Monday, June 30, 2008
ഓര്‍മ്മകകളോടികളിക്കുവാനെത്തുന്നു..
എന്റെയൊക്കെ ചെറുപ്പത്തിലുണ്ടല്ലോ" എല്ലാ വീട്ടിലും ഒരു വട്ടമെങ്കിലും ഈ പല്ലവി മുഴങ്ങിയിട്ടുണ്ടാവും.
എന്റെ ചെറുപ്പം, ഇപ്പോഴത്തെ കുട്ടികളുടേതു പോലെ വര്‍ണശബളമായിരുന്നില്ല...ഇന്നലെ ചേച്ചിയുടെ മോള്‍ക്കു വേണ്ടി റിമോട്ട് വച്ച കാറും, മോനു വേണ്ടി വീഡിയോ ഗയിമും വാങ്ങി.എന്റെ കുട്ടിക്കാലത്ത്, എനിക്കാകെ ഉണ്ടായിരുന്നതായോര്‍മ്മയുള്ള കളിപ്പാട്ടം, ഒരു പച്ച തത്തമ്മയും, പിന്നെ ഒരു മൗത്ത് ഓര്‍ഗനുമാണു. മൗത്ത് ഓര്‍ഗന്‍, അപ്പുറത്തെ വീട്ടിലെ ജോസുമോന്‍ കട്ടെടുത്തു. ഞാന്‍ അതും ചോദിച്ചു അവന്റെ പുറകെ കുറെ നടന്നു.ദുഷ്ടന്‍ തന്നില്ല..
പള്ളിവക സ്കൂളിലായിരുന്നു ഒന്നു മുതല്‍ നാലു വരെ പഠിച്ചിരുന്നത്. അച്ചാച്ചന്‍ പള്ളിയിലെ കൈക്കാരനായിരുന്നതു കൊണ്ടു, ടീച്ചര്‍മാരുടെയടുത്തുനിന്നു നല്ല പരിഗണന കിട്ടിയിരുന്നു...പിന്നെ, എന്റെ ചേച്ചിയും അവിടെത്തന്നെയാണു പഠിച്ചിരുന്നതു..അതുകൊണ്ടൊക്കെ, ടീച്ചര്‍മാര്‍ക്കു ഒരു പ്രത്യേക വാത്സല്യം എന്നൊടുണ്ടായിരുന്നു.പിന്നെ, ഞാന്‍ തീരെ ചെറിയ കുട്ടിയുമായിരുന്നു അന്നൊക്കെ..(ഇപ്പോ, ഒരു കുട്ടകം ലുക്കുണ്ട്!)
ഒരു ദിവസം വൈകിട്ടു ഞാന്‍ വീട്ടില്‍ ചെന്നതു, നെറ്റിയില്‍ നല്ല ആഴത്തില്‍ ഒരു മുറിവും കൊണ്ടാണു."തുമ്പി എന്നെ വരാന്തേന്നു തല്ലിയിട്ടമ്മച്ചീ.." എന്നു പറഞ്ഞുകൊടുക്കാനും മറന്നില്ല.തുമ്പി, എന്റെ താഴെയുള്ള ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണു..മഹാ വികൃതിയും.എന്തായലും, ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, നാളെയാവട്ടെ സ്കൂള്‍ വരെ വരാം എന്നു അച്ചാച്ചനും ചേച്ചിയും കൂടെ തീരുമാനിച്ചു(ചേച്ചിക്കു എന്നേക്കാള്‍ 8 വയസ്സു മൂപ്പുണ്ടു). അങ്ങനെ, രാവിലെ തന്നെ ഹെഡ്മിസ്റ്റ്രസ്സ് ആനന്ദവല്ലി ടീച്ചറിന്റെ മുന്നില്‍ അവരു രണ്ടാളും പിന്നെ ഞാനും എത്തി.ടീച്ചര്‍ ഞങ്ങളുടെ അയല്‍ വാസി കൂടിയാണു.അച്ചാച്ചന്‍ ടീച്ചറിനോട് കാര്യമെല്ലാം പറഞ്ഞു.ഇനി കുട്ടികള്‍ കളിക്കുമ്പോള്‍ ഒന്നു കൂടി സൂക്ഷിക്കണം, കൊച്ചു കുട്ടികളല്ലെ എന്നൊക്കെ.എല്ലാം കഴിഞ്ഞപ്പൊള്‍ ടീച്ചര്‍ പറഞ്ഞു: എന്റെ ബേബിച്ചാ, ബേബിച്ചന്റെ മകളായതു കൊണ്ടാ ഞാന്‍ ഇവളെ ഒന്നും ചെയ്യാതിരുന്നതു.ആ തുമ്പിയുടെ വീട്ടില്‍ നിന്നു എന്നെ കാണാനാളു വന്നിരുന്നു.അവന്റെ കൈ ഒടിഞ്ഞിട്ടുണ്ടു.ഇവളു ചവിട്ടി താഴെയിട്ടതാ.അച്ചാച്ചന്‍, പിന്നീടിന്നു വരെ, ഞാന്‍ പഠിച്ച ഒരു സ്കൂളിലും വന്നിട്ടില്ല :). ഇന്നും എന്നെ ഇതും പറഞ്ഞു കളിയാക്കാറുണ്ട് ചേച്ചിയും അമ്മച്ചിയും...
