്ട്, ഏഴയലത്തു വരെ കയറുന്നില്ല! അപ്പൊ പിന്നെ, ഇനി ചലോ മാര്‍്ത്തഹള്ളി എന്ന് മനസ്സു പറഞ്ഞു....അല്പം വെള്ളം തരുമോ ആന്റി എന്ന് ചോദിച്ച എന്റെ ദയനീയ ഭാവം കണ്ടിട്ടാവണം, ആന്റി, ഒരു മുട്ടന്‍ ഗ്ലാസില്‍് വെള്ളവും, പിന്നെ ഒരു മുഴുത്ത പേരയ്ക്കയും തന്നു. കഴിഞ്ഞു , അത്താഴം...

ഓഫീസില്‍ പോയി.അവിടെ സ്വൈപ് ഡോര്‍ പൂട്ടി സെക്യൂരിറ്റി പുള്ളിക്കാരന്റെ പാട്ടിനു പോയി..പിന്നെ മെയിന്‍ എന്ട്രന്‍സ് വഴി അകത്തു കേറി, താക്കോല്‍ എടുത്തു പുറത്തു വന്നു..

വീട്ടില്‍ എത്തിയപ്പൊള്‍് 10.30 .വീടെത്തിയപ്പോഴാണ് വേറെ കാര്യം ഓര്‍ത്തത്‌..താക്കോല്‍ റിട്രീവ് ചെയുന്ന തിരക്കില്‍, ഞാന്‍ ടിഫിന്‍ ബോക്സ് ഓഫീസില്‍ വച്ചിട്ട് പോന്നു...എപ്പോഴും എന്തെങ്കിലും ഒന്നു അവിടെ സ്ഥിരമായി ഇരുന്നില്ലേല്‍ മോശമല്ലേ :(

16 comments:

ശ്രീ said...

വായിച്ചു തുടങ്ങിയപ്പോഴേ ജിഹേഷ് ഭായിയെ ഓര്‍ത്തു... അതേ അവസ്ഥ തന്നെ ആയല്ലോ...

ടിഫിന്‍ ബോക്സ് മറന്നാലും സാരല്യ. ഓഫീസില്‍ നിന്നും കഴിയ്ക്കാമല്ലോ. അതു പോലല്ലല്ലോ റൂമിന്റെ താക്കോല്‍!!!
:)

സാജന്‍| SAJAN said...

ശ്രീ വന്നിട്ടെന്താ‍ തേങ്ങയടിക്കാണ്ട് പോയത്?
മേരിക്കുട്ടി കാളരാത്രിയെന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ കാള ദിവസം എന്ന് കേള്‍ക്കുന്നത് ആദ്യമായിട്ടാ:)
ജിഹേഷിന്റെ പോസ്റ്റ് വായിച്ച് അങ്ങെരെ കളിയാക്കിയതല്ലേ അനുഭവി:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പഴ്‌സ് (ഹാന്‍ഡ് ബാഗ് )എന്ന സാധനം കണ്ടുപിടിച്ചതായി ഇതുവരെ അറീലെ? (വല്യ കീ ആണേല്‍ ആണുങ്ങളുടെ പേഴ്സില്‍ കൊള്ളൂലാന്ന് വയ്ക്കാം എന്നാലും)

കാന്താരിക്കുട്ടി said...

കൊടുത്താല്‍ കൊല്ലത്തും കിട്ടൂന്ന് ഇപ്പം മനസ്സിലായില്ലെ..ജിഹേഷിന്റ്റെ ലുങ്കിക്ക് പോക്കറ്റ് വെക്കാന്‍ പറയാന്‍ ആളെത്രയായിരുന്നു..

ഈശ്വരാ ഞാനും ഇനി താക്കോല്‍ മറക്കുമോ എന്റെ പാറമേക്കാവിലമ്മേ .

krish | കൃഷ് said...

ബൂലോഗത്തെ ഈ ‘കുട്ടി’ മാരെല്ലാം ഓരോ സംഭവമാണല്ലോ. കാന്താരിക്കുട്ടി, അല്‍ഫോന്‍സക്കുട്ടി, പിരിക്കുട്ടി, ഇപ്പോ ദാ മേരിക്കുട്ടിയു. ഇനിയും കുട്ടിമാരുണ്ടോ, ഒരു ബൂലോഗകുട്ടി മീറ്റിനുള്ള ആളായല്ലോ.
:)

ജിഹേഷ് said...

history repeats...

ha ha appo njan mathramalla..:)

same pinch :)

ഉപാസന || Upasana said...

ജഹേഷിന് പറ്റിയതു തന്നെ..!
:-)
ഉപാസന

നരിക്കുന്നൻ said...

ചേച്ചി സാരിയായിരുന്നോ എടുത്തിരുന്നേ... എങ്കിൽ ഇനി സ്ത്രീകൾക്കായി സാരിക്ക്‌ പോക്കറ്റ്‌ വെക്കുക എന്ന പോസ്റ്റ്‌ വരട്ടേ...

ഏതായാലും സംഗതി കലക്കി.

PIN said...

പോസ്റ്റ്‌ നന്നായിട്ടുണ്ട്‌.

