Thursday, August 28, 2008
നല്ല ഒരു ദിവസം!
ഇന്നലെ ഓഫീസില്‍ എത്തിയത് വളരെ "നേരത്തെയാണ്"...11.30 യ്ക്ക്!. കുറുറു ന്റെ ഓഫീസ് വരെ പോകണമായിരുന്നു.കുറുറു കൊറിയയ്ക്ക് പോയി. ഇനി മാസം മൂന്ന് കഴിയും എത്താന്‍. അതുവരെ ഞാനും എന്റെ പുസ്തകങ്ങളും മാത്രം ശരണം... ക്രോസ്സ് വേഡില്് കുറച്ചു ഡിസ്കൌണ്ട് ഉണ്ടെന്നു കേട്ടു..ഒന്നു പോയി നോക്കണം.
രാവിലെ ബസ്സ് പിടിച്ചു വീട്ടില്‍ നിന്നു കുറുറു ന്റെ ഓഫീസില്‍ എത്തി, കുറച്ചു കശുവണ്ടി പിന്നെ ഹല്ദിരാമിന്റ്റെ മിക്സ്ചര്് ഒക്കെ ഒരാളിന്റെ കയ്യില്‍ ഏല്പിച്ചു. ആ പുള്ളി ഇന്നു കൊറിയയ്ക്ക് പോകുവാണ്.
ബാഗ്മനെ ടെക് പാര്കില് നിന്നു ഇറങ്ങിയപ്പോള്‍ 10.30 .പിന്നെ വേറെ ഒന്നും നോക്കിയില്ല. അവിടെ നിന്നു റിട്ടേണ്‍ പോകുവായിരുന്ന ഒരു ഓട്ടോ വിളിച്ചു, HAL വരെ പോയി...ഓട്ടോ യില്‍ നിന്നു ചാടി ഇറങ്ങി ബസില്‍ ഓടിക്കേറി നേരേ ഓഫീസിലേയ്ക്ക്...
ഓഫീസില്‍ എത്തി ബാഗ് തുറന്നപ്പോളാണറിയുന്നത് , എന്റെ ക്യാപ് മിസ്സിംഗ് ആണ്. കഴിഞ്ഞ തവണ കൊറിയയില്‍് നിന്നു വന്നപ്പോള്‍ കുറുറു കൊണ്ടു തന്ന ക്യാപ്...നല്ല കോട്ടണ്‍ ആണ്..ക്രീം കളര്‍്. രാവിലെ നല്ല വെയില് ഉണ്ടായിരുന്നത് കൊണ്ടു ബാഗ്മാനെയുടെ ഉള്ളില്‍ വച്ചു ക്യാപ് തലയില്‍ വച്ചതാണ്...ഓട്ടോയില്‍ നിന്നു ധ്രൃതിയില് ഇറങ്ങിയപ്പോള്‍ മടിയില്‍ നിന്നു താഴെ വീണതാവും...സമാധാനിക്കാന്‍ ശ്രമിച്ചിട്ട് പറ്റിയില്ല...ക്യാപിന്റെ ഭംഗി, വില , ഒന്നുമല്ല എന്നെ വിഷമിപ്പിച്ചത്, അത്രയും ദൂരത്തു നിന്നു കുറുറു എനിക്ക് വേണ്ടി സമയം ചിലവാക്കി വാങ്ങിയതാണ്.അത് എന്റെ ഒറ്റ നിമിഷത്തെ അശ്രദ്ധ കൊണ്ടു പോയി.
വൈകുന്നേരം 7 മണിയായി ഇറങ്ങാന്‍. HAL വരെ ബസിനു പോയി. അവിടെ ഇറങ്ങിയപ്പോള്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഉണ്ട്. വെറുതെ പോയി നോക്കി. രാവിലത്തെ അതെ ഓട്ടോക്കാരന്, അതാ ഒരു ഓട്ടം പോകാന്‍ തുടങ്ങുന്നു! ഞാന്‍ പറന്നെത്തി, അയാളുടെ അടുത്ത്...അയാള്‍ ആ ക്യാപ് ഭദ്രമായി സീറ്റിനു പുറകില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു! നല്ല മനുഷ്യന്! രാവിലെ 30 രൂപ കൊടുത്തെങ്കിലെന്താ ക്യാപ് കിട്ടിയല്ലോ! നല്ല ദിവസം...എനിക്കൊരു പാട്ടു പാടാന്‍ തോന്നിപ്പോയി..തീര്‍ന്നില്ല..ആ ഓട്ടോക്കാരന്, ബെമല്‍ എന്ന് വിളിച്ചു പറഞ്ഞു ആളെ കേറ്റുന്നുണ്ടായിരുന്നു- ഷെയര്‍ ഓട്ടോ! ഞാനും കയറി. 5 രൂപ കൊടുത്തു ബെമല്‍ വരെ എത്തി..എത്തിയതും ബസ്സ് കിട്ടി..ബസ്സ് ഡ്രൈവര്‍ എനിക്ക് എന്റെ വീടിന്റെ തൊട്ടടുത്ത് ബസ്സ് നിര്‍ത്തി തന്നു.....
