Wednesday, August 20, 2008

വി എസ് സര്‍ക്കാര്‍ വാഴ്ക,വാഴ്ക,വാഴ്ക!


ബന്ദിനെ വേഷം കെട്ടിച്ചു ഹര്‍്ത്താലാക്കി...ഇപ്പൊ ദാ..പണിമുടക്കും...
ട്രെയിനുകള്‍ പോലും തടയുന്ന പണിമുടക്ക്‌..അത് കണ്ടില്ല കേട്ടില്ല്ല എന്ന് വയ്ക്കാന്‍ ഭരണപക്ഷത്തിന്റെ ഒത്താശയും.
കൊള്ളാം സര്‍ക്കാരേ, കൊള്ളാം..നിങ്ങളെ വോട്ട് ചെയ്തു ജയിപ്പിച്ച ജനങള്‍്ക്കിട്ടു ഇങ്ങനെ തന്നെ കൊട്ടണം..കൊട്ടി കൊട്ടി തല തല്ലി പൊളിക്കണം...
ബഹുമാനപ്പെട്ട കേരള ഹൈ കോടതി, ഈ പണിമുടക്ക്‌ കാണുമെന്നും, എന്തെങ്കിലും തീരുമാനം കൈക്കൊള്ളുമെന്നും ആശിക്കുന്നു...

11 comments:

വിനിമയ (ITPublic.in) said...

ഈ പോസ്റ്റ് അഗ്രഗേറ്റര്‍ www.blogs.keralamla.com കണ്ടെത്തിയിരിക്കുന്നു അഭിനന്ദനങ്ങള്‍

അങ്കിള്‍ said...

മരിച്ചുപോയ സ്വന്തം കുഞ്ഞിന്റെയടുത്തെത്താൻ വെമ്പി നിൾക്കുന്ന ആ അമ്മയെ ഒരു നായന്റെമോനും സഹായിക്കാനെത്തിയില്ല. ഡമോക്രസി സിന്ദാബാദ്.

Suvi Nadakuzhackal said...

കേരളം എന്ന പേര്‍ മാറ്റി ബന്തളം എന്നാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വേറെ ആരും വന്നു സഹായിക്കുമെന്ന് കരുതിയിട്ടു കാരിയമില്ല. നമ്മള്‍ മലയാളികള്‍ സ്വയം മനസ്സിലാക്കി ഈ കാര്‍ക്കോടകന്മാരെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിയാല്‍ മാത്രമെ ഇവിടം ശരിയാവുകയുള്ളൂ.

sajan jcb said...

അതിനു സര്‍ക്കരെന്തു പിഴച്ചു... ആ മരണം സ്റ്റോപ്പ് ചെയ്തു കളയാന്‍ സര്‍ക്കാരിനു കഴിയുമോ?

കടത്തുകാരന്‍/kadathukaaran said...

നിങ്ങളുടെ രാഷ്ട്രീയ റെയ്ഞ്ജ് കൂട്ടുന്നതിന്‍ നടത്തിയ ഈ പണിമുടക്കിന്‍ ഈ സ്ത്രീയെ തടസ്സപ്പെടുത്താന്‍, ഈ സ്ത്രീ എന്തു പിഴച്ചൂ? എന്ന് ചിന്തിക്കാന്‍ നമ്മള്‍ പ്രാപ്തരാവും വരെ ഇതൊക്കെ തുടര്‍ന്നു കൊണ്ടേ ഇരിക്കും...
പിന്നെ പണിമുടക്ക് നടത്തി കേരളം സ്തംബിപ്പിച്ചു എന്ന് വീരവാതം മുഴക്കേണ്ട സുഹൃത്തേ..., കാരണം കേരളീയര്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സംഘടന നടത്തിയ ഹര്‍ത്താലിലും കേരളം സ്തംബിപ്പിച്ചിട്ട് മാസങ്ങളായിട്ടില്ല

Suvi Nadakuzhackal said...

ആ മരണം സ്റ്റോപ്പ് ചെയ്തു കളയാന്‍ സര്‍ക്കാരിനു കഴിയുകയില്ല. പക്ഷെ ആ കുഞ്ഞിന്റെ അടുത്തെത്താന്‍ വെമ്പുന്ന ആ അമ്മയെ ആരും തടയാതിരിക്കാന്‍ സര്‍ക്കാരിനു കഴിയണമായിരുന്നു. അത് സര്ക്കാരിന്റെ ചുമതല ആണ്.

