ഇന്നലെ ആകെ ഒരു കാള ദിവസമായിരുന്നു.
രാവിലെ 8.20 നു തന്നെ ഓഫീസില്‍ എത്തി. മെയിലുകളുടെ ബഹളം. ഒഫീഷ്യല്‍ മെയില്‍ ഒന്നുമല്ല, ഞങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പിലെ മെയില്‍. ഞങ്ങള്‍ ഫ്രണ്ട്സ് ആയിട്ടു വര്‍ഷം നാലാകുന്നു, ,ആഘോഷിച്ചാലോ എന്നാണ്...ഒന്നു ഒത്തു കൂടുക, പുട്ടടിക്കുക..അങ്ങനെ അങ്ങനെ..
ശിവാനസമുദ്രം മുതല്‍ ഫോറം വരെ നീണ്ടു ഐഡിയാസ്. അവസാനം ഒരു സിനിമ കാണാം, പിന്നീ മേരിക്കുട്ടീടെ വീട്ടില്‍ ഒത്തു ചേരാം എന്ന് തീരുമാനമായി.
പാവം കുറൂറു. അവിടെ കൊറിയയില്‍് കിടന്നു-സോറി, കിടക്കാന്‍ സമയം കിട്ടാറില്ലല്ലോ..ഇരുന്നു നടുവൊടിഞ്ഞു പണിയെടുക്കുന്നു...അത് കൊണ്ടു കുറൂറു നെ ഗെറ്റ്-റ്റുഗെതര്് ല്‍ നിന്നു ഒഴിവാക്കി. ബാക്കി ആറു പേരും ബാഗ്ലൂര്‍് തന്നെ ഉള്ളത് കൊണ്ടു കാര്യങ്ങള്‍ എളുപ്പമായെന്നാ കരുതിയെ...
പക്ഷെ, ഇതിനിടയില്‍ കുഞ്ഞി പിണക്കങ്ങള്‍, വഴക്കുകള്‍ ഒക്കെ വന്നു. അങ്ങനെ മറുപടി മെയില്‍, സോള്‍വ് ചെയ്യല്‍ മെയില്‍..ആകെ ഒരു കിന്റര്് ഗാര്ടന്് മയം. എന്തായാലും ഇന്നു ഒരു തീരുമാനത്തില്‍ എത്തുമായിരിക്കും!
ഇന്‍ബോക്സ് ഒരു ബോക്സ് ആയിരുന്നെന്കില്, സത്യമായും, അതിനെ എടുത്തു നാല് കുത്ത് കൊടുത്തേനെ! മെയില്‍ ന്റെ ഇടയ്ക്ക് നൂറു കൂട്ടം പണി, മീറ്റിങ്ങ്---ആക്കെ ഭ്രാന്ത് പിടിച്ചു! പാമ്പ് കടിക്കാന്‍ എന്ന പ്രയോഗം അന്വര്‍ത്ഥമായി!
എല്ലാം കഴിഞ്ഞു , കുറൂറുനെ ഒന്നു VOIP വഴി വിളിക്കാം എന്നോര്‍ത്തു. അപ്പോളേയ്ക്കും 5.30 ടെ കാബ് അതിന്റെ പാട്ടിനു പോയി.6.40 കാബ് വീട് വരെ പോകില്ല. HAL ഇറങ്ങി, അവിടെന്ന് BEML വരെ പോയി, BEML ല്‍ നിന്നു ബസ്സ് പിടിക്കണം..ഇത്രയും ബുദ്ധിമുട്ടുള്ളത് കൊണ്ടു ലാപ്ടോപ് എടുക്കണ്ട എന്ന് വച്ചു. ലാപ്ടോപ് ബാഗ് ഭദ്രമായി ഡ്രോയറില്് വച്ചു പൂട്ടി. ഒരു പാട്ടൊക്കെ പാടി വീട്ടിലെത്തി.
