Thursday, May 14, 2009

ആലപ്പുഴ മാടി വിളിക്കുന്നു

മോഹം..അതി മോഹം.

ഒരു പൂച്ചയെ വളര്ത്താന്‍്
അതെന്നെ മുട്ടികുറുങ്ങുന്നത് കണ്ട് അസൂയപ്പെട്ടു തള്ളിമാറ്റാന്‍് ഒരു പട്ടിയെയും

ഒരു ചുവടു രാമത്തുളസി, അല്പം തൃത്താവും
പടര്‍ന്നു കയറുന്ന പിച്ചിയും മുല്ലയും നടാന്‍്..

ആട്ടിന്‍ കുട്ടിക്ക് തിന്നാന്‍ രാവിലെ പ്ലാവില പെറുക്കാന്‍
അതിന്റെ തള്ളയോട് കഥയും പറഞ്ഞു പുല്ലു തീറ്റാന്‍ കൊണ്ട് പോകാന്‍..

കോഴിക്കൂട്ടിലെ മുട്ട പെറുക്കാന്‍..
താറാവിനെ നിര നിരയായി ഓടിച്ചു കൂട്ടില്‍ കയറ്റാന്‍...

നൊസ്റ്റാള്‍ജിയ തലയ്ക്കു പിടിച്ചു. 5 ഏക്കര്‍ സ്ഥലം വാങ്ങിത്തരാം എന്ന് കുറൂറു പറഞ്ഞിട്ടുണ്ട്.
എന്നിട്ട് വേണം എനിക്കെന്റെ ഫാം ഹൌസ് തുടങ്ങാന്‍.

14 comments:

ശ്രീ said...

കൊള്ളാമല്ലോ. ഇത്തരം മോഹങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അങ്ങനെയൊക്കെ ചെയ്താല്‍ കൊള്ളാമെന്ന് തോന്നുന്നു.

സന്തോഷ്‌ പല്ലശ്ശന said...

അതിമോഹമാണു മോളെ...അതിമോഹം
ലോട്ടറിയടിക്കാണ്ട് ഒരു രക്ഷയുമില്ല

പ്രയാണ്‍ said...

all the best...:)

Typist | എഴുത്തുകാരി said...

അതിമോഹമാണോന്നൊരു സംശയം. എന്നാലും പൂവണിയട്ടെ.

നിരക്ഷരൻ said...

5 ഏക്കറോ ? വിശ്വസിക്കാന്‍ പറ്റണില്ല :) :)
കേരളത്തില്‍ ആകാന്‍ വഴിയില്ല.

Rare Rose said...

വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം എന്നല്ലേ കവിവചനം...ചിലപ്പോള്‍ ഇതൊക്കെ സാധിച്ചാലോ ല്ലേ..:)

Anil cheleri kumaran said...

5 ഏക്കറെങ്കിലും മോഹിച്ചാലല്ലേ 5 സെന്റ് കിട്ടൂ..

പാവപ്പെട്ടവൻ said...

കോഴിക്കൂട്ടിലെ മുട്ട പെറുക്കാന്‍..
താറാവിനെ നിര നിരയായി ഓടിച്ചു കൂട്ടില്‍ കയറ്റാന്‍...
മനോഹരം ആശംസകള്‍

അരുണ്‍ കരിമുട്ടം said...

സംഭവം ഒക്കെ കലക്കി, പക്ഷേ ടൈറ്റിലുമായി എന്ത് ബന്ധം?

the man to walk with said...

oro mohangaley..:)

ഹന്‍ല്ലലത്ത് Hanllalath said...

വേഗം വാങ്ങിക്കോ ..
സ്ഥലമൊന്നും ഇനി വാങ്ങാന്‍ കിട്ടാതാകും.. :)

കല്യാണിക്കുട്ടി said...

kollaam mohangal.............
:-)

Bindhu Unny said...

ഫാം ഹൌസ് തുടങ്ങുമ്പോള്‍ അറിയിക്കണേ. ഞാന്‍ വരും അവിടെ താമസിക്കാന്‍. :-)

Patchikutty said...

KOTHIPPICHU KALANJALLO :-)