നരിക്കുന്നൻ said...

sajan jcbക്കാണ് എന്റെ ആദ്യ കമന്റ്.

പ്രിയ സുഹൃത്തേ, ഒരു ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത ഒരു ഗവൺമന്റ്‌ എന്തിനാണ്‌ നമുക്ക്‌. താങ്കളെ പോലുള്ള ഒരാളെങ്കിലുമാണ്‌ ഇത്തരം രാഷ്ട്രീയ കോമരങ്ങളെ നമ്മുടെ നാട്ടിൽ വളർത്താൻ കാരണക്കാരാകുന്നത്‌. മരണത്തെ പിടിച്ച്‌ നിർത്താൻ ഒരു സർക്കാരിനും കഴിയില്ല. പക്ഷേ ഇന്നലെ കണ്ടത്‌ മരണ വിവരമറിഞ്ഞ്‌ സ്വന്തം മകന്റെ മൃതശരീരത്തിനടുത്തേക്ക്‌ പോകാൻ കഴിയാതെ വാവിട്ട്‌ കരയുന്ന ഒരമ്മയെയാണ്. മരണവീടുകളിൽ കള്ളക്കണ്ണീരുമായി വോട്ട്ബാങ്ക്‌ കളിക്കുന്ന രാഷ്ട്രീയക്കാർക്ക്‌ ആ അമ്മയുടെ രോദനം ഒരു വേദനയാകില്ലായിരിക്കാം.

ഈ സംഭവത്തിനെ കുറിച്ച്‌ സി.ഐ.ടി.യു. നേതാവ്‌ എം.എം. ലോറൻസ്‌ പറഞ്ഞത്‌ 'കൊച്ചു മരിക്കുമെന്നറിഞ്ഞല്ല സമരം പ്രക്യാപിച്ചത്‌' എന്നായിരുന്നു.അധികാരം നൽകിയ അഹങ്കാരമാണ് ഇത്‌ പറയിക്കുന്നത്‌. ഒന്ന് മനസ്സിലാക്കുക. ഈ അധികാരം പൊതുജനം വെച്ച്‌ നീട്ടിയ ഔദാര്യമാണ്.
------------
എന്തിനാണ് നമുക്ക്‌ ഹർത്താലുകൾ... ഒരു വെറും അവധി ദിനമായി അധപതിച്ച്‌ പോയ ഈ ഹർത്താൽ നമുക്ക്‌ വിനയാണെന്ന് തിരിച്ചറിയുന്നതെന്നാണ്‌. ഇതിനെതിരെ ശബ്ദിക്കാൻ ജനങ്ങൾ തന്നെ ഇറങ്ങി വരേണ്ടിയിരിക്കുന്നു. ഈ അമ്മയുടെ വേദന ഓരോ കേരളീയനും പാഠമാകട്ടേ.

sajan jcb said...

എന്റെ കമന്റിലെ പരിഹാസം കാണാതെ പോയവര്‍ക്കായി... ബാക്കി ഭാഗം
ഈ പൊല്ലാപ്പുകള്‍ക്കിടയിലും മുഖ്യമന്ത്രി ആവശ്യമായ സഹായം ചെയ്തു കൊടുത്തു എന്നാണ് വാര്‍ത്തയില്‍ കേട്ടത്. അത്രയെങ്കിലും ചെയ്തല്ലോ എന്ന ആശ്വാസം.

ജിവി said...

ആ അമ്മയുടെ ദുഖം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു.

പക്ഷെ, എന്താണ് സംഭവിച്ചത്? മകന്‍ മരിച്ചു കിടക്കുന്നിടത്ത് ഉദ്ദേശിച്ച സമയത്ത് എത്തിച്ചേരാന്‍ ആ അമ്മക്ക് കഴിഞ്ഞില്ല.

പല നിര്‍ണ്ണായക ഘട്ടങ്ങളിലും എത്തേണ്ടിടത്ത് ക്രുത്യസമയത്ത് എത്താന്‍ പറ്റാത്ത അനുഭവം നമ്മള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിട്ടില്ലേ? ബന്ദും ഹര്‍ത്താലും ഒന്നും ഇല്ലാത്ത ദിവസങ്ങളിലും. മറ്റ് പല കാരണങ്ങള്‍ കോണ്ട്.

ഇവിടെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ആയിപ്പോയി ഈ ദുരനുഭവത്തിനു കാരണം.

എന്തായാലും മാധ്യമങ്ങള്ക്ക് അതു റിപ്പോര്ട്ട് ചെയ്യാന് കഴിഞ്ഞിട്ടുണ്ട്. സര്ക്കാരിന്റെ ശ്രദ്ധയില്പ്പെട്ടയുടന് വേണ്ട നടപടികള് ഊണ്ടായിട്ടുണ്ട്.

നിങ്ങള് വലതന്മാരുടെ ഒരു സ്ഥിരം വാചകം കടമെടുത്തോട്ടെ,

രാഷ്ട്രീയ മൈലേജിനായി ഒരമ്മയുടെ ദുഖത്തെ തെരുവില് വലിച്ചിഴക്കല്ലേ....

പണിമുടക്കുകളെ മൊത്തത്തില്‍ എതിര്‍ക്കേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാം.

ഏതെങ്കിലും ഒരു പ്രത്യേക പണിമുടക്കുന്നതിനെ എതിര്‍ക്കണമെങ്കില്‍ അതുമാവാം.

അത് ആ രീതിയില്‍ ആശയപരമായി വേണം.

അല്ലാതെ, നാലാംകിട സിനിമകളിലേതുപോലെ കുറെ ശുദ്ധമനസ്സുകളില്‍ സെന്റിമെന്റ്സ് വര്‍കൌട്ട് നടത്തിയിട്ടല്ല.

ലോകത്ത് ഒരുപാട് ഒരുപാട് അമ്മമാരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ ഒരുപാട് പണിമുടക്കുകള്‍ നടന്നിട്ടുണ്ട് എന്നും ഓര്‍മ്മിപ്പിക്കട്ടെ.

febinjoy said...

enthokke thanne aayalum.... hartal/bandh/pani mudakku ithilethu perittu vilichaalum,athine anukoolikkunnavar onnnu manassilakkuka.. ithokke kondu nammal enthu nedi??? arajakatham kodi kuthi vaazhunna sthalam ennulla peru... athinappuram enthenkilum undo? dhairyam aayi aarum keralathil muthal mudakkan varilla.... athrem saadhichu... athu kondu nammude kure kazhivulla sahodarangal... maru naadukalil joli thedi poyi... thottu ayal samstanangale onnu kannu thurannu nokku... avideyum aalukalkku preshnangal undu.. sarkarukal athu pariharikkunnum undu... avide onnum ithrem pani mudakkukal illa... oro harthalum enne ormippikkunnathu... election samayathu pattiya oru mandatharam kerala janatha thiruthuvan sramikkunnu ennaanu.. hartalukal mikavaarum sarkarinte nayangalkku ethiraayirikkum.... kazhivullavare thiranjeduthirunnenkil ee gati varillarunnallo.. athenganaa... kazhivollorellam pande keralam vittu poyi kaanum... baaki vanna kore paniyillatha, pani edukkan manasillathavaralle electionu nikoo.....

മേരിക്കുട്ടി(Marykutty) said...

എല്ലാവരുടെയും വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..
ബന്ദിനും ഹര്‍ത്താലിനും വ്യക്തിപരമായി എതിരാണ് ഞാന്‍.അത് മൌലികമായ അവകാശങ്ങളിന്‍്
മേലുള്ള കൈ കടത്തല്ലാണ് എന്നാണ് എന്റെ അഭിപ്രായം. എത്രത്തോളം ശരിയാണെന്നറിയില്ല.നോക്ക് കൂലി, വെള്ളം കുടി കാശ്, ഇതൊക്കെ കേരളത്തെ മുന്നോട്ടല്ല പിന്നോട്ടാണ് നയിക്കുന്നതെന്നും അഭിപ്രായമുണ്ട്. കോണ്ഗ്രസ്, കമ്മ്യൂണിസ്റ്റ് എന്നൊന്നും വ്യത്യാസമില്ല, രാഷ്ട്രീയക്കാര്‍ ഒരുവിധം എല്ലാവരും അഴിമതിക്കാരാണെന്നും അഭിപ്രായമുണ്ട്.