നാട്ടില്‍ അമ്മച്ചിയെ വിളിച്ചു കത്തി വച്ചു. വീടിനകത്ത് കേറിയാല്‍ റേഞ്ച് കിട്ടില്ല..അത് കൊണ്ടു ഗേറ്റിനു പുറത്തു തന്നെ നിന്നു കത്തി തീര്‍്ത്തു. എല്ലാം കഴിഞ്ഞു , വീടിന്റെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍...
:((((((((((((((((
രാവിലെ കതകു പൂട്ടി, താക്കോല്‍ ലാപ്ടോപ് ബാഗിന്റെ സൈഡ് പോക്കറ്റില്‍് ട്രിം ന്നു പറഞ്ഞു ഇട്ടു വച്ചത് ഫ്ലാഷ് ബാക്കായി ഓടി വന്നു...ജിഹേഷിന്റെ, ലുങ്കിക്ക് പോക്കറ്റ് വയ്ക്കുന്ന കാര്യം വായിച്ചപ്പോള്‍ ഞാന്‍ ച്ചായ്! ലുങ്കി, പോക്കറ്റ് എന്നൊക്കെ പുച്ഛിച്ചു തള്ളി...പണ്ടൊക്കെ ദൈവം വേറെ എവിടെയോ (ഓര്‍മ്മയില്ല,എവിടാണെന്ന് !) വച്ചാണ് കൂലി കൊടുതിരുന്നതെന്കില്‍, ഇപ്പൊ ഇപ്പൊ വരമ്പത്താണെന്നു കുറൂറു എപ്പളും എന്നോട് പറയും...അത് വീണ്ടും ഓര്‍ത്തു :( ജിഹേഷേ..ക്ഷമിക്കു!
വീട് തുറന്നല്ലേ പറ്റൂ ...ഓണര്‍ ന്റെ അടുത്ത് പോയി സ്പെയര്‍ കീ ചോദിച്ചു...പുള്ളീടെ ഭാര്യ, ഒന്നല്ല, മൂന്ന് സ്പെയര്‍ കീ തന്നു...പക്ഷെ ഒന്നും പൂട്ടിന്റെ അകത്തു പോയിട്ട്, ഏഴയലത്തു വരെ കയറുന്നില്ല! അപ്പൊ പിന്നെ, ഇനി ചലോ മാര്്ത്തഹള്ളി എന്ന് മനസ്സു പറഞ്ഞു....അല്പം വെള്ളം തരുമോ ആന്റി എന്ന് ചോദിച്ച എന്റെ ദയനീയ ഭാവം കണ്ടിട്ടാവണം, ആന്റി, ഒരു മുട്ടന്‍ ഗ്ലാസില്‍് വെള്ളവും, പിന്നെ ഒരു മുഴുത്ത പേരയ്ക്കയും തന്നു. കഴിഞ്ഞു , അത്താഴം...
ഓഫീസില്‍ പോയി.അവിടെ സ്വൈപ് ഡോര്‍ പൂട്ടി സെക്യൂരിറ്റി പുള്ളിക്കാരന്റെ പാട്ടിനു പോയി..പിന്നെ മെയിന്‍ എന്‍ട്രന്‍സ് വഴി അകത്തു കേറി, താക്കോല്‍ എടുത്തു പുറത്തു വന്നു..
വീട്ടില്‍ എത്തിയപ്പൊള്് 10.30 .വീടെത്തിയപ്പോഴാണ് വേറെ കാര്യം ഓര്‍ത്തത്..താക്കോല്‍ റിട്രീവ് ചെയുന്ന തിരക്കില്‍, ഞാന്‍ ടിഫിന്‍ ബോക്സ് ഓഫീസില്‍ വച്ചിട്ട് പോന്നു...എപ്പോഴും എന്തെങ്കിലും ഒന്നു അവിടെ സ്ഥിരമായി ഇരുന്നില്ലേല്‍ മോശമല്ലേ :(