Sunday, July 12, 2009

ഒരു വീട്ടമ്മയുടെ വനരോദനം

ഇന്നലെ പാല് വാങ്ങാന്‍ പോയി.

മില്‍മ (മില്‍മ എന്ന് ഞാന്‍ പറയും, പക്ഷെ ശരിക്കും അത് നന്ദിനി പാല്‍ ആണ്)യ്ക്ക് വില 8. പക്ഷെ, 8.50 കൊടുക്കണം. വൈകിട്ടായാല്‍ അത് 9 ആകും! Heritage മില്‍ക്ക്- വില 10, പക്ഷെ 11 കൊടുക്കണം കടയില്‍..പാക്കറ്റില്‍ എഴുതിയിരിക്കുന്നതിലും വില കൂടുതല്‍. അതെന്താ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം വേണേല്‍ എടുത്തോണ്ട് പോ, ഇല്ലേല്‍ വാങ്ങാന്‍ വേറെ ആളുണ്ട് എന്നായിരുന്നു- എനിക്ക് വേണ്ട. അങ്ങനെ, എന്റെ ചിലവില്‍ ആരും കൈ നനയാതെ മീന്‍ പിടിക്കണ്ട. പാല്‍ വാങ്ങല്‍ ഇപ്പോള്‍ നില്ഗിരിസ്-ല്‍ നിന്നാക്കി. പാക്കറ്റില്‍ എഴുതിയ വില കൊടുത്താല്‍ മതി. റിച്ച്, ടോണ്‍്, ലൈറ്റ് - ഏതു വേണേല്‍ വാങ്ങാം.

നല്ല പച്ച മീന്‍ കിട്ടും എന്നുള്ളത് കൊണ്ട് സ്പാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എല്ലാ ആഴ്ചയും പോകും. അമ്മച്ചിയും അച്ചാച്ചനും വന്നിട്ടുണ്ട്- നാട്ടിലെ പോലെ മീന്‍ ഇവിടെയും കിട്ടും എന്നതൊക്കെ അവര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. സാധനം വാങ്ങി കഴിഞ്ഞപ്പോള്‍ ബില്‍ 1360രൂപ 53 പൈസ. ബില്ലില്‍ റൌണ്ട് ഓഫ്‌ ചെയ്തിട്ടുണ്ട് -47 പൈസ. പക്ഷേ, കാര്യം മൈനസ് ആണെങ്കിലും, ടോട്ടല്‍ ബില്‍ 1361 രൂപ. ഒരാള്‍ടെ കയ്യില്‍ നിന്ന് 47 പൈസ്‌ എ വച്ച്,അവിടെ 1000 പേര്‍ ഒരു ദിവസം വന്നാല്‍, മിനിമം 470 രൂപ ദിവസം ലാഭം- മാസം, ഏകദേശം 15000 രൂപ. ഒന്നും ചെയ്യാതെ.

നില്ഗിരിസ് -ന്റെ പാല്‍ വാങ്ങിയത് പോലെ, സ്പാറില്‍് പോകണ്ട എന്ന് വയ്ക്കാന്‍ പറ്റില്ല. എല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി എന്ന് മാത്രം മനസ്സില്‍ പറഞ്ഞു.

11 comments:

ശ്രീ said...

ശരിയാണ്. എന്തു കൊണ്ടാണെന്നറിയില്ല... ഇവിടെ പാല്‍, തൈര് ഇവ വാങ്ങുമ്പോള്‍ 50 പൈസ അല്ലെങ്കില്‍ 1 രൂപ കൂടുതല്‍ വാങ്ങുന്നത് പതിവാണ്.

അരുണ്‍ കരിമുട്ടം said...

എല്ലായിടവും പറ്റീരാ, എന്താ ചെയ്യുക?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്ദിനിയുടെ ഔട്ട്ല്‌ലറ്റില്‍ നിന്നു വാങ്ങിയാല്‍ 8 രൂപയേ ആവത്തുള്ളൂ. പിന്നെഒരു ചാത്തന്‍ ട്രിക്ക് പറഞ്ഞു തരാം. ചാത്തന്‍പാലു വാങ്ങുന്നിടത്തും 8:50 ആവും. 50 പൈസയ്ക്ക് പകരം മുട്ടായി തരുന്ന ഏര്‍പ്പാടും അവിടുണ്ട്. അത് വേണ്ടാ ബാക്കി നാളെ തന്നാല്‍ മതി എന്നു പറയുക. പിറ്റേന്ന് 10 രൂപകൊടുത്ത് 2രൂപ ബാക്കി വാങ്ങുക. ഇങ്ങനെ ഇടക്കിടെ ഒരു 2 രൂപ വാ‍ങ്ങിക്കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഇന്നലെ എനിക്ക് 50 പൈസ ബാക്കി തരാനുണ്ട് അതോണ്ട് 2 രൂപ തരണം എന്ന് പറയുക, വല്ലപ്പോഴും ആ‍ ലാഭമെടുക്കുന്ന പൈസ നമ്മടെ പോക്കറ്റില്‍ കിടന്നാലും എന്താ കുഴപ്പം?

നാട്ടുകാരന്‍ said...

ഇത് സാധാരണയല്ലേ?

Ashly said...

True, but still can't avoid visiting Spar, Star, Total etc..

Some weekends, if there is nothing to do, we go to Chandapura. Not a great purchase experience, but, will get some real fresh vegetables. But for Non-veg, we prefer some of these malls.

Typist | എഴുത്തുകാരി said...

ആരും പ്രതികരിക്കുന്നില്ല, അല്ലെങ്കില്‍ പ്രതികരിച്ചിട്ടു കാര്യമില്ലായിരിക്കും. അല്ലേ?

Bindhu Unny said...

മേരിക്കുട്ടി ഒരു കിറുകൃത്യക്കാരിയാണല്ലോ. പാലിന്റെ കാര്യം എന്താ ചെയ്യേണ്ടതെന്നറിയില്ല. സൂപ്പര്‍മാര്‍ക്കറ്റിലൊക്കെ 50 പൈസയ്ക്ക് മുകളിലാണെങ്കില്‍ തൊട്ടടുത്ത സംഖ്യയിലേയ്ക്ക് റൌണ്ട് ചെയ്യുന്നത് പതിവാണ്‍. 50-ല്‍ താഴെയാണേല്‍ തിരിച്ചും. ക്യത്യം പൈസ, അതായത് 1360 രൂപ 50 പൈസ കൊടുത്തുനോക്കാം. ബാക്കി 50 പൈസ ചോദിച്ചാല്‍ 100 രൂപ നോട്ട് കൊടുക്കാം. എന്റെ ഒരു കൊണസ്റ്റ് ബുദ്ധി. :-)

Bijoy said...
This comment has been removed by the author.
Bijoy said...
This comment has been removed by the author.
ശ്രീ said...

എഴുത്തൊക്കെ നിറുത്തി ഇതെവിടെ പോയി? കാണാറില്ലല്ലോ.

SUJITH KAYYUR said...

2010 nov.20 nu nhaanividam sandarshichathinte ormaykayi ithivide kurikunnu.