ഒരു ചെറിയ പാചകം.
PPF അക്കൌണ്ട് തുറക്കാന്‍ പോയി തിരിച്ചു വരും വഴിയാണ്, അയ്യോ..വീട്ടില്‍ പച്ചക്കറി ഒന്നും ഇല്ലാ എന്ന് കുറുറു നോട് പറഞ്ഞതു. ഉടനെ ബൈക്ക് തിരിക്കാന്‍ തുടങ്ങി. തിരിച്ചു പോകണ്ട, പോകും വഴി ജീവന് ഭിമ നഗറില്‍ "സഫല്‍" ഉണ്ടല്ലോ..അവിടെ നിന്നു വാങ്ങാം എന്നായി ഞാന്‍.(ഗ്രീന്‍ പീസ് അംഗമാണ് എന്ന് മറക്കണ്ട ,ഇന്ധനം ലാഭിക്കണം എന്നൊക്കെ വീണ്ടും ഓര്‍മിപ്പിച്ചു ;) )
കുറച്ചു മുന്നോട്ടു പോയപ്പോള്‍ "ഫ്രെഷ്" കണ്ടു. എന്നാല്‍ പിന്നെ ഈ കട ഒന്നു പരീക്ഷിക്കാം എന്ന് വച്ചു. കയറിയപ്പോള്‍ തന്നെ കിട്ടി "ഓഫര്‍ ലെറ്റര്‍". 99 രൂപയ്ക്ക് പച്ചക്കറി അല്ലേല്‍ പഴങ്ങള്‍് വാങ്ങിയാല്‍ ഒരു കോളിഫ്ലവര്‍് ഫ്രീ.കാര്യം, ചീയാന്‍ തുടങ്ങിയ കോളിഫ്ലവര്‍് വിറ്റഴിക്കാന്‍ ഉള്ള സൂത്രമാണെന്നു മനസ്സില്‍ തോന്നിയെന്കിലും, സഹജ വാസന അങ്ങനെ വിട്ടു പോകുമോ. എന്നാല്‍ പിന്നെ ഇതു കൈക്കലാക്കിയിട്ടു തന്നെ കാര്യം എന്ന് കരുതി. ഒരാഴ്ചത്തേയ്ക്ക് വേണ്ട പച്ചക്കറി, പിന്നെ പഴങ്ങള്‍ ഒക്കെ വാങ്ങി. 176 രൂപ. ബില്‍ ചെയ്യാന്‍ ചെന്നപ്പോള്‍ അവിടെ ഇരുന്ന കുട്ടി ഒരു പുഴുക്കുത്തേറ്റ കോളിഫ്ലവര്‍് എടുത്തു തന്നു. വേറെ ഒരെണ്ണം തരാമോ പ്ലീസ് എന്ന് താഴ്മയോടെ ചോദിച്ചു നോക്കി. അവസാനം ഞാന്‍ തെന്നെ ഒരെണ്ണം സെലക്റ്റ് ചെയ്തെടുത്തു..നല്ലതും, വലുതും ആയ ഒരെണ്ണം.
വീട്ടില്‍ കൊണ്ടു വന്നു അതിനെ രണ്ടു ദിവസം ഫ്രിഡ്ജില്‍് വച്ചു. ഇന്നലെ കുറ്റബോധം മനസ്സിനെ വല്ലാതെ മഥിക്കാന്‍ തുടങ്ങി...വെറുതെ കിട്ടിയതാണെങ്കിലും, അങ്ങനെ ചീത്തയാക്കി കളയാന്‍ പാടില്ലല്ലോ..
ഇയിടെയായി ഒരുനേരമേ ചോറുള്ളൂ. രാത്രി ചപ്പാത്തി, ഗോതമ്പ് പുട്ട്, ദോശ, അങ്ങനെ എന്തെങ്കിലും ഒന്നുണ്ടാക്കും.കുറുറു നു കൂട്ടുകാര്‍ ഗണപതി എന്ന് പേരിട്ടതില്‍ പിന്നെയാണ്ഈ മാറ്റം.
എന്നാല്‍ പിന്നെ നമ്മുടെ കോളി കുട്ടനെ അങ്ങ് ശരിപ്പെടുത്തിയേക്കാം ഇന്നു തന്നെ എന്ന് കരുതി. രാത്രി കുറുറു പതിവുപോലെ തളര്‍ന്നു കയറി വന്നു. കാപ്പിയിട്ടു കൊടുത്തു. എന്നിട്ട് കോളിഫ്ലവര്‍് കറിക്കുള്ള വട്ടം കൂട്ടാന്‍ തുടങ്ങി...ഉടന്‍ വന്നു അശരീരി: .. "എനിക്ക് നീണ്ടിരിക്കുന്ന കറി വേണ്ട...മടുത്തു..ഡ്രൈ മതി"..
അങ്ങനെ, കൂട്ടുകാരെ, ഞാന്‍ കോളിഫ്ലവര്‍് ഡ്രൈ ഫ്രൈ ഉണ്ടാക്കി!
നടന്ന കാര്യങ്ങള്‍ താഴെ വിവരിക്കുന്നു:
കോളിഫ്ലവര്‍്: 1 ചെറുത്
ഉപ്പ്: പാകത്തിനു
മുളക് പൊടി: പാകത്തിന്. ഞാന്‍ ഒരു ചെറിയ സ്പൂണ്‍ എടുത്തു.
