Tuesday, May 26, 2009

മനോരമ ലേഖനത്തില്‍ തെറ്റോ?

മനോരമയില്‍ ഈയിടെയായി കുറെയേറെ തെറ്റുകള്‍ കടന്നു കൂടുന്നോ എന്നൊരു സംശയം.

മനോരമ വീക്കിലി യില്‍ കോപ്പിയടിക്കാര്‍ കൂടുന്നു. പണ്ട്, സിഡ്നി ഷെല്‍ഡന്‍ ന്റെ "if tomorrow comes " നെ അതേപടി മലയാളീകരിച്ചു ഒരു നോവല്‍ ഉണ്ടാക്കി മനോരമ വീക്കിലി യില്‍ പ്രസ്സിദ്ധീകരിച്ചു. ഇപ്പോള്‍, പുതിയ നോവലില്‍ ഡാവിഞ്ചി കോഡിനെ മലയാളീകരിക്കുന്നു.

കുറച്ചു നാള്‍ മുന്നേ, outskirts എന്നതിന് പുറം പാവാടകള്‍ എന്ന വിവര്‍ത്തനം കണ്ടു- അങ്ങനെ ഒരു വാക്ക് ആദ്യമായാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു വാക്കുണ്ടോ ആവോ. കാണുമായിരിക്കും!

ഇന്ന്, ഓണ്‍‌ലൈന്‍ ല് കയറി "റോസപൂവിനു എത്ര അര്‍ഥങ്ങള്‍" എന്ന ഒരു ലേഖനം(http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=0&programId=1073774994&BV_ID=@@@&contentId=2248569&contentType=EDITORIAL&articleType=Malayalam%20News) വായിച്ചപ്പോള്‍ അതില്‍ ലേഖകന്‍ അവസാനം ഒരു വിശ്വ പ്രസിദ്ധമായ വരി ഉദ്ധരിച്ചിട്ടുണ്ട്- എന്നിട്ട് പറയുന്നു അതി ക്രിസ്ടീന റോസെട്ടി എഴുതിയതാണെന്ന്.

ഞാന്‍ കരുതിയിരുന്നത്, അത് Shakespeare ന്റെ ആണെന്നാണ്. ഉറപ്പു വരുത്താന്‍ wiki യില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു. വിക്കിക്കാര് പറയുന്നു, അത് Gertrude Stein എഴുതിയതാണെന്ന്(http://en.wikipedia.org/wiki/Rose_is_a_rose_is_a_rose_is_a_rose). ഇത്ര ഫേമസ് ആയ ഒരു ഉദ്ധരണി പ്രയോഗിക്കുമ്പോള്‍, അതിന്റെ ആധികാരികത ഒന്ന് ഉറപ്പു വരുത്തേണ്ട ചുമതല ലേഖകനില്ലെ?

എന്തിനു പറയുന്നു, വര്‍ഷങ്ങള്‍ക്കു മുന്നേ, അവരുടെ പത്രാധിപര്‍ തന്നെ ഒരു ലേഖനത്തില്‍ എഴുതിയതാണ്, നോബല്‍ പ്രൈസിന്ടെ ന്റെ ഉള്ളുകളികളെ കുറിച്ച് വിവരിക്കുന്നു ഇര്‍വിംഗ് വാല്ലസിന്റെ prizes എന്ന നോവല്‍ എന്ന്..prizes എഴുതിയത് ഇര്‍വിംഗ് വാല്ലസ് അല്ല, ഏറിക്ക് സീഗാള്‍് ആണ്. ഇനി ഇര്‍വിംഗ് വാല്ലസ് അതേ പേരില്‍, അതേ ഉള്ളടക്കത്തോട് കൂടിയ ഒരു നോവല്‍ എഴുതിയിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞു കൂടാ..

11 comments:

അരുണ്‍ കായംകുളം said...

ക്ഷമിക്കണം എന്‍റെ അറിവ് പരിമിതമാ

bright said...

outskirts എന്നാല്‍ പുറം പാവാടകള്‍....കൊള്ളാം!!
പത്രക്കാരുടെ മറ്റൊരു സൃഷ്ടിയാണ് catwalk ന്റെ മലയാളമായ 'പൂച്ചനടത്തം'.catwalk ന്റെ അര്‍ഥം A narrow, often elevated walkway, as on the sides of a bridge or in the flies above a theater stage എന്നാണ് .

