Thursday, March 19, 2009

ഇരുളും വെളിച്ചവും മാറി മാറി..

കുറച്ചു സന്തോഷങ്ങള്‍...

രാവിലെ ചട്ണി ഉണ്ടാക്കി. മിച്ചം വന്ന തക്കാളി കളയണ്ട എന്ന് കരുതി അതും ഇട്ടു. രാവിലെ ഓഫീസില്‍ വന്നു കഴിച്ചു നോക്കിയപ്പോള്‍...ആഹാ..എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. കുറുറു നെ വിളിച്ചു ചോദിച്ചു ചട്ണി ഇഷ്ടമായോ എന്ന്. കുറുറുവും സര്‍ട്ടിഫിക്കറ്റ് തന്നു.

വീട്ടില്‍ വിളിച്ചു.രാവിലെയും വൈകിട്ടും വിളിക്കും വീട്ടില്‍. സാംസങില്‍് ജോലി ചെയ്തോണ്ടിരുന്നപ്പോള്‍ തുടങ്ങിയ ശീലമാണ്. താമസിച്ചിരുന്ന ഹോസ്റ്റലില്‍് നിന്നും അര മണിക്കൂര്‍ DRDO യുടെ ഉള്ളിലൂടെ നടന്നാലേ ഓഫീസില്‍ ഏത്തൂ.ആ സമയം നഷ്ടപ്പെടുത്താതിരിക്കാന്‍് വേണ്ടി, ഹോസ്റ്റലില്‍് നിന്ന് ഇറങ്ങിയാല്‍ ഉടന്‍ അമ്മച്ചിയെ വിളിക്കും. ഓഫീസില്‍ സ്വെപ് ചെയുന്ന സ്ഥലം എത്തുന്നത് വരെ അങ്ങനെ ഞങ്ങള്‍ കത്തി വയ്ക്കും. വൈകിട്ട് ഓഫീസില്‍ നിന്ന് ഇറങ്ങി, ഹോസ്റ്റല്‍ എത്തുന്നത്‌ വരെ വീണ്ടും അമ്മച്ചിയോട്‌ സല്ലാപം..


ഇന്ന് വീട്ടില്‍ വിളിച്ചപ്പോള്‍ അച്ചാച്ചന്‍ പറഞ്ഞു, വീട്ടിലെ ബ്രൈഡല്‍് ബൊക്കൈ യുടെ താഴത്തെ ചില്ലയില്‍ ഒരു കിളി കൂട് വച്ചു എന്ന്.എന്നും വിളിക്കുമ്പോള്‍ പറയണം എന്ന് ഓര്‍ക്കും, പക്ഷെ പറയാന്‍ വിട്ടു പോകുമത്രേ.ആ കിളി മുട്ടയിട്ടു.(കൂട്ടരേ നോക്കുവിന്‍ അമ്പഴ ക്കൊമ്പത്തെ കൂട്ടിലെ പൊന്‍ കിളി മുട്ടയിട്ടു, എന്ത് മിനുമിനുപ്പെന്തു മുഴു മുഴുപ്പെന്തൊരു കൊച്ചു രസകുടുക്ക...ഈ പാട്ടു നിങ്ങള്‍ പഠിച്ചിട്ടുണ്ടോ?? ഞാന്‍ പഠിച്ചിട്ടുണ്ട്.മൂന്നിലോ, രണ്ടിലോ മറ്റോ...) കുഞ്ഞുങ്ങളും വിരിഞ്ഞു.മൂന്നു കുഞ്ഞുക്കിളികള്‍.ചുവന്ന ചുണ്ടൊക്കെയായിട്ടു.വീട്ടിലെ പൂച്ച അതിനെ കാണാതിരിക്കാന്‍ വേണ്ടി, ആ വശത്തെ ജനല്‍ ഇപ്പോ തുറക്കാറില്ല.ജനല്‍ തുറന്നു കിടക്കുമ്പോ, അതിനു ജനല്‍ പടിയിലൂടെ ഒരു ചാട്ടം, പടിയില്‍ കിടന്നു ഒരു ഉറക്കം ഒക്കെ പതിവാണ്.

എനിക്കെന്തോ, വീട്ടിലേയ്ക്ക്‌ ഓടി ചെല്ലാന്‍ തോന്നി...

പിന്നെ, വീട്ടില്‍ വഴി തെറ്റി ഒരു കുഞ്ഞു പട്ടിക്കുട്ടി വന്നു കയറി.നല്ല ഭംഗിയുള്ള പട്ടിക്കുട്ടി.അച്ചാച്ചനു അതിനെ വളര്‍ത്തിയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു.അമ്മച്ചി കുറച്ചു കൂടെ പ്രാക്ടിക്കല്‍് ആയി.അവര്‍ ഇടയ്ക്കിടയ്ക്ക് ബാംഗ്ലൂരില്‍ വരാറുണ്ട്.അപ്പൊ പട്ടിയെ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞു അച്ചാച്ചന്റെ മനസ്സ് മാറ്റി. പട്ടിക്കുഞ്ഞിനെ വേറെ ആരോ കൊണ്ട് പോയി. എനിക്ക് കേട്ടപ്പോള്‍ ഇത്തിരി സങ്കടം തോന്നി.അതിനെ വളര്ത്താമായിരുന്നു...