മഞ്ഞള്‍ പൊടി: കാല് ടീ സ്പൂണ്‍
പച്ചമുളക്: രണ്ടെണ്ണം
വെളുത്തുള്ളി: 10 എണ്ണം
ഇഞ്ചി : ഒരു കഷണം
കറിവേപ്പില : 10 എണ്ണം
മല്ലി ഇല: ഒരു തണ്ട്
സവാള : ഒരു ഇടത്തരം
തക്കാളി: ചെറുത്, ഒന്നു
കശുവണ്ടി: ഒരു പിടി.
നെയ്യ് : ഒരു ചെറിയ സ്പൂണ്‍.
എണ്ണ: ആവശ്യത്തിന്
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി,കറിവേപ്പില ഇത്രയും ചതച്ച് വയ്ക്കുക.
കശുവണ്ടി വെള്ളത്തിലിട്ടു കുതിര്തത്തിനു ശേഷം നന്നായി അരച്ചെടുക്കുക.
കോളിഫ്ലവര്‍് ഓരോ ഇതള്‍ ആയി അരിഞ്ഞെടുക്കണം. എന്നിട്ട് വിനാഗിരി & ഉപ്പ് കലക്കിയ വെള്ളത്തില്‍ കുറച്ചു സമയം വയ്ക്കുക. ഉള്ളില്‍ പുഴുക്കള്‍ ഉണ്ടെങ്കില്‍ പൊങ്ങി വരും.നന്നായി കഴുകി വൃത്തിയാക്കി എടുക്കണം.പാകത്തിന് ഉപ്പും, മുളക് പൊടി യും മഞ്ഞള്‍ പൊടിയും ഇട്ടു ചെറുതായി വേവിച്ചെടുക്കുക. വെന്തു കുഴഞ്ഞു പോകരുത്.
സവാള നീളത്തില്‍ നേര്‍്മയായി അരിഞ്ഞെടുക്കണം. പാകത്തിന് എണ്ണ ഒഴിച്ച് നന്നായി വഴറ്റുക. തക്കാളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വഴറ്റുക.ഇതിലേയ്ക്ക് ഇഞ്ചി, പച്ചമുളക്, വെള്ളുത്തുള്ളി,കറിവേപ്പില ഇത്രയും ചതച്ചത് ചേര്‍ത്ത് വഴറ്റുക.ഒരു ഒന്നര സ്പൂണ്‍ ഈസ്റ്റേണ്‍ ചിക്കന്‍ മസാല ചേര്‍ത്ത് നന്നായി വഴറ്റണം.( എനിക്ക് മസാല പൊടി കടയില്‍ നിന്നു വാങ്ങി ഉപയോഗിക്കുന്നത് ഇഷ്ടമില്ല. എന്നാലും സമയം ലാഭിക്കാന്‍ വേണ്ടി വാങ്ങി വച്ചു. ചിലപ്പോളൊക്കെ ഉപയോഗിക്കും. മസാല പൊടി സ്വന്തമായി ഉണ്ടാക്കാം. ഗ്രാമ്പു, എലക്ക, കറുവ പട്ട, തക്കോലം, ജാതി പത്രി, കുരുമുളക്,ജീരകം ഇത്രയും പൊടിച്ചെടുക്കണം- ഞാന്‍ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്) നന്നായി വഴന്നു കഴിയുമ്പോള്‍ കോളിഫ്ലവര്‍് വേവിച്ചത് ചേര്‍ത്ത് വഴറ്റുക-കോളിഫ്ലവര്‍് ല്‍ ഒട്ടും വെള്ളം ഉണ്ടാകരുത്- ആവശ്യത്തിന് വെള്ളം ഒഴിച്ചേ വേവിക്കാവൂ. ഇതു "ഡ്രൈ ഫ്രൈ" ആണെന്ന് മറക്കണ്ട.
ഇത്രയും ചെയ്യാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷെ കഴിച്ചു നോക്കിയപ്പോള്‍ നല്ല എരുവ്.സ്വാദും കുറവ്. അതുകൊണ്ട് രണ്ടു സ്റ്റെപ്പ് കൂടി ചേര്‍ത്തു.
കോളിഫ്ലവര്‍്-ലേയ്ക്ക് കശുവണ്ടി അരച്ചതും നെയ്യും കൂടെ ചേര്‍ത്തു നന്നായി വഴറ്റുക. മല്ലിയില ചെറുതായി അരിഞ്ഞതും ചേര്‍ത്തു വീണ്ടും വഴറ്റുക. ഡ്രൈ ആക്കിയെടുക്കണം. എന്നിട്ട് ചൂടോടെ വിളമ്പുക, ചപ്പാത്തിയുടെ കൂടെ കഴിക്കുക.
എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍്. രണ്ടാഴ്ചത്തെ ലോങ്ങ് ലീവിനു ഞങ്ങള്‍ നാട്ടില്‍ പോയിരുന്നു .കോഴിക്കോട് ഒരാഴ്ച, ആലപ്പുഴ ഒരാഴ്ച.