'Between the devil and the deep blue sea' എന്നത് 'ചെകുത്താനും കടലിനും ഇടയില്‍' എന്നു വിവര്‍ത്തനം ചെയ്തവരാണ് നമ്മള്‍.ഇതിലെ devil നു ചെകുത്താനുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നുന്നില്ല.ഈ പ്രയോഗത്തിന്റെ അര്‍ത്ഥം ഇവിടെ..

http://en.wikipedia.org/wiki/Between_the_Devil_and_the_Deep_Blue_Sea

..::വഴിപോക്കന്‍[Vazhipokkan] said...

manoramayude aadhikarikathayil arkane athra viswasam..dinam prethi avar athe theliyiche kondirikun..!!!!

Amarghosh | വടക്കൂടന്‍ said...

പുറംപാവാടകള്‍ സ്വല്‍പം കുറച്ച് കടുത്ത് പോയി :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"കുറച്ചു നാള്‍ മുന്നേ, outskirts എന്നതിന് പുറം പാവാടകള്‍ എന്ന വിവര്‍ത്തനം കണ്ടു- അങ്ങനെ ഒരു വാക്ക് ആദ്യമായാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു വാക്കുണ്ടോ ആവോ. കാണുമായിരിക്കും!"

ഭാഷ പുരോഗതിക്കുന്നതും പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതുമൊന്നും അറിയുന്നില്ലേ മേരിക്കുട്ടീ?

`ഞാനൊരു കുപ്പ ക്കാട്ടില്‍ കയറി. അവിടെ കിടക്കുന്നതൊക്കെ പഴകി കീറിയതും ഉപയോഗിച്ചു വലിച്ചെറിഞ്ഞതുമായ നാറുന്ന വസ്തുക്കള്‍' എന്നു വിലപിച്ചിട്ടെന്താ കാര്യം മേരിക്കുട്ടീ?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:)

കല്യാണിക്കുട്ടി said...

:-)

Ifthikhar said...

haha...i liked Outskirts meaning...

Bindhu Unny said...

ഓ outskirts-ന്റെ അര്‍ത്ഥം ഇതായിരുന്നോ. എനിക്കറിയില്ലായിരുന്നു. :-‌‌)

Zebu Bull::മാണിക്കന്‍ said...

ക്രിസ്റ്റീനാ റോസറ്റിയുടെ പേരില്‍ത്തന്നെ ഒരു റോസുള്ളതുകൊണ്ടാവാം ലേഖകന്‍ അങ്ങനെ ലേഖിച്ചത് :-)

പിന്നെ ഷേക്സ്പിയര്‍ എഴുതിയത് "ഒരു പേരിലെന്തിരിക്കുന്നു?" എന്നാണ്‌: "What's in a name? That which we call a rose by any other name would smell as sweet." ലിങ്ക്
"റോസ് ഈസ് എ റോസ്..." എഴുതിയത് ഗര്‍ട്രൂഡ് സ്റ്റയിന്‍ തന്നെ.

എറിക് സെഗാലിന്റെ Prizes ഞാന്‍ വായിച്ചിട്ടില്ല. പക്ഷേ നൊബേല്‍ സമ്മാനത്തിന്റെ ഉള്ളുകള്ളികളെപ്പറ്റി ഒത്തിരി വിവരങ്ങളുള്ള The Prize എന്ന നോവല്‍ ഇര്‍‌വിങ്ങ് വാലസ് ആണെഴുതിയത്. നൊബേല്‍ സമ്മാനവിജയിയായ ആന്‍‌ഡ്രൂ ക്രയിഗ് എന്ന എഴുത്തുകാരന്‍ സമ്മാനം വാങ്ങാന്‍ സ്വീഡനിലേക്കു പോകുമ്പോഴും, അവിടെ ചെന്നതിനുശേഷവുമൊക്കെ നടക്കുന്ന സംഭവങ്ങളെപ്പറ്റിയായിരുന്നു അത് എന്നാണോര്‍‌മ്മ. ക്രയിഗിന്റെ പേര്‌ ഇപ്പോഴുമോര്‍‌ക്കാന്‍ കാരണം ഞാന്‍ ഈ നോവല്‍ വായിച്ചകാലത്താണ്‌ ആസ്ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ക്രയിഗ് മക്‌ഡെര്‍‌മോട്ട് കത്തിനിന്നിരുന്നത് എന്നതുമാത്രമാണ്‌.

Ashly A K said...

mm...came to ur blog thru ur comment in Calvin's post. Read most of ur old blogs too. Nice writing. Keep it up.