തക്കാളി ചട്ണി ഉണ്ടാക്കിയത് ഇങ്ങനെയാണ്:

തേങ്ങ ചിരവിയത്: 2 സ്പൂണ്‍
തക്കാളി -ഇടത്തരം ഒന്നിന്റെ പകുതി.
മല്ലി ഇല- കുറച്ചു
ചുവന്ന മുളക്- ഒന്ന്
ഉള്ളി- രണ്ടു മൂന്നെണ്ണം
ഉപ്പു
എല്ലാം കൂടെ മിക്സിയില്‍് ഇട്ടു ചെറുതായി അടിച്ചെടുത്തു.

22 comments:

പ്രൊമിത്യൂസ് said...

:) (:

Haree | ഹരീ said...

:-)
> തക്കാളി ചട്നി, ഞാനും കഴിഞ്ഞ ദിവസമാണ് ആദ്യമായി കഴിക്കുന്നത്. ചേച്ചിയുടെ വീട്ടില്‍ നിന്നും. എനിക്കും ഇഷ്ടമായി.
> കിളിക്കുഞ്ഞുങ്ങളുടെ ഫോട്ടോ പിടിക്കരുതോ?

ഈ കുറുറു ആരാ?

(ആലപ്പുഴയിലെ കഥകളിക്ക് എന്നിട്ട് വരുന്നുണ്ടോ?)
--

മേരിക്കുട്ടി(Marykutty) said...
This comment has been removed by the author.
മേരിക്കുട്ടി(Marykutty) said...

പ്രൊമിത്യൂസ്: :))

ഹരീ: കിളിക്കുഞ്ഞുങ്ങളുടെ ഫോട്ടോ എടുക്കണം എന്നുണ്ട്...അതിനു ബാംഗ്ലൂരില്‍ നിന്ന് ആലപ്പുഴ വരെ എത്തണ്ടേ. കുറൂറു എന്റെ കണവന്‍.. ദാ, ഈ ലിന്കില്‍ ഒന്ന് പോയി നോക്കൂ സമയം കിട്ടുമ്പോള്‍...
http://sajithu-homepage.blogspot.com/
പിന്നെ ആലപ്പുഴയിലെ കഥകളി കാണാന്‍ മിക്കവാറും വന്നേയ്ക്കും..ഹരി ഉണ്ടാകുമല്ലോ അല്ലെ?

smitha adharsh said...

കിളിക്കുട്ടികളുടെ ഫോട്ടോ പോരട്ടെ...
തക്കാളി ചട്ണി ഉണ്ടാക്കി നോക്കാം ട്ടോ.

സു | Su said...

മേരിക്കുട്ടീ :) ഇങ്ങനെ ഇടയ്ക്കൊക്കെ എഴുതൂ. എനിക്കിഷ്ടമായി എഴുതിയത്.

നരിക്കുന്നൻ said...

രസമുള്ള എഴുത്ത്.
പോരട്ടേ പോട്ടംസ്!

maithreyi said...

We too have bridal bouque palnts!started blossoming ,may be announcing arrival of spring season!

Haree | ഹരീ said...

:-)
എന്നാലും ഈ കുറുറു എന്തുവാ?

പുള്ളി പാട്ടുകാരനാണല്ലേ... “വേഴാമ്പല്‍ കേഴും...” കേട്ടു കേട്ടോ... നന്നായിട്ടുണ്ട്. അതിലിടയ്ക്കിടെ ‘ആ..ആ‍...ആ...’ പാടുന്ന ലേഡി വോയിസ് നമ്മടെയാണോ? ;-)

ഉണ്ടാകാനാണ് സാധ്യത.
--

കൂട്ടുകാരന്‍ | Friend said...

നോട്ടീസ് വിതരണം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. ഒറ്റക്കെ ഉള്ളൂ..അതാ നെരിട്ട് കൊണ്ട് വന്നത്. മെയില്‍ അയച്ചാല്‍ താമസിക്കില്ലേ..??? അപ്പൊ സമയം കളയാതെ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ ഇവിടെ ക്ലിക്കി എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയാനും താല്പര്യപ്പെടുന്നു.

കുമാരന്‍ said...

നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു.

Anonymous said...

മേരികുട്ടി... ആളു കൊള്ളാമല്ലോ... കുരുകുരുന്നു എത്തിരി എഴുതിയതിനകത്ത്‌.. എന്തെല്ലാം കര്യങ്ങളാ???.. കെട്ടിയോനിട്ടേകണ പേരും ഇഷ്ടമായി... അടുത്ത recipie പോരട്ടെ മേരികുട്ടി...

Tin2

പാറുക്കുട്ടി said...

ഇനിയും നല്ല നല്ല പോസ്റ്റുകളുമായി വരിക.

lakshmy said...

എളുപ്പമുണ്ടല്ലോ ഈ തക്കാളി ചട്ണി. ചെയ്തു നോക്കുന്നുണ്ട് :)

മേരിക്കുട്ടി(Marykutty) said...