എല്ലാ കൃസ്തീയ കുട്ടികളേയും പോലെ, ഞാനും, മുടങ്ങാതെ വേദപാഠം പഠിക്കാന്‍ പോയിരുന്നു.അറ്റന്‍ഡന്‍സിനും, ക്ലാസ്സില്‍ ഫസ്റ്റിനും, പിന്നെ വര്‍ഷാവസാനം നടക്കുന്ന മിട്ടായി പെറുക്കല്‍, ഓട്ടം, ചാട്ടം, കസേരകളി, പ്രസംഗം, ഇതിനെല്ലാം സമ്മാനം കിട്ടും.സോപ്പ് പെട്ടി, ഗ്ലാസ്, ഇതൊക്കെയാണു സമ്മാനം.ചേച്ചിയും ഞാനും വേദപാഠം പഠിക്കുന്നതു കൊണ്ടു, രണ്ടാള്‍ക്കും കൂടെ ഒത്തിരി സമ്മാനം കിട്ടും.വാര്‍ഷികത്തിന്റെ അന്നാണു സമ്മാനം കൊടുക്കുക.അമ്മച്ചിയും അച്ചാച്ചനും ഒക്കെ വരും വാര്‍ഷികം കാണാന്‍.കൈ നിറയെ സമ്മാനവുമായാണു എല്ലാരും കൂടെ തിരിച്ചു പോവുക.ഒത്തിരി രാത്രിയായിട്ടുണ്ടാവുമപ്പോള്‍.അടുത്ത വീട്ടില്‍ നിന്നുമൊക്കെ ആളുകള്‍ വന്നിട്ടുണ്ടാവും.എല്ലാരും കൂടെ സംസാരിച്ചു, ചിരിച്ചു കളിച്ചു തിരിച്ചു പോകും.ആ കാലമൊക്കെ എത്ര രസമായിരുന്നു!
വേദപാഠം ഒന്നാം ക്ലാസില്‍,പള്ളിയിലെ കപ്യാറായിരുന്നു വേദപാദ സാര്‍. കപ്യാരും, അച്ചാച്ചനും നല്ല കൂട്ടുകാരാണെന്നു മാത്രമല്ല, കപ്യാര്‍ സാറിന്റെ മകളാണു എന്റെ തലതൊട്ടമ്മ...അതു കൊണ്ടു, ഞാനെന്തു കുരുത്തക്കേടു കാണിച്ചാലും അതപ്പോ വീട്ടിലെത്തും..എന്നാലും, പള്ളിയില്‍ വിശുദ്ധ കുര്‍ബാന തയ്യാറാക്കാന്‍ ഉപയൊഗിക്കുന്ന വലിയ ഓസ്തി മുറിച്ചതില്‍ ബാക്കി വരുന്ന കുഞ്ഞു കഷ്ണങ്ങള്‍(ഓസ്തിപ്പൊടി) പൊതിഞ്ഞു വച്ച്, എല്ലാ ആഴ്ചയും തരുമായിരുന്നു സാര്‍. ഒത്തിരി കഥയൊക്കെ പറഞ്ഞു തരും ക്ലാസ് എടുക്കുമ്പൊള്‍.പക്ഷേ, എല്ലാ കൊല്ലവും, ഒരേ കഥ തന്നെയായിരിക്കും പറയുക.അതു കൊണ്ടു, ഞാന്‍ വീട്ടില്‍ ചെന്നു കഥ പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും, ചേച്ചി ബാക്കി പറയും.ഒന്നാം ക്ലാസിലെ വേദപാഠ പരീക്ഷ, ഓറല്‍ ആണു. ഒന്നാം ക്ലാസിലെ കുട്ടികളല്ലേ, ചെറിയ ചോദ്യം ഒക്കെയേ സാറു ചോദിക്കൂ. എന്നോടു, ആദ്യത്തെ ചോദ്യം : ആരാണു നമ്മുടെ പിതാവു? ഹിത്രേയുള്ളൊ! ദാ പിടിച്ചോന്ന മട്ടില്‍ ഞാന്‍ ഒട്ടും മടിക്കാതെ ഉത്തരം പറഞ്ഞു: അച്ചാച്ചന്‍! (ശരിയുത്തരം: ദൈവം നമ്മുടെ പിതാവ്).