മറവി പലകാര്യത്തിലും നല്ലതാണെങ്കിലും അതിന്‌ ഇങ്ങനെയും ചില ദോഷവശങ്ങളുണ്ട്‌...

febinjoy said...

njaan onnum parayunnilla.... ee karyathil njaanum mosham alla.... maraveede... veruthe enthinaa pani medikkunne :)

Rachana , Appu said...

This reminds me the incident where in I actually lost the key of my rented house , that too brand new house. It happened 5 years back. I had gone out with my son to traffic park. By the time we came back , it was 8.30-9 PM and I opened my bag to get the key..It wa not there! I searched once again in my bag , purse everywhere..it was missing. Luckily the owner's sister stays in the next house and I informed her. We tried with all the keys she had. But nothing worked.She allowed us to stay in her house that night. The owner of the house stays at a place which is 6 hours of travel . Though he has 2 more sets of keys of the house, getting that would take another one day.So,next day morning, his sister suggested that instead of waiting for her brother to come , we will break open the door. I was not for the idea since it could damage the beautiful door. But she said that we could check with the carpenter.He assured that nothing would happen to the door.
We did not have even a pair of dress to change since we had gone out in the evening to come back after the trip to traffic park. So, we were waiting eagerly to get the door opened.
The operation began around 11 AM . Had to be on leave that day. Every time he hit hard with his hammer , I felt that I am going to get nicely from the owner if something happens. I also enquired with the carpenter whether he has any idea about the cost of the door( In case something happens I am bound to get it replaced, right). He laughed and told me that I would have to replace the lock and not the door as the lock would get damaged during this process.
Finally after an hours effort , the door was opened without much damage to the door except that the hole for the lock in the door got widened further.He said that it would be concealed once the new lock is fixed.
I told his sister to convey this. But she said that she would tell once he visits as end of the month and dont want to increase his blood pressure by calling him and telling the fact .

I had to buy another lock and also got it fixed. Month end when the owner cam his sister conveyed this as a silly matter. My heart beat started increasing when he came to inspect the door. But , luckily , he was satisfied with the new lock and could not figure out any damages.

I thank his sister for managing this so smoothly which otherwise might have led to incoveniences. I dont even know now where I would have gone that night had she not accomodated us that night ..

നിരക്ഷരന്‍ said...

ഇക്കാര്യത്തില്‍ ഒന്നാം സമ്മാനം എന്റെ നല്ലപാതിക്കുള്ളതാ... :)

JJ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

chennaagithe.
Regards paavam-njaan.poor-me
http://manjaly-halwa.blogspot.com/

മേരിക്കുട്ടി(Marykutty) said...

ശ്രീ :) മറവി കൂടുതലാണ് ഈയിടെയായിട്ട്...സന്തോഷ് ബ്രഹ്മി കഴിക്കേണ്ടി വരും..

സാജന്‍ :((( എന്റെ പിശുക്കിനു കിട്ടിയ ശിക്ഷ..

കുട്ടിച്ചാത്തന്‍: ഗര്‍ര്‍ര്‍ ഞാന്‍ ലാപ്ടോപ് ബാഗ് മറന്നു പോയത് കൊണ്ടല്ലേ..

കാന്താരികുട്ടി: ജിഹേഷിനെ കളിയാക്കിയവര്‍ക്കെല്ലാം അക്കിടി പറ്റിയത്രേ..സൂക്ഷിച്ചോ

കൃഷ്‌: ഞങ്ങള്‍ എല്ലാരും കൂടെ ഒരു കുട്ടി മീറ്റ് ഉടന്‍ നടത്തും..കുട്ടി മീറ്റ് 2008-2009

ജിഹേഷ് :))

മേരിക്കുട്ടി(Marykutty) said...

ഉപാസന : :( പാവം ഞാന്‍.

നരിക്കുന്നന്‍: സാരിയോ..ഞാനോ..:( രാവിലെ 7.30 യ്ക്ക് കാബ് വരും..ആ സമയത്ത് സാരി എന്ന വാക്കു ചിന്തിക്കാന്‍ പോലും സമയമില്ല..പിന്നെയല്ലേ..

പിന്‍: ശരിയാണ്. വായനയ്ക്ക് നന്ദി..

ഫെബിന്‍: അന്നത്തെ സംഭവത്തിനു ശേഷം ഞാന്‍ ഇത്തിരി കൂടെ ശ്രദ്ധിക്കാറുണ്ട്.. വീട്ടില്‍ ഇപ്പൊ അച്ചാച്ചനും അമ്മച്ചിയും ഉള്ളത് കൊണ്ടു കുഴപ്പമില്ല

രചന: ഇന്നത്തെ കാലത്ത്, ഇത്രയും നല്ല ആള്ക്കാര് ബാഗ്ലൂര്‍-ല ഉള്ളത് അതിശയം തന്നെ.. ഭാഗ്യം തന്നെ..

നിരക്ഷരന്‍: :))

പാവം ഞാന്‍: ധന്യവാദഗലു (ഈ ഒരു വാക്കിനു ഞാന്‍ എന്റെ ടീം മേറ്റ്‌ നു ഒരു ഫംങ്ഷന് എഴുതി കൊടുക്കേണ്ടി വന്നു..കൈകൂലിയായിട്ടു :( )