ലോട്ടറി എടുത്തിരുന്നെങ്കില്‍ അടിച്ചേനെ എന്ന് തോന്നിപോയി. അത്ര നല്ല ദിവസം!
Wednesday, August 20, 2008
വി എസ് സര്‍ക്കാര്‍ വാഴ്ക,വാഴ്ക,വാഴ്ക!

ട്രെയിനുകള്‍ പോലും തടയുന്ന പണിമുടക്ക്..അത് കണ്ടില്ല കേട്ടില്ല്ല എന്ന് വയ്ക്കാന്‍ ഭരണപക്ഷത്തിന്റെ ഒത്താശയും.
ബഹുമാനപ്പെട്ട കേരള ഹൈ കോടതി, ഈ പണിമുടക്ക് കാണുമെന്നും, എന്തെങ്കിലും തീരുമാനം കൈക്കൊള്ളുമെന്നും ആശിക്കുന്നു...
Wednesday, August 13, 2008
ഇനിയും വടി കൊടുക്കല്ലേ...
സഭാ വിശ്വാസികളെ മൊത്തം വിഷമത്തിലാഴ്തുന്ന സംഭവങ്ങള്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് സംബന്ധിച്ചുളള സത്യം ഇനിയും പുറത്തു വന്നിട്ടില്ല. അതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടുമില്ല. അതിനിടയിലാണ് വേറെ ഒരു സിസ്റ്റര്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്.
ആത്മഹത്യ പാപമാണ് എന്നാണു സഭ പഠിപ്പിക്കുന്നത്. ആ സഭയില്‍, ആ സഭയുടെ ശിരസ്സിനെ മണവാളനായി കാണുന്ന ഒരു അന്തേവാസിനി, ആത്മഹത്യ ചെയ്യണമെങ്കില്‍, എത്രമാത്രം ആത്മ സന്ഘര്ഷണങളിലൂടെ കടന്നു പോയിട്ടുണ്ടാവും ആ കുട്ടി! സത്യം എന്താണെന്നു എനിക്കറിയില്ല. സംഭവത്തെ പെരുപ്പിച്ചു കാട്ടുന്ന മാധ്യമങ്ങള്‍ക്കും അറിവുണ്ടാക്കാന്‍ സാധ്യതയില്ല.
സങ്കടം കൊണ്ടാണ് എങ്ങനെ ഒരു ബ്ലോഗ് എഴുതി പോകുന്നത്. തെറ്റാണെങ്കില്‍, ദൈവമേ നീ പൊറുക്കണേ.
എന്റെ പൊന്നു കത്തോലിക്കാ സഭേ, സഭയില്‍ ആളുകള്‍ ഇല്ലാഞ്ഞിട്ടാണോ, ദൈവ വിളി ഇല്ലാത്തവരെ ചാക്കിട്ടു പിടിക്കാന്‍ നടക്കുന്നത്? സഭ അന്യം നില്ക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? മഹത്തായ റോമാ സാമ്രാജ്യത്തിന്റെ വെല്ലു വിളികളെ അതിജീവിച്ച സഭ, മൂന്ന് മാര്‍പ്പാപ്പമാര്‍ വരെ ഒരേ സമയം ഉണ്ടായിരുന്ന തരത്തിലുള്ള അന്ത:ഛിദ്രങ്ങളെ അതി ജീവിച്ച സഭ- ആ സഭ അന്യം നില്ക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ??