ഹരീ, കുറൂറു ഒരു കുംഭകര്ണന്‍് ആണ്..എപ്പളും കുര്‍ കുര്‍എന്ന് വയ്ക്കുന്ന ആള്‍...അതാണ് കുറൂറു.
അതില്‍ പാടുന്നത് ഞാനോ! നല്ല കഥ...പാടാനായിട്ടു എന്റെ വാ തുറന്നാല്‍ അടിയാണെന്നാ കുറൂറു പറയാറ്.അത് ശരിക്കുള്ള ട്രാക്ക് ആണ്..


സ്മിത, നരിക്കുന്നന്‍ : ഫോട്ടോ എടുക്കാന്‍ ഞാന്‍ വിഷുവിനു വീട്ടില്‍ ചെല്ലുമ്പോഴേ പറ്റൂ...അപ്പോഴേയ്ക്കും പറന്നു പോകാതിരുന്നാല്‍ മതിയാരുന്നു...


സു ചേച്ചി: :))))))))))))))))))))))))))))))))))) എഴുതാം :)

മൈത്രേയി: അതെ...ഏപ്രില്‍ മാസം ആകാറായില്ലേ..എനിക്ക് ഒത്തിരി ഇഷ്ടമാണ് ആ പൂക്കള്‍..

കൂട്ടുകാരന്‍: പോയി നോക്കിയിട്ടുണ്ട് :)

കുമാരന്‍: നന്ദി :)

തിന്റു:കെട്ടിയോന്‍ കേള്‍ക്കണ്ട ...:)

പാറുക്കുട്ടി : :)) വരാം..

ലക്ഷ്മി ചേച്ചി: തീര്‍ച്ചയായും നോക്കൂ...എനിക്ക് ഒത്തിരി ഇഷ്ടായി.

അരുണ്‍ കായംകുളം said...

നന്ദി,
ഒന്ന് പരീക്ഷിച്ച് നോക്കട്ടെ

ശ്രീ said...

തക്കാളി ചട്‌നി ഉണ്ടാക്കുന്ന പതിവില്ലെങ്കിലും കടകളില്‍ കിട്ടാറുള്ളത് ഇഷ്ടമാണ്.

വീട്ടു വിശേഷങ്ങളും ഇഷ്ടമായീട്ടോ.

“കൂട്ടരേ നോക്കുവിന്‍ അമ്പഴക്കൊമ്പത്തെ
കൂട്ടിലെ പൊന്‍ കിളി മുട്ടയിട്ടു...
എന്തു മിനുമിനുപ്പെന്തു മുഴു മുഴു-
പ്പെന്തൊരു കൊച്ചു രസക്കുടുക്ക...”

ഈ വരികള്‍ വീണ്ടും വായിച്ചപ്പോള്‍ ഒരു സന്തോഷം :)

ജെപി. said...

രാവിലെ ചട്ണി ഉണ്ടാക്കി. മിച്ചം വന്ന തക്കാളി കളയണ്ട എന്ന് കരുതി അതും ഇട്ടു. രാവിലെ ഓഫീസില്‍ വന്നു കഴിച്ചു നോക്കിയപ്പോള്‍...ആഹാ..എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. കുറുറു നെ വിളിച്ചു ചോദിച്ചു ചട്ണി ഇഷ്ടമായോ എന്ന്. കുറുറുവും സര്‍ട്ടിഫിക്കറ്റ് തന്നു.

ചട്ണി ഞാനും പരീഷിക്കാം.
ആരാണീ കുറുറു ??????/

please visit and join
trichurblogclub.blogspot.com

Anonymous said...

നമ്മള്‍ തമ്മില്‍ കുറെ സാമ്യം ഉണ്ടല്ലോ.
1) ഞാനും ഇപ്പോളും വീട്ടില്‍ 2 നേരം വിളിക്കും.
2) തക്കാളി ചട്ട്ണി എനിക്കും വളരെ ഇഷ്ടമാണ്.
3) പട്ടിക്കുട്ടികളെ പക്ഷെ എനിക്കിഷ്ടമല്ല. :-)

Bindhu Unny said...

കൊച്ചുകൊച്ചുകാര്യങ്ങളില്‍ സന്തോഷിക്കുന്ന മനസ്സ് ഒരു സ്വത്താണ്. എന്നും സന്തോഷങ്ങള്‍ ഉണ്ടാവട്ടെ. തക്കാളി ചട്നി അടുത്താഴ്ച ഉണ്ടാക്കും. റെസിപ്പി മനഃപാഠമാക്കി. :-)

മേരിക്കുട്ടി(Marykutty) said...

അരുണ്‍: :))

ശ്രീ : :))

ജെപി: മുകളിലുള്ള കമന്റില്‍ എഴുതീട്ടുണ്ട്‌..

കവിത : :)) സാമ്യങ്ങള്‍ ഇനിയും കാണും..

ബിന്ദു: :)))

Olive Tree Guitar Ensemble said...

Hi, it's a very great blog.
I could tell how much efforts you've taken on it.
Keep doing!