ഇതൊക്കെ അമ്മച്ചിയും ചേച്ചിയും പറഞ്ഞുള്ള ഓര്‍മ്മകളാണു.എന്നാലും, നമ്മുടെ കുസൃതികള്‍ ഒക്കെ ഇങ്ങനെ പറയുന്നതു കേള്‍ക്കാന്‍ നല്ല സുഖമല്ലേ..
Subscribe to:
Post Comments (Atom)
12 comments:
കുട്ടിക്കാലത്തിലെ കുസൃതികള്‍ എത്ര പറഞ്ഞാലാണു തീരുക.....നല്ല രസായി തനെ പറഞ്ഞിരിക്കണു...ഇനിയും പോരട്ടെ കുട്ടിക്കാലത്തെ വീരകൃത്യങ്ങള്‍...:)
ഒരു വട്ടം കൂടിയാ ഓ...
നന്നായിട്ടോ....
നന്നായിട്ടുണ്ട്,,, ഓര്‍മകള്‍ക്ക് പുതുമഴയുടെ തുടിപ്പും പ്രസരിപ്പും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ...
[pl remov wd veri..]
കുട്ടികാലത്തെ ഓര്‍മ്മകളുടെ മധുരം എന്നും
നമ്മില്‍ ഉണ്ടാകും.
ഒരു നിഷ്കളങ്കതയുള്ള ശൈലി, നന്നായിരിക്കുന്നു
ശരിയാണ്. ബാല്യത്തിലെ ഓര്‍മ്മകള്‍ക്ക് ഒരു സുഖമുണ്ട്... മാധുര്യമുള്ള, ചെറിയ നോവുള്ള ഒരു സുഖം.
ഓര്‍മ്മക്കുറിപ്പ് നന്നായി.
“ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം” അല്ലേ?
:)
മേനിവെളുത്തിരു വല്യാടിനെ ഇവിടെ കണ്ടതില്‍ സന്തോഷം.........,കുട്ടിക്കാലത്തെ ഓര്‍മ്മകളും വേദനകളും ആരും മറക്കാറില്ല,നല്ല ശൈലി,,,,,,,വീണ്ടും വരാം
nice style of narration.... keep posting more.. :)
കുട്ടിക്കാലം.
തെച്ചിപ്പഴവും കണ്ണുനീര്‍ത്തുള്ളിയും തേടി കാട്ടുവഴികള്‍ അലഞ്ഞതും
പുഴയുടെ തണുപ്പില്‍ ചങ്ങാടം കെട്ടി തിമിര്‍ത്തു മറിഞ്ഞതും
ക്ലാസിന്റെ ജനാല വഴി ചാടി, സ്കൂള്‍ വളപ്പിലെ തെങ്ങിന്‍ തോപ്പില്‍ ഏറുപന്ത് കളിച്ചതും.
മൊട്ടക്കുന്നിന്റെ മുകളില്‍ മലര്‍ന്നു കിടന്ന ആകാശം കണ്ടതും.
വേദ പാഠ ക്ലാസില്‍ പോകാതെ പള്ളിക്ക് അടുത്തുള്ള വീട്ടില്‍ രാമായണം സീരിയല് കാണാന്‍ കയറുന്നതും
ഓര്‍മ്മപ്പെടുത്തിയതിന് നന്ദി !
റോസ്: :))
നജീബ്: നന്ദി
മിന്നാമിനുങ്ങ്: ഓര്‍മകള്‍ എന്നും അങ്ങനെയല്ലേ..തിരിച്ചു കിട്ടാന്‍ കൊതിക്കുന്ന കാലവും..
നിഗൂഢഭൂമി : വേരിഫിക്കേഷന്‍ മാറ്റി ..
അനൂപ്: :)) എന്നും ഉണ്ടാവണം..
Sharu : നന്ദി..
നന്ദി ശ്രീ..
സപ്ന: :)) വരണം...
തഥാഗതന്‍ :കമന്റ് കവിത പോലെ...
enikku idhhu ishtappettu. Kollaam
Post a Comment