വേണ്ടത്ര ദൈവ വിളി ഇല്ലാത്തതു എന്നു പറഞ്ഞതു: ദൈവ വിളിയുള്ള ഒരു വ്യക്തിക്കും പ്രലോഭനത്തിന് അടിപെടാന്‍ പറ്റില്ല.കാരണം, ദൈവ വിളി എന്നത് കാലണയ്ക്കു പീടികയില്‍ വില്ക്കാന് വച്ചിരിക്കുന്ന ചരക്കല്ല...മക്കളും സ്വത്തും എല്ലാം നഷ്ടപ്പെട്ട്, ആരിലും അറപ്പ് ജനിപ്പിക്കുന്ന ദീനം വന്ന സമയത്തും ജോബിനെ താങ്ങി നിര്‍ത്തിയ സത്യം- അതാണ് ദൈവ വിളി. കൂര്‍ത്ത കല്ലുകള്‍ ദേഹത്ത് പതിക്കുമ്പോഴും സ്തെഫാനോസിനു ധൈര്യം പകര്‍ന്നു കൊടുത്ത സത്യം- അതാണ് ദൈവ വിളി. ഓരോ ചെറിയ കാര്യം, ഓരോ ദുഖവും, ഓരോ വേദനയും, ദൈവമേ നിനക്കു വേണ്ടി എന്ന് പറഞ്ഞു ഏറ്റെടുക്കാന്‍ കൊച്ചു ത്രേസ്യയ്ക്ക് തോന്നിച്ച നിത്യ സത്യം- അതാണ് ദൈവ വിളി.
എന്റെ കണ്ണ് കൊണ്ടു ഞാന്‍ കണ്ടിട്ടുണ്ട്, ഒരു വൈദികന് മൂലം കളിചിരി നിര്‍ത്തി വച്ച ജിഷയെ. എന്റെ പ്രിഡിഗ്രി ക്ലാസ്സില്‍ ഏറ്റവും ബഹളം ഉണ്ടാക്കിയിരുന്ന സുന്ദരിക്കുട്ടി. പെട്ടന്നൊരു ദിവസം മുതല്‍ ജിഷ കളിയും ചിരിയും എല്ലാം നിര്‍ത്തി. ആരോടും മിണ്ടാതെയായി. ക്ലാസ്സ് കട്ട് ചെയ്തു കോളേജ് ചാപലില്് പോയിരുന്ന ജിഷയെ സിസ്റ്റര്‍ കയ്യോടെ പിടികൂടുകയും ചെയ്തു. ആയിടയ്ക്ക്, ഞങ്ങളുടെ പള്ളി സെമിനാരിയില്‍ ഒരച്ചന് ആത്മഹത്യ ചെയ്തിരുന്നു- ആത്മഹത്യ അല്ല തല്ലി കൊന്നു കെട്ടി തൂക്കിയതാണെന്നൊക്കെ പറയുന്നണ്ടായിരുന്നു. എന്റെ ക്ലാസിലെ വേറെ ഒരു കുട്ടിയാണ് പറഞ്ഞതു, ആ സംഭവത്തിനുശേഷമാണ് ജിഷ ഇങ്ങനെ എന്ന്. അതിന്റെ ഡീറ്റയില്്സ് ഒന്നും അന്വേഷിക്കാന്‍ പോയില്ല ഞങ്ങള്‍. കാരണം, ജിഷയ്ക്ക് വന്ന മാറ്റം അത്ര കഷ്ടമായിരുന്നു.പ്രിഡിഗ്രി കഴിഞ്ഞു ജിഷ മംഗലാപുരത്തു BDSനു ചേര്‍ന്നു. അവിടെ അതി കഠിനമായ റാഗിങ്ങ് ആണെന്നും കേട്ടു. പക്ഷെ, ആദ്യത്തെ ലീവിനു ജിഷ മാത്രം നാട്ടില്‍ വന്നില്ല.
പത്താം ക്ലാസ്സില്‍ പഠിക്കുന്ന എന്നോട്, ഞങ്ങളുടെ സിസ്റ്റര്‍ പറഞ്ഞിരുന്നു- നീ ഞങ്ങളുടെ കൂടെ പോരൂ, നിന്നെ ഡോക്ടര്ആക്കാം എന്ന്. ഇതാണ് ചൂണ്ട. ഇങ്ങനെ ചൂണ്ടയിടേണ്ട ആവശ്യം എന്താണ്? ദൈവവിളിയുള്ളവര്‍ സ്വമേധയാ വന്നു കൊള്ളില്ലേ? എന്റെ ക്ലാസിലെ ബീന അങ്ങനെ മഠത്തില്‍ ചേര്‍ന്നതാണ്. നാല് പെണ്മക്കള് ഉള്ള വീട്ടിലെ രണ്ടാമത്തെ കുട്ടി...സുന്ദരി. പാവപ്പെട്ട വീട്ടിലെ ആയതു കൊണ്ടാണ് ബീന മഠത്തില്‍ ചേരാന്‍ പോകുന്നത് എന്ന് ബാക്കിയുള്ള കുട്ടികള്‍ പറഞ്ഞറിഞ്ഞു.
വേറെ ചില കഥാപാത്രങ്ങള്‍ ഉണ്ട്: സെമിനാരി കഥാപാത്രങ്ങള്‍. നല്ല ഇഗ്ലിഷ് പഠിക്കാന്‍, നല്ല വിദ്യഭ്യാസം കിട്ടാന്‍ സെമിനാരിയില്‍ ചേരുന്നവര്‍. ഡിഗ്രി കഴിയുന്നതോടെ ചാടി പോരും ഇക്കൂട്ടര്‍. പാതി പട്ടക്കാരന്‍ എന്ന് വിളിച്ചു കളിയാക്കാറുണ്ട്. അവിടെയും, ആണ്‍കുട്ടികള്‍ മാത്രമാണ് ഇങ്ങനെ സഭയെ കളിപ്പികുന്നത്.
കള്ള നാണയങ്ങള്‍ക്ക് സഭ എന്തിന് അവസരം കൊടുക്കണം? വിശുദ്ധ പൗലോസ് ശ്ലീഹാ പറഞ്ഞതെന്താണ്? ക്രിസ്തുവിനു വേണ്ടി, ഒരുവന് അല്ലെങ്കില്‍ ഒരുവള്‍ ബ്രഹ്മചര്യം പാലിക്കുന്നതില്‍ കുഴപ്പമില്ല, പക്ഷെ അതില്‍ ഉറച്ചു നില്ക്കാന് കഴിയുന്നില്ലെന്കില്്, മറ്റുള്ളവര്‍ക്ക് കൂടെ ഇടര്്ച്ചയുണ്ടാക്കരുത്, കുടുംബ ജീവിതം നയിക്കാം എന്നാണ്.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ്, തിരഞ്ഞെടുപ്പ് സമയത്തു, അച്ചന്മാര് തന്നെ വിശ്വാസികളെ ഇടതിന് വേണ്ടി വോട്ട് ചെയ്യാന്‍ ഉത്ബോധിപ്പിച്ചിരുന്നു. ആലപ്പുഴയില്‍,വി എം സുധീരന് എന്ന ആദര്‍്ശ നേതാവിനെ അട്ടിമറിക്കാന്‍ ലാറ്റിന്‍ കത്തോലിക് അസോസിയേഷനും കൂട്ട് നിന്നു...എല്ലാത്തിനും, ഇപ്പോള്‍ ആവശ്യത്തിനു കിട്ടുന്നുണ്ടല്ലോ അല്ലെ? വടി കൊടുത്തു അടിയല്ല, മുട്ടന്‍ അടി മേടിച്ചു.
ഇനി സ്വന്തം കയ്യില്‍ നിന്നു വേറെ വടി കൂടെ കൊടുക്കാതെ. നിര്‍ബന്ധിച്ചു സോപ്പിട്ടും മഠത്തിലേയ്ക്ക് ആളെ എടുക്കുന്ന പതിവു ഇനിയെന്കിലും നിര്‍ത്തികൂടെ. കണ്ണില്‍ കണ്ട വനിതാ കമ്മീഷന് ഉം, പിന്നെ വഴിയേ പോകുന്നവര്‍ക്കെല്ലാം കേറി മേയാന്‍ ഉള്ളതല്ല തിരു സഭ എന്ന് ഇനിയെന്കിലും ആള്‍ക്കാര്‍ക്ക് ബോധ്യം വരുത്തു. സഭ എന്നാല്‍ വിശ്വാസിക്ക് ജീവശ്വാസം ആണ്. ആ സഭയെ തോന്നുന്നവ്നെല്ലാം കേറി കല്ലെറിയുമ്പോള്‍ സന്കടമുണ്ട്. ഇന്നലെ പെയ്ത മഴയില്‍ കുരുത്ത പ്രസ്ഥാനത്തിലെ ആളുകള്‍ക്ക് നാക്കിന്നെല്ലില്ലാതെ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടായി പാടാന്‍ തോന്നുന്നെന്കില്‍, അത് സഭയുടെ നെഞ്ചത്ത് വേണ്ട! അങ്ങ് റഷ്യായിലോ, അല്ലെങ്കില്‍ ചൈനയിലോ പോയിട്ട് മതി!
Sunday, August 10, 2008
അഭിനവിനു അഭിനന്ദനങ്ങള്‍
വ്യക്തിഗതമായ ആദ്യ സ്വര്‍ണം...28 വര്‍ഷങ്ങള്‍ക്കു ശേഷം..
അഭിനവ്, നന്ദി, ഒരായിരം നന്ദി...
അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോയി അഭിനന്ദനം അറിയിക്കാം..
ബ്ലോഗ് അഡ്രസ്സ് ഇതാ:
http://abhinavbindra.blogspot.com/